ലോക ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പ്; സെമി ലക്ഷ്യമിട്ട് സൈനയും സിന്ധുവും

Published : Aug 03, 2018, 07:26 AM ISTUpdated : Aug 03, 2018, 07:36 AM IST
ലോക ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പ്; സെമി ലക്ഷ്യമിട്ട് സൈനയും സിന്ധുവും

Synopsis

ലോക ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ സെമി ഫൈനൽ ലക്ഷ്യമിട്ട് സൈന നെഹ്‌വാളും പി വി സിന്ധുവും ഇന്നിറങ്ങും. ലോക ഏഴാം നമ്പർ താരമായ കരോളിന മാരിനാണ് ക്വാർട്ടർ ഫൈനലിൽ സൈനയുടെ എതിരാളി. ലോക മൂന്നാം നമ്പർ താരമായ സിന്ധുവിന് ജപ്പാന്‍റെ നൊസോമി ഒകുഹാരയാണ് എതിരാളി. 

നാൻജിങ്: ലോക ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ സെമി ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യന്‍ താരങ്ങളായ സൈന നെഹ്‌വാളും പി വി സിന്ധുവും ഇന്നിറങ്ങും. ലോക ഏഴാം നമ്പർ താരമായ കരോളിന മാരിനാണ് ക്വാർട്ടർ ഫൈനലിൽ സൈനയുടെ എതിരാളി. ഇരുവരും ഇതുവരെ ഒൻപത് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. 

സൈന അഞ്ചിലും മാരിൻ നാലിലും ജയിച്ചു. ലോക റാങ്കിംഗിൽ പത്താം സ്ഥാനത്താണിപ്പോൾ സൈന. ലോക മൂന്നാം നമ്പർ താരമായ സിന്ധുവിന് ജപ്പാന്‍റെ നൊസോമി ഒകുഹാരയാണ് എതിരാളി. ഇരുവരും നേർക്കുനേർ വരുന്ന പന്ത്രണ്ടാമത്തെ മത്സരമാണിത്. ഒകുഹാര ആറിലും സിന്ധു അഞ്ചിലും ജയിച്ചിട്ടുണ്ട്. പുരുഷ ക്വാർട്ടർ ഫൈനലിൽ സായ് പ്രണീത് ജപ്പാന്‍റെ കെന്‍റോ മൊമാട്ടയെ നേരിടും.

PREV
click me!

Recommended Stories

ഇന്ത്യന്‍ ഫ്രാഞ്ചൈസിക്ക് വേണ്ടി കളിച്ചു; പാകിസ്ഥാന്‍ കബഡി താരത്തിന് വിലക്ക്
തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു