ഫീല്‍ഡില്‍ ഇപ്പോഴും റെയ്‌നയെ വെല്ലാനാളില്ല; ഒറ്റകൈയില്‍ കുരുക്കിയ ഈ ക്യാച്ച് കാണുക

By Web TeamFirst Published Nov 14, 2018, 5:04 PM IST
Highlights

രഞ്ജി ട്രോഫിയിലെടുത്ത തകര്‍പ്പന്‍ ക്യാച്ചാണ് റെയ്‌നയെ വീണ്ടും വാര്‍ത്തകളില്‍ ഇടം നല്‍കിയത്. ഇന്ത്യന്‍ ടീമിനായി റെയ്‌ന പറന്നുപിടിച്ച ഒറ്റകൈയന്‍ ക്യാച്ചുകളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ഈ ക്യാച്ച്...
 

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് സുരേഷ് റെയ്‌ന. പരിക്ക് വലച്ച കരിയറിനിടയില്‍ ഇടയ്‌ക്കിടയ്ക്ക് നീലക്കുപ്പായത്തില്‍ മടങ്ങിയെത്തുമ്പോഴും റെയ്‌ന ഫീല്‍ഡിംഗില്‍ തന്‍റെ പെരുമ കാത്തു. ഇപ്പോള്‍ ഇന്ത്യന്‍ ടീമിന് പുറത്താണെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്ന റെയ്‌ന മിന്നും ഫീല്‍ഡിംഗ് തുടരുകയാണ്.

രഞ്ജി ട്രോഫിയില്‍ ഒഡീഷക്കെതിരായ മത്സരത്തിലാണ് ഉത്തര്‍പ്രദേശിനായി റെയ്‌ന ഫീല്‍ഡിംഗില്‍ തിളങ്ങിയത്. സ്‌പിന്നര്‍ സൗരഭ് കുമാറിന്‍റെ പന്ത് പ്രതിരോധിക്കാനുള്ള സുജിത് ലെംഗയുടെ ശ്രമമാണ് ഫസ്റ്റ് സ്ലിപ്പില്‍ റെയ്‌ന ഒറ്റകൈയില്‍ അവസാനിച്ചത്. ആദ്യ ഇന്നിംഗിസില്‍ 10 റണ്‍സ് മാത്രമെടുത്ത് റെയ്‌ന ബാറ്റിംഗില്‍ പരാജയപ്പെട്ട മത്സരത്തിലായിരുന്നു ഈ തകര്‍പ്പന്‍ ക്യാച്ച്.

ഇന്‍സ്റ്റാഗ്രാമിലൂടെ റെയ്‌ന തന്നെയാണ് ഇതിന്‍റെ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. 

click me!