ഐഫോണ്‍ വന്‍ വിലക്കുറവില്‍ എന്ന് പറയും ഈ കെണിയില്‍ വീഴരുത്

By Web DeskFirst Published Dec 15, 2017, 10:26 AM IST
Highlights

ആപ്പളിന്‍റെ പ്രീമിയം ഉത്പന്നങ്ങളായ ഐഫോണ്‍,ഐാപാഡ് തുടങ്ങിയ വിലക്കുറവില്‍ ലഭിക്കും എന്ന് പറഞ്ഞ് പുതിയ തട്ടിപ്പ്. ഇന്ത്യയുടെ പല ഭാഗത്തു നിന്നുമായി അനേകര്‍ക്ക് ലക്ഷങ്ങള്‍ നഷ്ടമായ നൈജീരിയന്‍ ഓണ്‍ലൈന്‍ പണതട്ടിപ്പിന്റെ ഏറ്റവും പുതിയ രൂപമാണിതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം മലപ്പുറം പോലീസ് ഡല്‍ഹിയില്‍ നിന്നും നൈജീരിയക്കാരനെ പിടികൂടിയതോടെ പുറത്തുവന്നത് ഓണ്‍ലൈന്‍ പണത്തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ്.

ഐ ഫോണ്‍, ഐ പാഡ്, വിവിധ ബ്രാന്‍ഡുകളുടെ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവയെല്ലാം വിലക്കുറവില്‍ ലഭ്യമാകുമെന്ന് ഇന്റര്‍നെറ്റില്‍ പരസ്യം നല്‍കിയാണ് വന്‍ തുകകള്‍ അടിച്ചുമാറ്റുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മഞ്ചേരി ആനക്കയം സ്വദേശിയുടെ പണം നഷ്ടമായതോടെയാണ് കൂറേക്കാലമായി പോലീസിനെ കുഴച്ചുകൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പിന്റെ കൂടുതല്‍ വിവരം പോലീസ് തെരഞ്ഞത്. ഇതേ തുടര്‍ന്നായിരുന്നു നൈജീരിയന്‍ പൗരന്‍ കുടുങ്ങിയത്. ഇയാള്‍ തലവനായുള്ള സംഘം അനേകരെയാണ് ഇന്ത്യയിലുടനീളം തട്ടിച്ചത്.

ദില്ലി, മുംബൈ, ചെന്നൈ, ബംഗലുരു തുടങ്ങിയ വന്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്താന്‍ ആഫ്രിക്കന്‍ പൗരന്മാര്‍ അടങ്ങിയ വലിയ സംഘമാണ് ഉള്ളത്. തട്ടിപ്പ് വ്യാപകമാണെന്ന് കണ്ടെത്തിയതോടെ പോലീസ് പൗരന്മാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി എത്തയിരിക്കുകയാണ്. 

സ്വന്തം അക്കൗണ്ട് നമ്പര്‍ എടിഎം നമ്പറുകള്‍ എന്നിവ ആര്‍ക്കും പറഞ്ഞു കൊടുക്കരുത്. യഥാര്‍ത്ഥ അക്കൗണ്ട് ഉടമയെ ഉറപ്പിക്കാനായി റജിസ്റ്റര്‍ ചെയ്ത ഫോണിലേക്ക് അയയ്ക്കുന്ന ബാങ്കിന്റെ നാലക്ക നമ്പറാണ് ഒടിപി. ഇത് ആര്‍ക്കും നല്‍കരുത്. വിസയ്ക്കായി ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്നുണ്ടെങ്കില്‍ എംബസിയുമായി ബന്ധപ്പെട്ട ശേഷം മാത്രം പണമയയ്ക്കുക. വിദേശികളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നം വരുന്ന ഫ്രണ്ട് റിക്വസ്റ്റുകള്‍ സ്വീകരിക്കരുത്.

ഓണ്‍ലൈന്‍ പര്‍ച്ചസ് അറിയപ്പെടുന്ന വെബ്‌സൈറ്റില്‍ നിന്നു മാത്രം നടത്തുക. സമ്മാനമടിച്ചു, ധനികന്‍ മരണസമയത്ത ഏല്‍പ്പിച്ച സംഖ്യ, നിങ്ങളുടെ പേരില്‍ ആരോ നിക്ഷേപിച്ച പണം എന്നെല്ലുമുള്ള രീതിയിലെ തട്ടിപ്പ് സന്ദേശങ്ങളെ സൂക്ഷിക്കുക. തട്ടിപ്പിനിരയായാല്‍ ഉടന്‍ ജില്ലാ പോലീസ് സൈബര്‍ സെല്ലില്‍ പരാതി നല്‍കുക. ഇവയൊക്കെയാണ് തട്ടിപ്പിനെ നേരിടാന്‍ പോലീസ് നല്‍കുന്ന ഉപദേശം.

click me!