ആന്‍ഡ്രോയ്ഡ് നൂഗ ഏത്തുന്നു; 5 പ്രത്യേകതകള്‍

By Web DeskFirst Published Aug 23, 2016, 1:40 PM IST
Highlights

ന്യൂയോര്‍ക്ക്: ഗൂഗിളിന്‍റെ പുതിയ ആന്‍ഡ്രോയിഡ് പതിപ്പായ നൂഗാ ഉപയോക്താക്കളിലേക്ക് എത്തുന്നു. ഗൂഗിളിന്‍റെ നെക്‌സസ് ഫോണുകളിലൂടെയാണ് നൂഗാ ആദ്യം ഉപയോക്താക്കളില്‍ എത്തുക. നെക്‌സസ് 6, നെക്‌സസ് 5എക്‌സ്, നെക്‌സസ് 6പി, നെക്‌സസ് 9, നെക്‌സസ് പ്ലേയര്‍, പിക്‌സല്‍ സി, ജനറല്‍ മൊബൈല്‍ ഫോര്‍ ജി(ആന്‍ഡ്രോയിഡ് വണ്‍) എന്നീ ഫോണുകളിലാണ് ആദ്യമായി ഗൂഗിള്‍ എന്‍ അപ്ഡേഷന്‍ ലഭിക്കുക. 

എല്‍ജിയുടെ വി20 ആയിരിക്കും നൂഗാ അപ്‌ഡേഷന്‍ ലഭിക്കുന്ന ആദ്യ ഗൂഗിള്‍ ഇതര സ്മാര്‍ട്ട്‌ഫോണ്‍. സെപ്തംബര്‍ ആറിനാണ് എല്‍ജി വി20യുടെ ലോഞ്ചിങ്ങ്.

ഇനി നൂഗയുടെ പ്രത്യേകതകള്‍

സ്പ്‌ളിറ്റ് സ്‌ക്രീന്‍ മോഡ്

ഒരേസമയം ഒന്നിലധികം ആപ്പുകള്‍ തുറക്കാന്‍ കഴിയുന്ന ഈ സ്പ്‌ളിറ്റ് സ്‌ക്രീന്‍ മോഡാണ് ആന്‍ഡ്രോയ്ഡ് എന്നില്‍ ഉള്ളത്. ഐഫോണിലും, എല്‍ജിയുടെ ചില ഫോണുകളിലും ലഭിക്കുന്ന ഈ പ്രത്യേകത ആന്‍ഡ്രോയ്ഡ് എന്‍ ആപ്ഡേന്‍ ചെയ്യുന്ന എല്ലാ ഫോണിലും കിട്ടും. ഒരേ വിന്‍ഡോയില്‍ ഒന്നിലധികം ആപ്പുകള്‍ കാണാം. സ്പ്ലിറ്റ് സ്‌ക്രീന്‍ മോഡ് വേണോ, പിക്ച്ചര്‍ ഇന്‍ പിക്ച്ചര്‍ മോഡ് വേണോ എന്ന് യൂസര്‍മാര്‍ക്ക് തന്നെ തീരുമാനിക്കാം. ഓരോ വിന്‍ഡോയുടെ വലിപ്പം ഇഷ്ടാനുസരണം ക്രമീകരിക്കാം.

മള്‍ട്ടിടാസ്‌കിംഗ്

ഒരു ആപ്പില്‍ നിന്നും മറ്റൊന്നിലേയ്ക്ക് പോവാന്‍ വളരെ സൗകര്യമുള്ള ഇന്‍റര്‍ഫേസ് ആണ് ഇതിന്. റീസന്‍റ് ആപ്‌സ് ബട്ടണില്‍ പോയി നോക്കിയാല്‍ തൊട്ടുമുന്നെ നമ്മള്‍ ഉപയോഗിച്ച ആപ്പുകളുടെ ലിസ്റ്റ് കാണാം. അവസാനം ഉപയോഗിച്ച ആപ്പ് എടുക്കണമെങ്കില്‍  റീസെന്‍റ് ആപ്‌സ് ബട്ടണില്‍ രണ്ടുതവണ ക്ലിക്ക് ചെയ്താല്‍ മതി.

പരിഷ്കരിച്ച നോട്ടിഫിക്കേഷന്‍ സംവിധാനം

ബണ്ടിലില്‍ ടാപ് ചെയ്താല്‍ ഇഷ്ടമുള്ള അലര്‍ട്ട് എടുത്ത് വായിക്കുക മാത്രമല്ല, മറുപടി അയക്കാനും കഴിയും. മെനു എടുത്ത് ഓരോ ആപ്പിന്റെയും നോട്ടിഫിക്കേഷനുകള്‍ ഒരുമിച്ച് ഗ്രൂപ്പാക്കാം.

കൂടുതല്‍ സമയം ചാര്‍ജ് നില്‍ക്കും

ബാറ്ററി ശേഷി കൂട്ടാനുള്ള സംവിധാനം ഇതില്‍ പരിഷ്‌കരിച്ചിട്ടുണ്ട്. ഡോസ് എന്ന സംവിധാനമാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. നെറ്റ്‌വര്‍ക്ക് ഓഫാക്കാതെ ആപ്പുകള്‍ ഡാറ്റ അയക്കുന്നതും സ്വീകരിക്കുന്നതും തടയുകയാണ് ഈ സംവിധാനം ചെയ്യുന്നത്.  

ഡേ ഡ്രീം

വെര്‍ച്വല്‍ റിയാലിറ്റിയ്ക്കും നൂഗായില്‍ ഇടമുണ്ട്. അതിനാണ് ‘ഡേ ഡ്രീം’. ഒഇഎമ്മുമായി സഹകരിച്ച് ഡേഡ്രീം റെഡി ഹെഡ്‌സെറ്റുകളും മൊബൈലുകളും പ്രവര്‍ത്തിപ്പിക്കാന്‍ ഉതകുന്ന തരത്തിലാണ് നൂഗാ ഡിസൈനിങ്ങ്. വിആര്‍ സെന്‍ട്രിക് ഗൂഗിള്‍ പ്ലേ സ്റ്റോറും സ്ട്രീറ്റ് വ്യൂവും നൂഗാ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരാനും ഗൂഗിളിന് പദ്ധതിയുണ്ട്.

 

click me!