
ദില്ലി: രാജ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ കുതിപ്പ്. ജൂണില്‍ അവസാനിച്ച പാദത്തില്‍ സ്മാര്‍ട്‌ഫോണ്‍ വില്പന 17.1 ശതമാനം വര്‍ധിച്ച് 2.75 കോടി ഫോണുകളായി. ചൈനീസ് കമ്പനികളായ ലെനോവോ, ഷവോമി, വിവോ എന്നീ കമ്പനികളാണ് മികച്ച മുന്നേറ്റത്തിനു കാരണമായത്. സ്മാര്‍ട്ട്‌ഫോണ്‍ വില്പനയില്‍ മുമ്പുള്ള രണ്ട് പാദങ്ങളില്‍ തുടര്‍ച്ചയായ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. ജനുവരി-മാര്‍ച്ച് കാലയളവില്‍ 2.35 കോടി ഫോണുകള്‍ വിറ്റു.
സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ 25.1 ശതാമാനവും പിടിച്ചടക്കി സാംസങ്ങ് ഒന്നാം സ്ഥാനത്ത് തുടരുന്നു. മൈക്രോമാക്‌സ് (12.9 ശതമാനം), ലെനോവോ ഗ്രൂപ്പ് (7.7 ശതമാനം), ഇന്‍റെക്സ് (7.1 ശതമാനം), റിലയന്‍സ് ജിയോ (6.8 ശതമാനം) എന്നിങ്ങനെ പിന്നാലെയുണ്ട്.
3.37 ഫീച്ചര്‍ ഫോണുകളും ജൂണിലവസാനിച്ച ത്രൈമാസത്തില്‍ രാജ്യത്ത് വിറ്റഴിച്ചു. ഉത്സവകാലം അടുക്കുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ മൂന്നാം ത്രൈമാസത്തില്‍ സ്മാര്‍ട്‌ഫോണ്‍-ഫീച്ചര്‍ ഫോണ്‍ വില്പനയില്‍ വന്‍ കുതിപ്പുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam