
ഇത്രയും പേരുടെ വിവരങ്ങൾ ഒന്നിച്ച് ഹാക്ക് ചെയ്യുന്നത് ഇത് ആദ്യമാണ്. 2013 ൽ 35.9 കോടി പേരുടെ മൈസ്പേസ് അക്കൗണ്ട് വിവരങ്ങൾ ചോർത്തിയിരുന്നു. ബ്രാസേഴ്‌സ് എന്ന അശ്ലീല വെബ്സൈറ്റിൽ അംഗത്വമെടുത്ത 790,724 പേരുടെ വിവരങ്ങളും അടുത്തിടെ ഹാക്ക് ചെയ്തിരുന്നു.
ഒരു വർഷത്തിനിടെ ഇതു രണ്ടാം തവണയാണ് അഡൾട്ട്ഫ്രണ്ട് ഫൈൻഡർ ഹാക്ക് ചെയ്യുന്നത്. വ്യക്തികളുടെ യൂസർനെയിം, പാസ്‌വേർഡ്, ഇ–മെയിൽ ഐഡി, അവസാന സന്ദർശന സമയം, ഉപയോഗിക്കുന്ന ഐപി, സൈറ്റ് മെംബർഷിപ്പ് സ്റ്റാറ്റസ് എന്നീ വിവരങ്ങളാണ് ചോർത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam