Asianet News MalayalamAsianet News Malayalam

വയർലെസ് ഓഡിയോ ഉല്പന്നങ്ങൾ ഇന്ത്യയിൽ നിർമ്മിക്കാനൊരുങ്ങി ഷവോമി

ഇലക്ട്രോണിക് ഉപകരണ നിർമാണ കമ്പനിയായ ഒപ്റ്റിമസാണ് ഷവോമിയുടെ പാർട്ണർ. 

Xiaomi to make wireless audio products in India vvk
Author
First Published May 31, 2023, 7:11 AM IST

ദില്ലി: ഇന്ത്യയിൽ വെച്ച് വയർലെസ് ഓഡിയോ ഉല്പന്നങ്ങൾ നിർമിക്കാനൊരുങ്ങുകയാണ് ചൈനീസ് കമ്പനിയായ ഷവോമി. ഷവോമി തനിച്ചല്ല ഈ തീരുമാനം എടുത്തിരിക്കുന്നതെന്ന പ്രത്യേകതയുണ്ട്.  ഇലക്ട്രോണിക് ഉപകരണ നിർമാണ കമ്പനിയായ ഒപ്റ്റിമസാണ് ഷവോമിയുടെ പാർട്ണർ. 

ഇവരുമായി ചേർന്നാണ് രാജ്യത്ത് വച്ചുള്ള ഉത്പാദനം നടത്താൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉത്തർപ്രദേശിലുളള ഓപ്റ്റിമസ് ഇലക്ട്രോണിക്‌സ് ഫാക്ടറിയിൽ വെച്ചാണ് ഷവോമിയുടെ  വയർലെസ് ഓഡിയോ ഉപകരണം നിർമിക്കുക. 2025 ആകുമ്പോഴേക്കും 50 ശതമാനത്തോളം ഉല്പാദനം വർധിപ്പിക്കുകയാണ് ഷവോമിയുടെ ലക്ഷ്യം.

ഏത് തരത്തിലുള്ള ഉല്പന്നങ്ങളായിരിക്കും രാജ്യത്ത് നിർമ്മിക്കുക എന്നതിൽ ഇതുവരെ വ്യക്തത നല്കാൻ കമ്പനി തയ്യാറായിട്ടില്ല. നിലവിൽ ഷാവോമിയുടെ ബ്രാൻഡിൽ രാജ്യത്ത് പുറത്തിറങ്ങുന്ന മിക്ക സ്മാർട്‌ഫോണുകളും ടിവികളും ഇവിടെ തന്നെയാണ് നിർമിക്കുന്നത്. സ്പീക്കറുകൾ, ഇയർബഡുകൾ, വയേർഡ്, വയർലെസ് ഹെഡ്‌സെറ്റുകൾ എന്നിവയെല്ലാം ഷാവോമി ഇന്ത്യയിൽ വിൽപനയ്‌ക്കെത്തിച്ചിട്ടുമുണ്ട്.

അടുത്തിടെയാണ് ഷവോമിയെ സാംസങ് മറികടന്നത്. രാജ്യത്ത് ഏറ്റവും പ്രചാരമുള്ള സ്മാർട്‌ഫോൺ ബ്രാൻഡായിരുന്നു ഷാവോമി. സാംസങ് റെക്കോർഡ് തകർത്തതിന് പിന്നാലെയാണ് ഷവോമിയുടെ പുതിയ നീക്കം. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ആഗോള കമ്പനികളെ ഉല്പാദനത്തിനായി ഇന്ത്യയിലേക്ക് ക്ഷണിച്ചുവരുത്തുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. 

ക്ഷണത്തിന്റെ ഭാഗമായി വിവിധ ഇളവുകളും ആനുകൂല്യങ്ങളും ഇന്ത്യ നൽകി വരുന്നുണ്ട്. ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അതിനുദാഹരണമാണ്. ഇത് ചൈനീസ് കമ്പനികളെ ഇന്ത്യയിൽ ഉല്പാദനം നടത്തുന്നതിന് നിർബന്ധിതരാക്കുന്നുണ്ട്.

ഫോൺ പൊട്ടിത്തെറിച്ച് മരണം സംഭവിച്ചെന്ന് വാർത്തകളെ തുടർന്ന് കുറച്ചുനാളുകൾക്ക് മുൻപ് കമ്പനി പ്രതിരോധത്തിലായിരുന്നു. ഷവോമി  ഇന്ത്യയിൽ, ഉപഭോക്തൃ സുരക്ഷയ്ക്ക് വളരെയധികം പ്രാധാന്യമുണ്ടെന്നായിരുന്നു അന്നത്തെ സംഭവത്തിൽ കമ്പനിയുടെ പ്രതികരണം.

നിങ്ങളുടെ കൈയ്യില്‍ സ്മാര്‍ട്ട്ഫോണ്‍ ഉണ്ടോ? 'നോമോഫോബിയ' എന്ന പ്രശ്നം നിങ്ങള്‍ക്കും ഉണ്ടായേക്കാം.!

റെക്കോർഡ് നേട്ടവുമായി ജിയോ ; 30 ദിവസം കൊണ്ട് വരിക്കാർ ഉപയോഗിച്ചത് 1,000 കോടി ജിബി ഡേറ്റ

Follow Us:
Download App:
  • android
  • ios