പുതിയ ഐഫോണുകള്‍ ഇങ്ങനെ; ചിത്രങ്ങള്‍ ചോര്‍ന്നു

Published : Jul 30, 2018, 06:53 PM ISTUpdated : Jul 30, 2018, 06:55 PM IST
പുതിയ ഐഫോണുകള്‍ ഇങ്ങനെ; ചിത്രങ്ങള്‍ ചോര്‍ന്നു

Synopsis

ആപ്പിള്‍ പ്രേമികളുട ആകാംക്ഷയുടെ അളവ് കൂട്ടി ആപ്പിള്‍ ഐഫോണ്‍x പ്ലസിന്‍റെ ചിത്രങ്ങള്‍ ചോര്‍ന്നിട്ടുണ്ട്. 9ടു5 മാക്ക് ആണ് ഫോണിന്‍റെ ഡമ്മി യൂണിറ്റുകളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

പുതിയ ഐഒഎസ് അപ്ഡേറ്റോടെ ഐഫോണിന്‍റെ പുതിയ പതിപ്പ് ഈ വരുന്ന സെപ്തംബറിലാണ് ടെക് ലോകം പ്രതീക്ഷിക്കുന്നത്. അതിനിടയില്‍ ആപ്പിള്‍ പ്രേമികളുട ആകാംക്ഷയുടെ അളവ് കൂട്ടി ആപ്പിള്‍ ഐഫോണ്‍x പ്ലസിന്‍റെ ചിത്രങ്ങള്‍ ചോര്‍ന്നിട്ടുണ്ട്. 9ടു5 മാക്ക് ആണ് ഫോണിന്‍റെ ഡമ്മി യൂണിറ്റുകളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. 

എല്‍സിഡി സ്ക്രീനോടെയുള്ള ഐഫോണ്‍ x പ്ലസിന്‍റെ സ്ക്രീന്‍ വലിപ്പം 6.5 ഇഞ്ചാണ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചോര്‍ന്ന ചിത്രങ്ങള്‍ പറയുന്നു. ഇതിന് പുറമേ 6.1 ഇഞ്ച് എല്‍സിഡി സ്ക്രീനോടെയും, സിംഗിള്‍ പിന്‍ ക്യാമറയോടെയുമുള്ള ഒരു മോഡലിന്‍റെ ചിത്രവും ചോര്‍ന്നിട്ടുണ്ട്. ഈ മോഡല്‍ അലുമിനിയം ഫ്രൈമോടെയാണ് എത്തുക എന്നാണ് വിവരം. 

എന്നാല്‍ ഐഫോണ്‍ x പ്ലസ് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ബോഡിയിലാണ് എത്തുന്നത് എന്നാണ് സൂചന. ഇതിനാല്‍ തന്നെ പുതിയ ഐഫോണുകള്‍ വിലകുറഞ്ഞവ ആയിരിക്കില്ലെന്നാണ് ടെക് ലോകത്തിന്‍റെ വിലയിരുത്തല്‍. ഐഫോണ്‍ x പ്ലസിനെ അപേക്ഷിച്ച് ബെസില്‍ ഉള്ള മോഡലാണ് ഐഫോണിന്‍റെ 6.1 ഇഞ്ച് മോഡല്‍ എന്നാണ് വിവരം.  
 

PREV
click me!

Recommended Stories

അടുത്ത വണ്‍പ്ലസ് അത്ഭുതം; വണ്‍പ്ലസ് 15ടി മൊബൈലിന്‍റെ ഫീച്ചറുകള്‍ ചോര്‍ന്നു
രണ്ട് 200-മെഗാപിക്‌സല്‍ ക്യാമറ; ഫോട്ടോഗ്രഫിയുടെ രാജാവാകാന്‍ ഓപ്പോ ഫൈന്‍ഡ് എക്‌സ്9 അള്‍ട്ര