ജിയോയ്ക്ക് പിന്നാലെ ബിഎസ്എൻഎൽ 5ജിയും എത്തുന്നു

Published : Dec 11, 2022, 07:57 AM IST
ജിയോയ്ക്ക് പിന്നാലെ ബിഎസ്എൻഎൽ 5ജിയും എത്തുന്നു

Synopsis

ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ 5ജി സേവനങ്ങളുമായി ബിഎസ്എൻഎല്ലും

ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ 5ജി സേവനങ്ങളുമായി ബിഎസ്എൻഎല്ലും. വരും മാസങ്ങളിൽ തന്നെ ബിഎസ്എൻഎല്ലിന്റെ 5ജി എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോ‍ര്‍ട്ടുകൾ പറയുന്നത്. അഞ്ചു മുതൽ ഏഴുമാസത്തിനകം ബിഎസ്എൻഎൽ 5ജി ലഭ്യമാകുമെന്നാണ് കേന്ദ്ര ടെലികോം-റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് പറയുന്നത്. 

ബിഎസ്എൻഎല്ലിന്റെ രാജ്യത്തൊട്ടാകെയായുള്ള 1.35 ലക്ഷം ടവറുകളിലൂടെ ഇത് സാധ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ടെലികോം വികസന ഫണ്ട് വർധിപ്പിക്കാൻ ആലോചിക്കുന്നതായും മന്ത്രി സൂചിപ്പിച്ചു. 500 കോടിയിൽ നിന്നും 4000 കോടിയാക്കി ഉയർത്തുകയാണ് ലക്ഷ്യം. 4ജിയിൽ പിന്നിലായത് പോലെ 5ജിയിൽ അബദ്ധം പറ്റില്ലെന്നാണ് കമ്പനി പറയുന്നത്.

സർക്കാർ  ഉടമസ്ഥതയിലുള്ള ടെലികോം സ്ഥാപനമായ ബിഎസ്എൻഎല്ല് നവംബർ മുതൽ 4ജി നെറ്റ്‌വർക്ക് പുറത്തിറക്കി തുടങ്ങുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. അടുത്ത വർഷം ഓഗസ്റ്റിൽ 5G ലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്നും പറഞ്ഞിരുന്നു.18 മാസത്തിനുള്ളിൽ 1.25 ലക്ഷം 4ജി മൊബൈൽ സൈറ്റുകൾ പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി. 4ജി നെറ്റ്വരക്കിന്റെ ആദ്യ റോൾ ഔട്ടാണ് നവംബറിൽ നടന്നത്.

ഇത് സംബന്ധിച്ച ചർച്ച ടിസിഎസുമായും സർക്കാർ നടത്തുന്ന ടെലികോം ഗവേഷണ വികസന സംഘടനയായ സി-ഡോട്ട് നയിക്കുന്ന കൺസോർഷ്യവുമായും നടത്തിവരികയാണെന്ന് നേരത്തെ സർക്കാര്‌‍ അറിയിച്ചിരുന്നു. കമ്പനി വാങ്ങുന്ന 4ജി നെറ്റ്‌വർക്ക് ഗിയറുകൾ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളിലൂടെയാണ് 5ജിയിലേക്ക് അപ്‌ഗ്രേഡുചെയ്യുന്നത്. അടുത്ത വർഷം ഓഗസ്റ്റ് 15നകം ബിഎസ്എൻഎൽ 5ജിയിലേക്ക് മാറണമെന്നാണ് നിർദേശം.  

Read more: കാത്തിരിപ്പിന് വിരാമം; ജിയോയുടെ 'തുറുപ്പ് ഗുലാന്‍' 5 ജി ഫോണ്‍ ഉടന്‍ !

എയർടെല്ലും ജിയോയും 5ജി ലഭ്യമാക്കുന്നതിലെ മത്സരം തുടരുകയാണ്. എയർടെൽ 5ജി പ്ലസ് സേവനങ്ങൾ കൂടുതൽ നഗരങ്ങളിൽ ലഭ്യമായി തുടങ്ങിയതായി കഴിഞ്ഞ ദിവസം കമ്പനി വാർത്ത പുറത്തുവിട്ടിരുന്നു.  എയർടെൽ, റിലയൻസ് ജിയോ തുടങ്ങിയ ടെലികോം കമ്പനികൾ 5ജി ലിസ്റ്റിലേക്ക് ദിവസേന പുതിയ നഗരങ്ങളെ ചേർക്കുന്നുണ്ട്. ചില വിമാനത്താവളങ്ങളിൽ 5ജി സേവനങ്ങൾ ഇപ്പോൾ ആക്സസ് ചെയ്യാനാകും. നിലവിൽ പല നഗരങ്ങളിലും എയർടെൽ 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

വണ്‍പ്ലസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററി, പുത്തന്‍ ചിപ്പ്; വണ്‍പ്ലസ് 15ആര്‍ ഫീച്ചറുകള്‍ അറിവായി
ആപ്പിളിനെ സംശയിച്ച് ഉപയോക്താക്കള്‍; പുതിയ ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ ആ ക്യാമറ ഫീച്ചറില്ല! സംഭവിച്ചത് ഇത്