ഡിജെഐ മാവിക് എയർ ഡ്രോൺ എത്തുന്നു

Published : Jan 25, 2018, 08:18 PM ISTUpdated : Oct 04, 2018, 11:24 PM IST
ഡിജെഐ മാവിക് എയർ ഡ്രോൺ എത്തുന്നു

Synopsis

പോക്കറ്റിലൊതുക്കാവുന്ന ഡിജെഐ മാവിക് എയർ ഡ്രോൺ സിംപിളാണ്, എന്നാല്‍ പവർഫുള്ളും. മണിക്കൂറിൽ 68.4 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയും എന്നതാണ് ഈ ഡ്രോണി ഏറ്റവും മികച്ച സവിശേഷത. ഡ്രോൺ നിർമാതാക്കളിൽ എതിരാളികളേക്കാൾ എല്ലാകാലത്തും ഏറെ ഉയരത്തിലാണ് ഡിജിഐ പറക്കുന്നത്. ഇവരുടെ ഏറ്റവും പുതിയ മോഡലായ മാവിക് എയറിന് ഒരു സ്മാര്‍ട്ട്ഫോണിന്‍റെ വലുപ്പം മാത്രമേയുള്ളു. പോക്കറ്റിൽ മടക്കി വയ്ക്കാവുന്ന ഈ ഡ്രോൺ മുൻ മോഡലുകളെക്കാൾ ഭാരം കുറഞ്ഞതും, കരുത്തുറ്റതും, വേഗതയേറിയതുമാണ്.

കാഴ്ച്ചയിൽ കുഞ്ഞനാണെകിലും മഗ്നീഷ്യം-അലൂമിനിയം കൊണ്ട് നിർമിച്ചിരിക്കുന്ന ഷാസി മാവിക് എയറിനെ കരുത്തനാക്കുന്നു  സാങ്കേതികതയിലും പ്രകടനത്തിലും മുൻ മോഡലുകളെക്കാൾ വളരെ ഉയരത്തിലാണ് മാവിക് എയർ. 

ത്രീ ആക്സിസ് മെക്കാനിക്കൽ ഗിമ്പൽ ശക്തമായ കാറ്റുള്ളപ്പോള്‍ പോലും ക്യാമറയുടെ പ്രവർത്തനങ്ങളെ കുറേകൂടി സുഗമമാക്കുന്നു. 4കെ റേസിലൂഷനിൽ ഒരു സെക്കൻഡിൽ 30 ഫ്രെയിം വരെ 100 എംബിപിഎസ് റെക്കോർഡ് ചെയ്യുമ്പോൾ ഫുൾ എച്ച്.ഡിയില്‍ നൂറ്റിഇരുപത് ഫ്രെയിം വരെ ഒരു സെക്കൻഡിൽ റെക്കോഡ് ചെയ്യുന്നത് കൊണ്ട്  സലോമോഷൻ ഷോർട്ടുകൾ വളരെ മികവുറ്റരീതിയിൽ ചിത്രീകരിക്കാനാകും.

നിശ്ചല ദൃശ്യങ്ങൾ പന്ത്രണ്ടു മെഗാപിക്സിൽ മികവിൽ പകർത്താനാവുന്ന മാവിക് എയറിന് എട്ടു സെക്കന്റു കൊണ്ട് 360 ഡിഗ്രി പനോരമ ദൃശ്യങ്ങൾ എടുക്കാനാവും എന്നും കമ്പനി അവകാശപ്പെടുന്നു.

ഫുൾ ചാർജിൽ ഇരുപത്തിയൊന്നു മിനുട്ടാണ് മാവിക് എയർ പറക്കാവുന്ന  ബാറ്ററി ദൈർഖ്യം. മുൻ മോഡലുകളിൽ നിന്ന് വലിയ മാറ്റമില്ലാത്തത് നിരാശപെടുത്തുന്നുണ്ട് മണിക്കൂറിൽ 68.4 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചുകൊണ്ട് നാലുകിലോമീറ്റർ ദൂരെ നിന്നുവരെ വരെ വ്യക്തമായ ദൃശ്യങ്ങൾ അയക്കാൻ സാധിക്കും.  ഉപയോഗിക്കുന്ന ആളിന്‍റെ ചലനങ്ങൾ മനസിലാക്കി ദൃശ്യങ്ങൾ പകർത്താനുള്ള സ്മാർട്ട് ക്യാപ്ച്ചര്‍ സംവിധാനവും മാവിക് എയറിലുണ്ട്.

പുതിയ എപിഎഎസ് സംവിധാനവും എട്ടു സെന്‍സര്‍ ക്യാമറകളും ഡ്യൂവൽ സെൻസറും മുന്നിലുള്ള തടസങ്ങൾ മനസ്സിലാക്കി മുന്നോട്ടു പോകാൻ സഹായിക്കുന്നു. ആക്ടീവ് ട്രാക്കിംഗ് സംവിധാനം പ്രൊഫഷണൽ രീതിയിൽ വീഡിയോ ചിത്രീകരണത്തിന് സഹായിക്കുന്നു 

അസ്‌ട്രോയിഡ്, ബൂമറാങ് എന്നീ മോഡുകൾ ഏതൊരാൾക്കും വളരെ അനായാസം ഏറ്റവും മികച്ച രീതിയിലുള്ള ഷോട്ടുകൾ എടുക്കുന്നതിനു സഹായിക്കുന്നു. മടക്കുന്ന ഡ്രോണിന് ഓടിക്കുന്ന കൺട്രോളർ എന്നരീതിയിലാണ് അഴിച്ചു മാറ്റാവുള്ള സ്റ്റിക്കുകൾ മടക്കി വയ്ക്കാവുന്ന ഡിസ്പ്ലേ ഹോൾഡറുകൾ, ആന്റിന എന്നവ  കൂടുതൽ സൗകര്യപ്രദമാക്കുന്നു.

 

ഈ മാസം 28  മുതൽ വിപണിയിലെത്തുന്ന മാവിക് എയറിനു 799 അമേരിക്കൻ ഡോളറാണ് വില.(ഏകദേശം 50,000 ഇന്ത്യന്‍ രൂപ)


 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ടാബ്‌ലെറ്റ് പോലൊരു ഫോണ്‍; 'വൈഡ് ഫോള്‍ഡ്' മൊബൈല്‍ പുറത്തിറക്കാന്‍ സാംസങ്
ക്രിസ്‌മസ്, ന്യൂഇയര്‍ സമ്മാനമായി ഐഫോണ്‍ 17 പ്രോ വാങ്ങാം; വമ്പിച്ച ഓഫറുകള്‍