ഷവോമിക്ക് 5551 കോടിയുടെ കുരുക്ക്! വിദേശപ്പണവിനിമയത്തിൽ കണക്ക് പറയേണ്ടിവരും; ഇ ഡിയുടെ കാരണം കാണിക്കൽ നോട്ടീസ്

Published : Jun 09, 2023, 11:40 PM ISTUpdated : Jun 11, 2023, 01:21 PM IST
ഷവോമിക്ക് 5551 കോടിയുടെ കുരുക്ക്! വിദേശപ്പണവിനിമയത്തിൽ കണക്ക് പറയേണ്ടിവരും; ഇ ഡിയുടെ കാരണം കാണിക്കൽ നോട്ടീസ്

Synopsis

ഷവോമി ടെക്‌നോളജി ഇന്ത്യയുടെ സി എഫ് ഒ സമീർ റാവു, മുൻ എം ഡി മനു ജെയിൻ, മൂന്ന് ബാങ്കുകൾ എന്നിവർക്കാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുന്നത്

ദില്ലി: ഷവോമി ടെക്‌നോളജി ഇന്ത്യക്ക് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ കാരണം കാണിക്കൽ നോട്ടീസ്. 5,551 കോടി രൂപയുടെ വിദേശപ്പണവിനിമയത്തിൽ ചട്ട ലംഘനം നടത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് ഷവോമിക്കെതിരെ ഇ ഡി കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. ഷവോമി ടെക്‌നോളജി ഇന്ത്യയുടെ സി എഫ് ഒ സമീർ റാവു, മുൻ എം ഡി മനു ജെയിൻ, മൂന്ന് ബാങ്കുകൾ എന്നിവർക്കാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുന്നത്.

എഐ ക്യാമറ, കേരളത്തിൽ സംഭവിച്ചത്! യഥാർത്ഥ കണക്ക് അറിയുമോ? നിയമലംഘനം കൂടുതൽ കാറിലെ മുൻസീറ്റിൽ, വിവരിച്ച് മന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് വാർത്ത യൂട്യൂബിൽ തത്സമയം കാണാം

അതേസമയം ഷവോമിയിൽ നിന്ന് നേരത്തെ പുറത്തുവന്ന മറ്റൊരു വാർത്ത ഇന്ത്യയിൽ  വയർലെസ് ഓഡിയോ ഉല്പന്നങ്ങൾ നിർമിക്കാനൊരുങ്ങുകയാണ് കമ്പനി എന്നതാണ്. ഷവോമി തനിച്ചല്ല ഈ തീരുമാനം എടുത്തിരിക്കുന്നതെന്ന പ്രത്യേകതയുണ്ട്.  ഇലക്ട്രോണിക് ഉപകരണ നിർമാണ കമ്പനിയായ ഒപ്റ്റിമസാണ് ഷവോമിയുടെ പാർട്ണർ. ഇവരുമായി ചേർന്നാണ് രാജ്യത്ത് വച്ചുള്ള ഉത്പാദനം നടത്താൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉത്തർപ്രദേശിലുളള ഓപ്റ്റിമസ് ഇലക്ട്രോണിക്‌സ് ഫാക്ടറിയിൽ വെച്ചാണ് ഷവോമിയുടെ  വയർലെസ് ഓഡിയോ ഉപകരണം നിർമിക്കുക. 2025 ആകുമ്പോഴേക്കും 50 ശതമാനത്തോളം ഉല്പാദനം വർധിപ്പിക്കുകയാണ് ഷവോമിയുടെ ലക്ഷ്യം. ഏത് തരത്തിലുള്ള ഉല്പന്നങ്ങളായിരിക്കും രാജ്യത്ത് നിർമ്മിക്കുക എന്നതിൽ ഇതുവരെ വ്യക്തത നല്കാൻ കമ്പനി തയ്യാറായിട്ടില്ല. നിലവിൽ ഷാവോമിയുടെ ബ്രാൻഡിൽ രാജ്യത്ത് പുറത്തിറങ്ങുന്ന മിക്ക സ്മാർട്‌ഫോണുകളും ടി വികളും ഇവിടെ തന്നെയാണ് നിർമിക്കുന്നത്. സ്പീക്കറുകൾ, ഇയർബഡുകൾ, വയേർഡ്, വയർലെസ് ഹെഡ്‌സെറ്റുകൾ എന്നിവയെല്ലാം ഷാവോമി ഇന്ത്യയിൽ വിൽപനയ്‌ക്കെത്തിച്ചിട്ടുമുണ്ട്. രാജ്യത്ത് ഏറ്റവും പ്രചാരമുള്ള സ്മാർട്‌ഫോൺ ബ്രാൻഡുകളിലൊന്നാണ് ഷാവോമി. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ആഗോള കമ്പനികളെ ഉല്പാദനത്തിനായി ഇന്ത്യയിലേക്ക് ക്ഷണിച്ചുവരുത്തുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. 

വയർലെസ് ഓഡിയോ ഉല്പന്നങ്ങൾ ഇന്ത്യയിൽ നിർമ്മിക്കാനൊരുങ്ങി ഷവോമി

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

click me!

Recommended Stories

വണ്‍പ്ലസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററി, പുത്തന്‍ ചിപ്പ്; വണ്‍പ്ലസ് 15ആര്‍ ഫീച്ചറുകള്‍ അറിവായി
ആപ്പിളിനെ സംശയിച്ച് ഉപയോക്താക്കള്‍; പുതിയ ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ ആ ക്യാമറ ഫീച്ചറില്ല! സംഭവിച്ചത് ഇത്