4ജി ഫോണുകളില്‍ ഗുരുതരമായ സാങ്കേതിക പിഴവുണ്ടെന്ന് ഹാക്കര്‍മാര്‍

By Web DeskFirst Published Jul 31, 2017, 7:03 PM IST
Highlights

ബിയജിംങ്: പുതിയ 4ജി ഫോണുകളില്‍ ഗുരുതരമായ സാങ്കേതിക പിഴവുണ്ടെന്ന് സൂചന നല്‍കി ചൈനീസ് ഹാക്കര്‍മാര്‍. ഫോണിലെ കോണ്‍ടാക്റ്റുകളും, സന്ദേശങ്ങളും എന്തിന് വരുന്ന കോളുകളും ഹാക്ക് ചെയ്യാവുന്ന വിദ്യയാണ് ചൈനീസ് ഹാക്കര്‍മാര്‍ പറയുന്നത്‍. ചൈനയിലെ 360 ഡിഗ്രി ടെക്നോളജിയില്‍ നിന്നുള്ള യൂണികോണ്‍ ടീം റിസര്‍ച്ചര്‍മാരാണ് ഞായറാഴ്ച ഈ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. 

ഹാക്കര്‍മാരുടെ ഉച്ചകോടിയായ ബ്ലാക്ക് ഹാറ്റ്‌ യുഎസ്എ 2017ലായിരുന്നു ഇവര്‍ സുരക്ഷ പിഴവ് മുന്നോട്ട് വച്ചത്.
ഈ ഫോര്‍ജി നെറ്റ്വര്‍ക്കില്‍ ഉണ്ടാവുന്ന 'സര്‍ക്യൂട്ട് സ്വിച്ച്ഡ് ഫാള്‍ബാക്ക്' ആണ് പ്രധാനമായും ഇവര്‍ ഉയര്‍ത്തിക്കാണിച്ചത്. ഇതില്‍ ആധികാരികത ഉറപ്പിക്കാനുള്ള സംവിധാനം ഇല്ലായിരുന്നു. 

ഈ പ്രശ്നമാണ് പ്രധാനമായും ഇങ്ങനെ ഹാക്ക് ചെയ്യപ്പെടുന്നതിന് കാരണം. യൂണികോണ്‍ ടീമിലെ ഗവേഷകനായ ഹുവാങ്ങ് ലിന്‍ പറയുന്നു. ഈ പ്രശ്നം ഗ്ലോബല്‍ സിസ്റ്റം ഫോര്‍ മൊബൈല്‍ കമ്യൂണിക്കേഷന്‍സില്‍ അറിയിച്ചിട്ടുണ്ട് എന്നും ഇദ്ദേഹം പറഞ്ഞു.
ഇങ്ങനെ മോഷ്ടിക്കുന്ന മൊബൈല്‍ നമ്പര്‍ വഴി വിവിധ അക്കൌണ്ടുകളുടെ സുരക്ഷകോഡുകള്‍ വരെ മാറ്റാനും സാധിക്കും. 

വെരിഫിക്കേഷന്‍ കോഡ് അയക്കുമ്പോള്‍ അത് പിടിച്ചെടുത്താണ്‌ ഇങ്ങനെ ചെയ്യുന്നത്. ഇതേ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് അതിന്‍റെ ഉടമയുടെ പേരില്‍ വിളിക്കാനും മെസേജ് അയക്കാനും എല്ലാം സാധിക്കും. ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും ഇത് ഒഴിവാക്കാനായി സര്‍വീസ് പ്രൊവൈഡര്‍മാരുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട് എന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു

click me!