സോഷ്യൽ മീഡിയയെ ഭിന്നിപ്പിക്കുന്നതാണെന്ന് എംപി സമൂഹത്തിൽ വ്യക്തമായ അതിരുകൾ നിശ്ചയിക്കുന്നതാണ് നിയമമെന്ന് ബിൽ അവതരിപ്പിച്ച എംപി ലോർ മില്ലർ പറഞ്ഞു

15 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്രവേശനം നിയന്ത്രിക്കുന്നതിനായി ഫ്രാൻസ് ഒരു പ്രധാന നടപടി സ്വീകരിച്ചു. പാർലമെന്റിന്റെ അധോസഭയായ നാഷണൽ അസംബ്ലി വൻ ഭൂരിപക്ഷത്തോടെ ഈ നിർദ്ദേശം അംഗീകരിച്ചു. വോട്ടെടുപ്പിൽ, 116 നിയമസഭാംഗങ്ങൾ ബില്ലിനെ അനുകൂലിച്ചും 23 പേർ എതിർത്തും വോട്ട് ചെയ്തു.

ഈ ബില്ലിന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പിന്തുണയുണ്ട്. ഈ നിർദ്ദേശം ഇനി പാർലമെന്റിന്റെ ഉപരിസഭയായ സെനറ്റിലേക്ക് പോകും. അവിടെയും അംഗീകാരം ലഭിച്ചാൽ, 15 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി സ്‍നാപ്‍ചാറ്റ്, ഇൻസ്റ്റാഗ്രാം, ടിക് ടോക്ക്, ട്വിച്ച് തുടങ്ങിയ നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പൂർണ്ണമായും നിരോധിക്കപ്പെടും.

പ്രസിഡന്‍റ് മാക്രോണിന്റെ പിന്തുണ ദേശീയ അസംബ്ലിയിൽ ബിൽ പാസായതിനുശേഷം, പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇതിനെ പ്രധാന നടപടി എന്ന് വിശേഷിപ്പിച്ചു. അടുത്ത അധ്യയന വർഷത്തോടെ നിയമം പ്രാബല്യത്തിൽ വരുന്നതിനായി പ്രക്രിയ വേഗത്തിലാക്കണമെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. സെപ്റ്റംബർ ഒന്നിനാണ് ഫ്രാൻസിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നത്.

നമ്മുടെ കുട്ടികളുടെ മനസ്സ് വിൽപ്പനയ്ക്കുള്ളതല്ല എന്ന് മാക്രോൺ എഴുതി. ലാഭം മാത്രം ലക്ഷ്യമാക്കിയ കമ്പനികളുടെ കാരുണ്യത്തിന് കുട്ടികളുടെ മാനസികവും വൈകാരികവുമായ ക്ഷേമം വിട്ടുകൊടുക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറയുന്നു.

സോഷ്യൽ മീഡിയയെ ഭിന്നിപ്പിക്കുന്നതാണെന്ന് എംപി സമൂഹത്തിൽ വ്യക്തമായ അതിരുകൾ നിശ്ചയിക്കുന്നതാണ് നിയമമെന്ന് ബിൽ അവതരിപ്പിച്ച എംപി ലോർ മില്ലർ പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിരുപദ്രവകരമല്ലെന്ന് ലോർ മില്ലർ വിശ്വസിക്കുന്നു. ആളുകളെ ബന്ധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്ത ഈ പ്ലാറ്റ്‌ഫോമുകൾ, പക്ഷേ സമൂഹത്തെ ഭിന്നിപ്പിക്കുന്നതിലേക്ക് നയിച്ചുവെന്നും ലോർ മില്ലർ പറഞ്ഞു.