രണ്ട് ഡേറ്റിംഗ് ആപ്പുകൾ നിരോധിച്ച് ആപ്പിൾ; നടപടി പരാതി ഉയർന്നതോടെ

Published : Oct 25, 2025, 10:48 PM IST
 Apple removes dating apps

Synopsis

നിരവധി ഉപയോക്തൃ പരാതികളുടെയും നെഗറ്റീവ് റിവ്യുകളെയും തുടർന്നാണ് ഈ ആപ്പുകളെ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പിൾ നീക്കം ചെയ്തത്

ലോകമെമ്പാടുമുള്ള ആപ്പ് സ്റ്റോറിൽ നിന്ന് രണ്ട് ഡേറ്റിംഗ് പ്ലാറ്റ്‌ഫോമുകളായ ടീ, ടീഓൺഹെർ എന്നിവ ആപ്പിൾ ഔദ്യോഗികമായി നീക്കം ചെയ്തു. വർദ്ധിച്ചുവരുന്ന ഉപയോക്തൃ പരാതികളെയും സ്വകാര്യതാ ലംഘനങ്ങളെക്കുറിച്ചുള്ള ഗുരുതരമായ ആശങ്കകളെയും തുടർന്നാണ് ഈ തീരുമാനം. ഈ രണ്ട് ആപ്പുകളും മോഡറേഷൻ, ഉപയോക്തൃ സ്വകാര്യത തുടങ്ങിയവയുമായി ബന്ധപ്പെട്ടവ ഉൾപ്പെടെ നിരവധി ആപ്പ് സ്റ്റോർ നയങ്ങൾ ലംഘിച്ചു എന്നാണ് ആപ്പിൾ പറയുന്നത്.

നിരവധി ഉപയോക്തൃ പരാതികളുടെയും നെഗറ്റീവ് റിവ്യുകളെയും തുടർന്നാണ് ഈ ആപ്പുകളെ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പിൾ നീക്കം ചെയ്തതെന്ന് ആപ്പ് അനലിറ്റിക്സ് സ്ഥാപനമായ ആപ്പ്ഫിഗേഴ്‌സിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. പ്രായപൂർത്തിയാകാത്തവരുടെ സ്വകാര്യ വിവരങ്ങൾ ഈ പ്ലാറ്റ്‌ഫോമുകളിൽ പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ട്. ഈ പ്രശ്‌നങ്ങളെക്കുറിച്ച് കമ്പനി നിരവധി തവണ ഡെവലപ്പർമാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷേ ആവർത്തിച്ചുള്ള പരാതികൾക്കൊടുവിൽ ഈ ആപ്പുകളെ ഒഴിവാക്കാൻ ആപ്പിൾ നിർബന്ധിതരായി. മോഡറേഷൻ, ഉപയോക്തൃ സ്വകാര്യത തുടങ്ങിയ ആപ്പ് സ്റ്റോർ മാർഗ്ഗനിർദ്ദേശങ്ങളിൽ ഭൂരിഭാഗവും രണ്ട് ആപ്പുകളും ലംഘിച്ചതായി ആപ്പിൾ ടെക്ക്രഞ്ചിനോട് സ്ഥിരീകരിച്ചു. ആഗോളവിപണികളിൽ നിന്നും ഈ ആപ്പുകളെ നീക്കം ചെയ്യുന്ന വിധത്തിൽ ഗുരുതരമായ നിയമ ലംഘനങ്ങളാണിതെന്ന് ആപ്പിൾ പറഞ്ഞു.

2023-ൽ ആരംഭിച്ച ടീ ആപ്പ് വളരെപ്പെട്ടെന്നു തന്നെ ഏറ്റവും കൂടുതൽ വരുമാനം നേടിയ ആപ്പുകളിൽ ഒന്നായി മാറിയിരുന്നു. ഈ ആപ്പ് ഉപയോഗിക്കുന്ന സ്ത്രീകൾക്ക് തങ്ങൾ പരിചയപ്പെട്ട പുരുഷന്മാരെക്കുറിച്ചുള്ള അനുഭവങ്ങൾ അജ്ഞാതമായി പങ്കിടാൻ കഴിയുന്ന ഒരു ഇടമായി ഈ ആപ്പ് അറിയപ്പെട്ടു. ടീ ആപ്പിന് ലഭിച്ച ജനപ്രീതിയെത്തുടർന്നാണ് പുരുഷന്മാർക്ക് സ്ത്രീകളെ അവലോകനം ചെയ്യാൻ കഴിയുന്ന ഒരു കമ്പാനിയൻ ആപ്പായ ടീഓൺഹെർ ഉൾപ്പെടെ സമാനമായ പ്ലാറ്റ്‌ഫോമുകളും ഉയർന്നുവന്നത്.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സീറോ ഡേ' ആക്രമണം തുടങ്ങി, ഫോൺ അപ്‍ഡേറ്റ് ചെയ്തില്ലെങ്കിൽ കാത്തിരിക്കുന്നത് മുട്ടൻ പണി, മുന്നറിയിപ്പുമായി കമ്പനികൾ
കുറ്റക്കാർ 'ആപ്പിളെ'ന്ന് കോടതി, ആശ്വാസത്തിൽ ആപ്പിൾ, വഴി തെളിയുന്നത് വൻ കമ്മീഷന്