കേരളത്തില്‍ ആദ്യം; ആലപ്പുഴ ജില്ലയില്‍ ബിഎസ്എൻഎൽ പൂർണമായും 4ജിയായി

Published : Mar 12, 2025, 05:06 PM ISTUpdated : Mar 12, 2025, 05:09 PM IST
കേരളത്തില്‍ ആദ്യം; ആലപ്പുഴ ജില്ലയില്‍ ബിഎസ്എൻഎൽ പൂർണമായും 4ജിയായി

Synopsis

ബിഎസ്എൻഎൽ പൂർണമായും 4ജി സേവനത്തിലേക്ക് മാറിയ കേരളത്തിലെ ആദ്യ ജില്ലയായി ആലപ്പുഴ  

ആലപ്പുഴ: കേരള സർക്കിളിൽ എല്ലാ ബിഎസ്എൻഎൽ മൊബൈൽ ടവറുകളും 4ജി സേവനത്തിലേക്ക് മാറ്റിയ ആദ്യ ജില്ലയായി ആലപ്പുഴ. ജില്ലയിൽ നിലവിലുള്ള 312 2ജി/3ജി മൊബൈൽ ടവറുകളും കഴിഞ്ഞ ദിവസം 4ജി സേവനത്തിലേക്ക് മാറി. ഇതുകൂടാതെ പുതുതായി അനുവദിച്ച 31 ടവറുകളിൽ 10 എണ്ണം ഇതിനകം സജ്ജമായിട്ടുണ്ട്. ബാക്കിയുള്ള 21 ടവറുകൾ കൂടി 31ന് ഉള്ളിൽ പ്രവർത്തനസജ്ജമാകുന്നതോടെ ജില്ലയിലെ 4ജി വിന്യാസം പൂര്‍ത്തിയാകും. ആലപ്പുഴ ബീച്ച്, കലക്ടറേറ്റിൽ വാഹനത്തിൽ ഘടിപ്പിച്ച ടവർ, പരുമല ആശുപത്രിക്കു സമീപത്തെ ടവർ എന്നിവയാണ് അവസാനഘട്ടത്തിൽ 4ജി സേവനത്തിലേക്ക് എത്തിയത്. 

യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ട് 500 സാച്ചുറേഷൻ പ്രോജക്ടിന് കീഴിൽ അനുവദിക്കപ്പെട്ട നാല് 4ജി സാച്ചുറേഷൻ മൊബൈൽ ടവറുകളിൽ രണ്ടെണ്ണം പ്രവർത്തനമാരംഭിച്ചു. തൈക്കാട്ടുശേരി പഞ്ചായത്തിലെ ഉളവയ്പ്, കൈനകരി പഞ്ചായത്തിലെ കുപ്പപ്പുറം എന്നിവിടങ്ങളിലാണ് ഇവ പ്രവർത്തിക്കുന്നത്. ബാക്കിയുള്ള രണ്ട് ടവറുകളും 31ന് ഉള്ളിൽ പ്രവർത്തനമാരംഭിക്കും. ജില്ലയിലാകെ 6 ലക്ഷത്തിലേറെ മൊബൈൽ വരിക്കാരാണു ബിഎസ്എൻഎലിനുള്ളത്. ബിഎസ്എന്‍എല്‍ ഞായറാഴ്ചകളിൽ ഉൾപ്പെടെ പ്രത്യേക ക്യാംപുകൾ നടത്തി വരിക്കാരുടെ എണ്ണം വർധിപ്പിക്കുന്നുമുണ്ട്.

Read more: തകര്‍ച്ച തുടര്‍ന്ന് ബിഎസ്എന്‍എല്‍, ഡിസംബറിലും വരിക്കാരെ നഷ്ടം; ജിയോ തന്നെ രാജാവ്, എയര്‍ടെല്ലിനും നേട്ടം

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ
നിശബ്‌ദമായി രണ്ട് റീചാര്‍ജ് പ്ലാനുകള്‍ പിന്‍വലിച്ച് എയര്‍ടെല്‍; വരിക്കാര്‍ക്ക് തിരിച്ചടി