42 ഒാളം ആപ്പുകള്‍ ഇന്ത്യയെ ചൈനയ്ക്ക് ഒറ്റുന്നു

By Web DeskFirst Published Nov 29, 2017, 5:58 PM IST
Highlights

സ്മാര്‍ട്ട്ഫോണ്‍ ആപ്പുകള്‍ വഴി ചൈന രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ഇന്‍റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പ്. പ്രധാനമായും സൈനികര്‍ക്കാണ് രഹസ്യന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. ഏതാണ്ട് 42 ഒളം ആപ്പുകളെയാണ് ഇപ്പോള്‍ സൈന്യത്തിലെ ഡിഐജി ഇന്‍റലിജന്‍സ് ഇറക്കിയ മുന്നറിയിപ്പില്‍ കരിമ്പട്ടികയില്‍ പെടുത്തിയിരിക്കുന്നത്. നിയന്ത്രണ രേഖയിലും മറ്റും ജോലി ചെയ്യുന്ന സൈനികര്‍ ഈ ആപ്പുകള്‍ ഡിലീറ്റ് ചെയ്ത് ഫോണ്‍ ഫോര്‍മാറ്റ് ചെയ്യാനാണ് നിര്‍ദേശം

ആപ്പുകള്‍ ഡൌണ്‍ലോഡ് ചെയ്യുമ്പോള്‍ തന്നെ ചാരപ്രവര്‍ത്തികള്‍ക്കായ കുക്കീസ് ഫോണുകളില്‍ കടന്നുകയറുന്നതിനാലാണ് ഫോണ്‍ ആപ്പുകള്‍ ഡിലീറ്റ് ചെയ്തശേഷം ഫോര്‍മാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നത്.

ഇന്‍റലിജന്‍സ് ഡിലീറ്റ് ആക്കുവാന്‍ പറയുന്ന ആപ്പുകളില്‍ വീചാറ്റ്, ട്രൂകോളര്‍, യുസി ബ്രൌസര്‍, യുസി ന്യൂസ് എന്നീ ജനപ്രിയ ആപ്പുകള്‍ ഉള്‍പ്പെടുന്നു. വ്യക്തിപരമായ വിവരങ്ങള്‍ ചൈനയിലേക്ക് കടത്തുന്നു എന്ന ഗൌരവകരമായ ആരോപണമാണ് ഈ ആപ്പുകള്‍ക്കെതിരെ സൈന്യം ഉയര്‍ത്തുന്നത്. സൈനികര്‍ക്ക് മാത്രമല്ല സിവിലിയന്‍ ജനതയ്ക്കും ഈ വിവരം നിര്‍ണ്ണായകമാണെന്നാണ് ടെക് ലോകത്ത് നിന്നുള്ള നിര്‍ദേശം.

click me!