
തലയില്ലാതെ ജീവിക്കാന്‍ കഴിയുമോ, സാധിക്കും എന്ന് ഒരു കോഴി തെളിയിക്കുന്നു. തായ്ലൻഡിലെ റച്ചാബുരി പ്രവിശ്യയില്‍ നിന്നുള്ള വീഡിയോ ആണ് വൈറലാകുന്നത്. കഴിഞ്ഞ ആഴ്ചയാണ് ഈ വീഡിയോ ഓണ്‍ലൈനില്‍ വൈറലാകുവാന്‍ തുടങ്ങിയത്.നൊപ്പൊങ് തിതാമോ എന്ന വ്യക്തിയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
കോഴിയുടെ തല എങ്ങനെയാണ് നഷ്ടമായതെന്ന് വ്യക്തമല്ല. കോഴിയെ സ്ഥലത്തെ സന്യാസിമാര്‍ ഏറ്റെടുത്ത് കോഴിക്ക് സിറിഞ്ചിലൂടെ ഭക്ഷണം നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ മൃഗസംരക്ഷണ ഉദ്യോഗസ്ഥരുടെ സഹായവും തേടിയിരുന്നു. സുപാകടി അരുൺതോങ് എന്ന മൃഗഡോക്ടറുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ കോഴിയുടെ പരിചരണം നടക്കുന്നത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam