ഐഫോൺ 18 പ്രോ മോഡലുകളുടെ ഡിസൈൻ രഹസ്യങ്ങൾ പുറത്തായി; വരുന്നത് ക്യാമറയിലടക്കം വൻ അപ്‌ഗ്രേഡുകൾ

Published : Mar 08, 2026, 10:03 AM IST
iPhone 17 Pro Max

Synopsis

ആപ്പിളിന്‍റെ വരാനിരിക്കുന്ന ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്‌സ് മോഡലുകളെക്കുറിച്ചുള്ള ലീക്കുകൾ വലിയ മാറ്റങ്ങൾ സൂചിപ്പിക്കുന്നു. സുതാര്യമായ പിൻഭാഗം, പുതിയ നിറങ്ങൾ, ഘട്ടംഘട്ടമായുള്ള ലോഞ്ച് എന്നിവയ്‌ക്കൊപ്പം ക്യാമറ, ബാറ്ററി, പ്രോസസർ എന്നിവയിൽ കാര്യമായ നവീകരണങ്ങളും പ്രതീക്ഷിക്കുന്നു. 

തിരുവനന്തപുരം: ആപ്പിളിന്‍റെ അടുത്ത തലമുറ സ്‍മാർട്ട്‌ഫോണുകളായ ഐഫോൺ 18 പ്രോയും ഐഫോൺ 18 പ്രോ മാക്‌സും സംബന്ധിച്ച നിരവധി വിവരങ്ങൾ ഇതിനോടകം ഓൺലൈനിൽ വന്നുകഴിഞ്ഞു. ഔദ്യോഗിക പ്രഖ്യാപനത്തിന് ഇനിയും മാസങ്ങൾ ശേഷിക്കുന്നുണ്ടെങ്കിലും വിവിധ ലീക്കുകളും റിപ്പോർട്ടുകളും ഈ ഫോണുകളിൽ വലിയ ഡിസൈൻ മാറ്റങ്ങളും സാങ്കേതിക നവീകരണങ്ങളും ഉണ്ടാകുമെന്ന് സൂചിപ്പിക്കുന്നു. പിൻഭാഗത്തെ സുതാര്യമായ ഫിനിഷ്, പുതിയ നിറങ്ങൾ, മെച്ചപ്പെടുത്തിയ ക്യാമറ സംവിധാനം, കൂടുതൽ ശേഷിയുള്ള ബാറ്ററി എന്നിവയാണ് പ്രധാനമായും ചർച്ചയാകുന്ന മാറ്റങ്ങൾ.

ഐഫോൺ 18 സീരീസ്

ആപ്പിൾ ഈ സീരീസ് രണ്ട് ഘട്ടങ്ങളായി പുറത്തിറക്കാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ. സാധാരണയായി ആപ്പിൾ പുതിയ ഐഫോണുകൾ സെപ്റ്റംബറിൽ അവതരിപ്പിക്കാറുണ്ട്. അതുപോലെ തന്നെ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്‌സ് കൂടാതെ ഒരു ഫോൾഡബിൾ ഐഫോൺ മോഡൽ എന്നിവ 2026 സെപ്റ്റംബറിൽ അവതരിപ്പിക്കാൻ സാധ്യത ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ. അതേസമയം സാധാരണ ഐഫോൺ 18 ഉൾപ്പെടെയുള്ള മറ്റ് മോഡലുകൾ 2027 ഫെബ്രുവരി മുതൽ മാർച്ച് വരെ പിന്നീട് പുറത്തിറങ്ങാൻ സാധ്യതയുണ്ട്. പ്രീമിയം മോഡലുകൾക്ക് കൂടുതൽ ശ്രദ്ധ നൽകുന്നതിനായി ഘട്ടങ്ങളായിട്ടുള്ള ലോഞ്ച് സംവിധാനം ആപ്പിൾ സ്വീകരിക്കുമെന്നാണ് വിലയിരുത്തൽ.

ഡിസൈൻ ഭാഗത്ത് പ്രധാനമായൊരു മാറ്റമായി സുതാര്യമായ റിയർ ഗ്ലാസ് ഫിനിഷ് പരിഗണിക്കുന്നതായി ലീക്കുകൾ പറയുന്നു. നിലവിലെ ടു-ടോൺ ഡിസൈൻ ഒഴിവാക്കി പിൻഭാഗത്തിന്‍റെ രൂപം കൂടുതൽ ഏകീകരിക്കാൻ ആപ്പിൾ ശ്രമിക്കുമെന്നാണ് സൂചന. കൂടാതെ കോഫീ ബ്രൗൺ, ബർഗണ്ടി, പർപ്പിൾ, ഡീപ്പ് റെഡ് എന്നീ നിറങ്ങൾ പരീക്ഷണ ഘട്ടത്തിലുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.

സ്ക്രീൻ വലുപ്പത്തിൽ വലിയ മാറ്റമില്ലെന്ന് കരുതുന്നു. ഐഫോൺ 18 പ്രോയിൽ 6.3 ഇഞ്ച് ഡിസ്പ്ലേയും ഐഫോൺ 18 പ്രോ മാക്‌സിൽ 6.9 ഇഞ്ച് ഡിസ്പ്ലേയും തുടരുമെന്നാണ് പ്രതീക്ഷിക്കുന്ത്. എന്നാൽ ഫേസ് ഐഡി സെൻസറുകൾ സ്ക്രീനിന് കീഴിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നതായും അതിലൂടെ ഡൈനാമിക്ക് ഐലൻഡ് വലുപ്പം കുറയാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

ബാറ്ററിയും ക്യാമറയും കൂടുതല്‍ അപ്‌ഗ്രേഡാവും

ക്യാമറ സംവിധാനത്തിലും ശ്രദ്ധേയമായ മാറ്റങ്ങൾ ഉണ്ടാകാം. പ്രത്യേകിച്ച് ഐഫോൺ 18 പ്രോ മാക്സ് മോഡലിൽ ഡിഎസ്എൽആർ ക്യാമറകളിലേതുപോലെ വേരിയബിൾ അപ്രേച്ചർ സാങ്കേതികവിദ്യ ഉപയോഗിക്കാൻ സാധ്യത ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഇത് വെളിച്ചത്തിന്റെ പ്രവേശനം കൂടുതൽ കൃത്യമായി നിയന്ത്രിക്കാൻ സഹായിക്കും. കൂടാതെ ടെലിഫോട്ടോ ക്യാമറയിൽ വലിയ അപർച്ചർ ഉൾപ്പെടുത്തുന്നതിലൂടെ കുറഞ്ഞ വെളിച്ചത്തിലും മികച്ച ഫോട്ടോകൾ എടുക്കാൻ സാധിക്കും. ഈ സ്‍മാർട്ട് ഫോണുകളുടെ ബാറ്ററിയിലും പുരോഗതി പ്രതീക്ഷിക്കുന്നു. ചില റിപ്പോർട്ടുകൾ പ്രകാരം ഐഫോൺ 18 പ്രോ മോഡലുകളിൽ 5,000 എംഎഎച്ചിനേക്കാൾ വലിയ ബാറ്ററി ലഭിക്കാൻ സാധ്യതയുണ്ട്. കൂടാതെ പുതിയ എ20 പ്രോസസർയും 12 ജിബി റാമും ഫോണുകളുടെ പെർഫോമൻസ് കൂടുതൽ ശക്തമാക്കും.

അതേസമയം, ഇതെല്ലാം ഇപ്പോൾ പുറത്തുവന്ന ലീക്കുകളും റിപ്പോർട്ടുകളും അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്. ഔദ്യോഗിക പ്രഖ്യാപനം നടക്കുന്നതുവരെ അന്തിമ ഡിസൈനിലും സവിശേഷതകളിലും മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്‌ധർ പറയുന്നു.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രീമിയം സബ്‍സ്‍ക്രിപ്ഷൻ പ്ലാനുമായി വാട്‌സ്ആപ്പ്; ഗുണങ്ങള്‍ ഇവ, പണം നല്‍കേണ്ടിവരുമോ?
3.7 ബില്യൺ വർഷം പഴക്കമുള്ള ചൊവ്വ പ്രദേശം, അമ്പരപ്പിക്കും ചിത്രങ്ങൾ പുറത്തുവിട്ട് ഇഎസ്എ