
ദുബായ്: അഫ്ഗാന് ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ചരിത്ര നിമിഷമാണ് ഏഷ്യാ കപ്പില്‍ പിറന്നത്. ഐസിസി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയെ സമനിലയില്‍ തളച്ചു. സ്‌കോര്‍ ഒപ്പം നില്‍ക്കെ രവീന്ദ്ര ജഡേജയെ പുറത്താക്കിയാണ് അഫ്ഗാന്‍ വിജയതുല്യമായ സമനില ആഘോഷിച്ചത്. സ്‌കോര്‍ ഒപ്പമെത്തി നില്‍ക്കെ റാഷിദ് ഖാന്റെ പന്തില്‍ ജഡേജ പുറത്താവുകയായിരുന്നു. ഒരു പന്ത് പന്ത് ശേഷിക്കെയാണ് അനായാസം വിജയിക്കാവുന്ന മത്സരം ഇന്ത്യ കളഞ്ഞത്.
റാഷിദ് ഖാന്റെ ഒരു മോശം പന്തിലാണ് ജഡേജ പുറത്തായത്. അനായാസം ഒരു റണ്‍സെടുത്ത് വിജയിക്കാവുന്ന മത്സരത്തില്‍ ജഡേജ കൂറ്റനടിക്ക് മുതിര്‍ന്നത് വിനയായി. അവസാന ഓവറില്‍ വേണ്ടിയിരുന്നത് ഏഴ് റണ്‍. ആദ്യ പന്തില്‍ റണ്‍സെടുക്കാന്‍ സാധിച്ചില്ല. രണ്ടാം പന്തില്‍ ജഡേജ നാല് റണ്‍ നേടി. മൂന്നാം പന്തില്‍ വീണ്ടും സിംഗിള്‍. നാലാം പന്ത് നേരിട്ട ഖലീല്‍ അഹമ്മദും ഒരു റണ്‍നേടി. സ്‌കോര്‍ ഒപ്പമെത്തി. ജഡേജ സ്‌ട്രൈക്ക് ചെയ്യുന്നു.
റാഷിദിന്റെ ബാക്ക് ഓഫ് ലെങ്ത് പന്ത് പുള്‍ ചെയ്യാനുള്ള ജഡേജയുടെ ശ്രമം പാളി. മിഡ് വിക്കറ്റില്‍ നജീബുള്ള സദ്രാന് ക്യാച്ച്. അഫ്ഗാന്‍ ക്രിക്കറ്റില്‍ ചരിത്ര നിമിഷം പിറന്നു. ഇന്ത്യയുടെ ഡ്രസിങ് റൂം നിരാശയിലാണ്ടു. മത്സരം സമനിലയില്‍. വീഡിയോ കാണാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!