Asianet News MalayalamAsianet News Malayalam

കാത്തിരിപ്പിന് വിരാമം; ജിയോയുടെ 'തുറുപ്പ് ഗുലാന്‍' 5 ജി ഫോണ്‍ ഉടന്‍ !

വിലക്കുറവാണ് ജിയോ 5 ജി ഫോണില്‍ ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്ന പ്രത്യേകതകളിൽ പ്രധാനം.  സ്‌നാപ്ഡ്രാഗൺ 480+ പ്രോസറായിരിക്കും ജിയോ ഫോൺ 5ജിയിലെന്നാണ് സൂചനകൾ. ആൻഡ്രോയിഡ് 12 ഓഎസിലായിരിക്കും ഇത് പ്രവർത്തിക്കുക എന്നും റിപ്പോർട്ടുകളുണ്ട്. 

Jio Phone 5G launch in India soon price and specifications
Author
First Published Dec 10, 2022, 4:29 PM IST

മുംബൈ: മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് അവസാനം. ജിയോ 5ജി ഫോൺ ഉടനെ എത്തുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് സ്മാർട്ട്‌ഫോണുകളുടെയും കമ്പ്യൂട്ടറുകളുടെയുമൊക്കെ ബെഞ്ച് മാർക്കിങ് പ്ലാറ്റ്‌ഫോമായ ഗീക്ക്‌ബെഞ്ചിൽ ജിയോ 5ജി സംബന്ധിച്ച റിപ്പോർട്ടുകൾ വന്നത്. ഇതോടെ ഉപഭോക്താക്കളുടെ പ്രതീക്ഷ കൂടിയിരിക്കുകയാണ്. കാത്തിരിക്കുന്ന 5 ജി ഫോണ്‍ വിപണിയിലെത്താൻ ഇനി വൈകില്ലെന്നാണ് കണക്കുകൂട്ടൽ.  

രാജ്യത്തെ പ്രമുഖ ബ്രാന്റുകളെല്ലാം ഏകദേശം 5ജിയിലേക്ക് മാറിക്കഴിഞ്ഞു. ജിയോ, എയർടെൽ തുടങ്ങിയ ടെലികോം സേവനദാതാക്കൾ നിലവിൽ 5ജി സേവനങ്ങൾ നൽകുന്നുണ്ട്. ജിയോ 5ജി ഫോണുകളെ കുറിച്ച് നിലവിൽ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും വന്നിട്ടില്ല. പക്ഷേ ഫോണിനെ കുറിച്ചുള്ള ചർച്ചകൾ സജീവമായി നടക്കുന്നുണ്ട്. വിലക്കുറവാണ് ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്ന പ്രത്യേകതകളിൽ പ്രധാനം.  സ്‌നാപ്ഡ്രാഗൺ 480+ പ്രോസറായിരിക്കും ജിയോ ഫോൺ 5ജിയിലെന്നാണ് സൂചനകൾ. ആൻഡ്രോയിഡ് 12 ഓഎസിലായിരിക്കും ഇത് പ്രവർത്തിക്കുക എന്നും റിപ്പോർട്ടുകളുണ്ട്. 

4 ജിബി റാം ആകും ഫോണിലുള്ളത്. 90 ഹെട്‌സ് റീഫ്രഷ് റേറ്റുള്ള 6.5 ഇഞ്ചിന്റെ എൽ.സി.ഡി ഡിസ്‌പ്ലെയിലാകും ഫോൺ എത്തുകയെന്നും പറയപ്പെടുന്നു. 13 മെഗാ പിക്‌സലിന്റെ പ്രൈമറി സെൻസറും രണ്ട് മെഗാ പിക്‌സലിന്റെ മാക്രോ സെൻസറുമുള്ള ഡ്യുവൽ ക്യാമറ സെറ്റപ്പ് ആയിരിക്കും ഫോണിലുൾപ്പെടുത്തിയിരിക്കുന്നത്. എട്ട് മെഗാ പിക്‌സലിന്റെ സെൽഫി ക്യാമറയും പ്രതീക്ഷിക്കാമെന്നാണ് പറയപ്പെടുന്നത്.

ജിയോഫോൺ 5ജിയുടെ വില ഇന്ത്യയിൽ  8,000 രൂപ മുതൽ 12000 വരെയായിരിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. റിലയൻസ് ജിയോയുടെ വരാനിരിക്കുന്ന ഹാൻഡ്‌സെറ്റ് വിവിധ സ്‌ക്രീൻ വലിപ്പങ്ങളും സവിശേഷതകളും ഉള്ള ഒന്നിലധികം വേരിയന്റുകളിൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. ഒരു ഹോൾ-പഞ്ച് ഡിസ്‌പ്ലേ ഡിസൈൻ  മുകളിലും താഴെയുമുള്ള നേർത്ത ബെസലുകളിൽ ഇത് അവതരിപ്പിക്കുമെന്ന് പറയപ്പെടുന്നു. ഇന്ത്യയിലെ ജിയോഫോൺ 5ജി വില ജനങ്ങളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ളതായിരിക്കും. 

കൂടാതെ, ജിയോയുടെ നിലവിലുള്ള ഹാർഡ്‌വെയർ ഓഫറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഫോണിൽ അപ്‌ഡേറ്റ് ചെയ്‌തതും മോഡേണുമാണെന്ന് പറയപ്പെടുന്നു.  ജിയോഫോൺ 5G യിൽ കുറഞ്ഞത് 32GB ഓൺബോർഡ് സ്റ്റോറേജ് ഉണ്ടായിരിക്കും, കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5G, 4G VoLTE, വൈഫൈ 802.11 a/b/g/n, ബ്ലൂടൂത്ത് v5.1, GPS/ A-GPS/ NavIC, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറും ഫോണിലുണ്ട്. കൂടാതെ, ജിയോഫോൺ 5G-യിൽ 18W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയും ഉൾപ്പെടുത്താമെന്നും സൂചനയുണ്ട്.

Read More : ഷവോമി ഇന്ത്യയ്ക്ക് തിരിച്ചടി; ചീഫ് ബിസിനസ് ഓഫീസർ രാജിവച്ചു

Follow Us:
Download App:
  • android
  • ios