
പുതുച്ചേരി: കൊലയാളി ഗെയിം ബ്ലൂവെയില്‍ വിദ്യാര്‍ത്ഥിയുടെ ജീവനെടുത്തതായി സംശയം. പോണ്ടിച്ചേരി കേന്ദ്ര സര്‍വ്വകലാശാലയിലെ ഒന്നാം വര്‍ഷ എംബിഎ വിദ്യര്‍ത്ഥി ആസാം സ്വദേശിയായ സാസി ബോറിയാണ് ഹോസ്റ്റലിനു പിന്നില്‍ ഇന്നലെ അര്‍ദ്ധരാത്രി ആത്‍മഹത്യ ചെയ്തത്. മരിച്ച വിദ്യാര്‍ത്ഥിയുടെ വാട്ട്അപ് സ്റ്റാറ്റസില്‍ നിന്ന് കൊലയാളി ഗെയിമിന്‍റെ സൂചന ലഭിച്ചതായാണ് വിവരം.
സാസി ബോറി ബ്ലൂവെയില്‍ കളിച്ചിരുന്നതായി സഹവിദ്യാര്‍ത്ഥികള്‍ സംശയം പ്രകടിപ്പിക്കുന്നു. ഒരാഴ്ചയായി സാസി ക്ലാസില്‍ പോയിട്ടില്ലെന്ന്സുഹൃത്തുക്കള്‍ പറയുന്നു. കഴിഞ്ഞ ദിവസം തിരുനല്‍വേലിയില്‍ വിദ്യാര്‍ത്ഥി ആത്‍മഹത്യ ചെയ്തതിനു പിന്നിലും ബ്ലൂവെയിലാണെന്ന് സംശയമുണ്ട്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam