ഐ. ഫോൺ ഇമോജികളിലേക്ക്​ വീണ്ടും പുതിയ അതിഥികൾ എത്തുന്നു

Published : Oct 07, 2017, 03:32 AM ISTUpdated : Oct 05, 2018, 12:38 AM IST
ഐ. ഫോൺ ഇമോജികളിലേക്ക്​ വീണ്ടും പുതിയ അതിഥികൾ എത്തുന്നു

Synopsis

ഐ. ഫോൺ ഇമോജികളുടെ കൂട്ടത്തിലേക്ക്​ വീണ്ടും പുതിയ അതിഥികൾ എത്തുന്നു. കഴിഞ്ഞ ജൂലൈയിൽ ഏതാനും ഇ​മോജികളുടെ കരട്​ പതിപ്പ്​ പുറത്തുവിട്ടിരുന്നു. ഇവക്ക്​ യുനീകോഡ്​ കൺസോർഷ്യത്തി​ന്‍റെ അംഗീകാരം ലഭിക്കുകയും യുനീകോഡ്​ 10​ന്‍റെ ഭാഗമാക്കുകയും ചെയ്​തിരുന്നു. ഇപ്പോൾ അമേരിക്കയിലെ കൂപ്പർടിനോ ആസ്​ഥാനമായുള്ള ടെക്​ കമ്പനിയാണ്​ ​ഐ ഫോണിനും ​ഐ പാഡിനുമായി പുതിയ ഇമോജികളുമായി എത്തിയത്​. ഇവ ​ഐ ഓപ്പറേറ്റിങ്​ സിസ്​റ്റം 11.1​ന്‍റെ ഭാഗമായി മാറും.

ഭക്ഷണം, മൃഗങ്ങൾ, ഭിന്നലിംഗക്കാർ തുടങ്ങിയവ പുതിയ ഇമോജികളിൽ ഇടംപിടിച്ചിട്ടുണ്ട്​. ഇതിന്​ പുറമെ ഈ വർഷം ആദ്യത്തിൽ കമ്പനി പ്രദർശിപ്പിച്ച 30ഓളം ഇമോജികളും ആപ്പിളി​ന്‍റെ ശേഖരത്തിൽ എത്തും.
തലമറച്ച സ്​ത്രീ, താടിവെച്ചയാൾ, മുലയൂട്ടുന്ന സ്​ത്രീ തുടങ്ങിയ ഇമോജികൾ നേരത്തെ ഉൾപ്പെടുത്താൻ തീരുമാനിച്ചത്​ ചർച്ചയായിരുന്നു. ആംഗ്യഭാഷയിൽ ​ഐ ലവ്​ യു എന്ന്​ പറയുന്നതും നേരത്തെ ഉൾപ്പെടുത്തിയിരുന്നു.

 


 

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

വീൽചെയറിൽ ബഹിരാകാശം കീഴടക്കി മിഖയ്‌ല മടങ്ങിയെത്തി; ചരിത്രമെഴുതി ബ്ലൂ ഒറിജിന്‍ യാത്ര
പൈസ വസൂല്‍; 2025ലെ മികച്ച കോസ്റ്റ്-ഇഫക്‌ടീവ് ഫ്ലാഗ്ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണുകള്‍