അപകട മുന്നറിയിപ്പ്! നിങ്ങളുടെ ഫോണിലെ ഈ 20 ആപ്പുകൾ ഇപ്പോൾ തന്നെ ഡിലീറ്റ് ചെയ്യുക

Published : Jun 09, 2025, 02:53 PM ISTUpdated : Jun 09, 2025, 03:44 PM IST
Male hacker holding smartphone

Synopsis

ക്രിപ്‌റ്റോകറൻസി വാലറ്റുകളുടെ രൂപത്തിലുള്ള അപകടകരമായ ആപ്ലിക്കേഷനുകൾ നിങ്ങളുടെ സാമ്പത്തിക വിവരങ്ങള്‍ ചോര്‍ത്തുന്നവയാണ് 

തിരുവനന്തപുരം: ഗൂഗിൾ പ്ലേ സ്റ്റോറിലെ (Google Play) 20 മാൽവെയർ ആപ്ലിക്കേഷനുകൾ സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നവയാണെന്ന് മുന്നറിയിപ്പ്. സൈബർ സുരക്ഷാ സ്ഥാപനമായ സൈബിൾ റിസർച്ച് ആൻഡ് ഇന്‍റലിജൻസ് ലാബ്‌സിന്‍റേതാണ് ഈ മുന്നറിയിപ്പ്. ക്രിപ്‌റ്റോകറൻസി വാലറ്റുകളുടെ രൂപത്തിലുള്ള ഈ ആപ്ലിക്കേഷനുകൾ വാലറ്റ് റിക്കവറികൾ പോലുള്ള സെൻസിറ്റീവ് ഉപയോക്തൃ ഡാറ്റകൾ ചോർത്താൻ ലക്ഷ്യംവച്ചുള്ളതാണ്. ഫിഷിംഗ് ആക്രമണങ്ങളും സാമ്പത്തിക നഷ്‍ടങ്ങളും ഒഴിവാക്കാൻ ഉപയോക്താക്കൾ ഈ ആപ്പുകള്‍ ഫോണില്‍ നിന്ന് ഉടനടി നീക്കംചെയ്യണം എന്നാണ് മുന്നറിയിപ്പ്.

ഒറ്റനോട്ടത്തിൽ ഈ ആപ്പുകൾ യഥാർഥമാണെന്ന് തോന്നിപ്പിക്കും. പക്ഷേ യഥാർഥത്തിൽ അവ നിങ്ങളുടെ ഏറ്റവും സെൻസിറ്റീവ് സാമ്പത്തിക ക്രെഡൻഷ്യലുകൾ മോഷ്ടിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഫിഷിംഗ് ക്യാംപയിന്‍റെ ഭാഗമാണ്. ഉപയോക്താക്കളുടെ DeFi വാലറ്റുകൾ ആക്‌സസ് ചെയ്യുന്നതിനുള്ള ഒരു പ്രധാന ഫീച്ചറായ വാലറ്റ് റിക്കവറി ഫ്രേസ് മോഷ്ടിക്കുന്നതിനാണ് ഈ വ്യാജ ക്രിപ്‌റ്റോകറൻസി വാലറ്റ് ആപ്പുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. SushiSwap, PancakeSwap, Raydium, Hyperliquid, Suiet Wallet തുടങ്ങിയ ആപ്പുകൾ ഈ തട്ടിപ്പിന്‍റെ ഭാഗമാണ്. ഒരു ഉപയോക്താവ് ഇത്തരം ആപ്പ് ഡൗൺലോഡ് ചെയ്‌തുകഴിഞ്ഞാൽ, അത് അവരുടെ 12- വേർഡ് റിക്കവറി ഫ്രേസ് നൽകാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നു. തുടര്‍ന്ന് ഉപയോക്താവിന്‍റെ വാലറ്റിലേക്ക് ആക്‌സസ് ലഭിക്കാനായി സൈബർ കുറ്റവാളികൾ ഈ ഡാറ്റകൾ ശേഖരിക്കും.

ഗെയിമിംഗ്, വീഡിയോ എഡിറ്റിംഗ് ടൂളുകളുമായി ബന്ധിപ്പിച്ചിട്ടുള്ള ഡെവലപ്പർ അക്കൗണ്ടുകൾ ഉപയോഗിച്ചാണ് സൈബർ കുറ്റവാളികൾ ഈ ദോഷകരമായ ആപ്പുകൾ ഗൂഗിള്‍ പ്ലേയില്‍ അപ്‌ലോഡ് ചെയ്യുന്നത്. ആപ്പുകൾ അവരുടെ സ്വകാര്യതാ നയങ്ങൾക്കുള്ളിൽ ഫിഷിംഗ് യുആർഎല്ലുകൾ മറയ്ക്കുകയും ഉപയോക്താക്കളെ തന്ത്രപ്രധാനമായ വിവരങ്ങൾ നൽകാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. യഥാർഥ ക്രിപ്‌റ്റോ വാലറ്റ് ആപ്ലിക്കേഷനുകളുടെ രൂപകൽപ്പനയും പ്രവർത്തനക്ഷമതയും ഈ ആപ്പുകൾ അനുകരിക്കുന്നു.

വ്യാജമാണെന്ന് തിരിച്ചറിഞ്ഞ ആപ്പുകളിൽ താഴെപ്പറയുന്നവ ഉൾപ്പെടുന്നു. നിങ്ങളുടെ ഫോണിൽ ഈ ആപ്പുകൾ ഉണ്ടെങ്കിൽ ഉടനടി അവ ഡെലീറ്റ് ചെയ്യേണ്ടതാണ്.

സ്യൂട്ട് വാലറ്റ്

ബുൾഎക്സ് ക്രിപ്റ്റോ

സുഷിസ്വാപ്പ്

റെഡിയം

ഹൈപ്പർലിക്വിഡ്

ഓപ്പൺഓഷ്യൻ എക്സ്ചേഞ്ച്

പാൻകേക്ക് സ്വാപ്പ്

മെറ്റിയോറ എക്സ്ചേഞ്ച്

ഹാർവെസ്റ്റ് ഫിനാൻസ് ബ്ലോഗ്

നിങ്ങളുടെ സ്‍മാർട്ട്ഫോണിൽ ഈ ആപ്പുകളിൽ ഏതെങ്കിലും ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ക്രിപ്‌റ്റോ ഫണ്ടുകളും വ്യക്തിഗത ഡാറ്റയും അപഹരിക്കപ്പെടാതിരിക്കാൻ അവ ഉടനടി ഒഴിവാക്കുക.

എങ്ങനെ സുരക്ഷിതരാകാം?

അനൗദ്യോഗിക ഉറവിടങ്ങളിൽ നിന്ന് അത്ര പ്രസിദ്ധമല്ലാത്ത ക്രിപ്‌റ്റോ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കുക.

പരിചിതമല്ലാത്ത ആപ്പുകളിൽ നിങ്ങളുടെ 12-വേർഡ് റിക്കവറി ഫ്രേസ് ഒരിക്കലും നൽകരുത്. ഇൻസ്റ്റാളേഷന് മുമ്പ് എപ്പോഴും ഡെവലപ്പറുടെ പേര് പരിശോധിച്ചുറപ്പിക്കുകയും അവലോകനങ്ങൾ വായിച്ച് മനസിലാക്കുകയും ചെയ്യുക.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ലോകമെമ്പാടും മണിക്കൂറുകളോളം പണിമുടക്കി യൂട്യൂബ്, ഇന്ത്യയിലും തകരാര്‍
ഈ വർഷം പുറത്തിറങ്ങിയ 'തകർപ്പൻ' സ്മാർട്ട്ഫോണുകൾ!