
ദില്ലി: ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മെഡൽ ഉറപ്പിച്ച് ഇന്ത്യയുടെ മേരി കോം സെമിയിൽ. ക്വാർട്ടറിൽ ചൈനീസ് താരം വൂ യൂവിനെ 5-0 ത്തിന് തോൽപ്പിച്ചാണ് മേരി കോം സെമിയിൽ കടന്നത്.
2010 ലാണ് മേരി കോം അവസാനമായി ലോക ബോക്സിംങ് ചാമ്പ്യൻഷിപ്പിൽ വിജയിയായത്. ഉത്തര കൊറിയയുടെ കിം ഹ്യാങ് മി ആണ് സെമിയിൽ മേരിയുടെ എതിരാളി. കഴിഞ്ഞ വർഷം നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മേരി കോം ഹ്യാങ് മിയെ പരാജയപ്പെടുത്തിയിരുന്നു.