ഫേസ്ബുക്ക് ആളുകളെ ചേർക്കുന്ന വലയോ ? അകറ്റുന്ന വലയോ?

Published : Jan 25, 2018, 09:48 PM ISTUpdated : Oct 04, 2018, 05:19 PM IST
ഫേസ്ബുക്ക് ആളുകളെ ചേർക്കുന്ന വലയോ ? അകറ്റുന്ന വലയോ?

Synopsis

സെബര്‍ ലോകത്ത് ജീവിക്കുന്നവരാണ് ഇന്ന് ലോകത്തുള്ളത് അവര്‍ പോലും അറിയാതെ വരുന്ന ചിലരോഗങ്ങള്‍
നഗരവത്കരണത്തിന്‍റെ വേഗത്തിലും ഇരുളിലും  ഒറ്റപ്പെട്ടുപോകുമായിരുന്ന മനുഷ്യജീവികളെ വലനെയ്ത് ഒരു കുടക്കീഴിൽ കൊണ്ടുവന്ന ചിലന്തിയാണ് ഫേസ്ബുക്ക്. ഒറ്റനോട്ടത്തിൽ ഇങ്ങനെയാണ് തോന്നുകയെങ്കിലും എല്ലായിപ്പോഴും ഫേസ്ബുക്ക് മനുഷ്യരോട് ചെയ്യുന്നത് അതല്ല, അരുണ്‍ അശോകന്‍ എഴുതുന്നു

ശരീരങ്ങൾ ഏഴുകടലുകൾക്കപ്പുറമായാലും മനസ്സുകളെ സ്നേഹനൂലുകൊണ്ട് ചേർത്തുവയ്ക്കുന്ന മുഖപുസ്തകം. പ്രിയപ്പെട്ടവരെല്ലാം ഒരൊറ്റ ചാറ്റ്ബോക്സ് അകലത്തിൽ , എപ്പോഴും സംസാരം, ഒരുപാടുപേരുടെ സന്തോഷം, ചിരി, നേട്ടങ്ങൾ, ദുഃഖങ്ങളിൽ കൈത്താങ്ങ്. ഫേസ്ബുക്ക് തുറന്നുനൽകുന്ന അവസരങ്ങൾ ആകാശം പോലെ വിശാലമാണ്. നഗരവത്കരണത്തിന്‍റെ വേഗത്തിലും ഇരുളിലും  ഒറ്റപ്പെട്ടുപോകുമായിരുന്ന മനുഷ്യജീവികളെ വലനെയ്ത് ഒരു കുടക്കീഴിൽ കൊണ്ടുവന്ന ചിലന്തിയാണ് ഫേസ്ബുക്ക്. ഒറ്റനോട്ടത്തിൽ ഇങ്ങനെയാണ് തോന്നുകയെങ്കിലും എല്ലായിപ്പോഴും ഫേസ്ബുക്ക് മനുഷ്യരോട് ചെയ്യുന്നത് അതല്ല. 

എല്ലാവരിലുമല്ലെങ്കിലും ഒരു വലിയ വിഭാഗം ജനതയിൽ ഫേസ്ബുക്ക് ഉണ്ടാക്കുന്നത് ഒറ്റപ്പെട്ടുവെന്ന തോന്നലും,  മാനസിക സമ്മർദ്ദവും അസൂയയുമൊക്കെയാണെന്നാണ് ആധുനിക പഠനങ്ങൾ പറയുന്നത്. ആശ്വാസത്തേക്കാൾ സമ്മർദ്ദം നൽകുന്ന ഇടമായി സോഷ്യൽ മീഡിയ സൈറ്റുകൾ മാറിയെന്ന്  2015ൽ പ്യൂ റിസർച്ച് സെന്റർ നടത്തിയ പഠനം പറയുന്നു.  പുരുഷൻമാരേക്കാൾ സ്ത്രീകളിലാണ് സമൂഹമാധ്യമങ്ങൾ സമ്മർദ്ദം അടിച്ചേൽപ്പിക്കുന്നത്.  

എല്ലാവരും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് എറ്റവും മികച്ച ചിത്രങ്ങളും സന്ദർങ്ങളുമാണ്.  മറ്റൊരാളുടെ മനോഹര സെൽഫി കാണുമ്പോള്‍ സ്വയം അപകർഷത തോന്നുന്ന ഒരുപാട് പേരുണ്ടത്രെ. യാത്ര പോകുന്ന ചിത്രങ്ങൾ പങ്കുവയ്ക്കുന്നവർ, വിവാഹ വാർഷികം ആഘോഷിക്കുന്നവർ, ബെർത്ത് ഡേ അടിപൊളിയാക്കുന്നവർ ഒന്നിനു പുറകെ ഒന്നായി വരുന്ന ഇത്തരം ചിത്രങ്ങൾ സ്വന്തം ജീവിതം എത്ര വിരസമാണെന്ന ചിന്ത ഒരുപാട് പേരിൽ ഉണർത്തുന്നുണ്ട്. 

റാങ്ക് വാങ്ങിയ കൂട്ടുകാരന്‍റെ ചിത്രവും കാറു വാങ്ങിയ കൂട്ടുകാരന്റെ ചിത്രവും കാണുമ്പോള്‍ കൺഗ്രാറ്റ്സ് ബ്രോ കമന്റടിക്കുന്നവരിൽ പലരുടെയും മനസ്സിൽ  ഇത്ര കഷ്ടപ്പെട്ടിട്ടും എനിക്കിതിന് ആയില്ലല്ലോയെന്ന ചിന്തയാകാം. സ്വയം കഴിവുകെട്ടവനാണെന്ന ചിന്ത ഇങ്ങനെ മനുഷ്യരിൽ കടന്നുകൂടുന്നു. അപകർഷതാ ബോധത്തിനും അസൂയയ്ക്കുമെല്ലാം ഫെയ്സ്ബുക്ക് അങ്ങനെ വഴിമരുന്നിടുന്നു.  

എല്ലാവരുടെയും കാര്യമല്ല പറയുന്നത്. കൂറേപ്പേരുടെ കാര്യമാണ്.  അത്തരത്തിൽ കുറേപ്പേർക്ക് ഫേസ്ബുക്ക്  പുകയുന്നൊരു അഗ്നിപർവതമാണ്. 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ടാബ്‌ലെറ്റ് പോലൊരു ഫോണ്‍; 'വൈഡ് ഫോള്‍ഡ്' മൊബൈല്‍ പുറത്തിറക്കാന്‍ സാംസങ്
ക്രിസ്‌മസ്, ന്യൂഇയര്‍ സമ്മാനമായി ഐഫോണ്‍ 17 പ്രോ വാങ്ങാം; വമ്പിച്ച ഓഫറുകള്‍