ഗാലക്‌സി ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത; പ്രത്യേക ഓഫറുമായി സാംസങ്ങും നെറ്റ്‌ഫ്ലിക്‌സും

Published : Jan 15, 2026, 05:31 PM IST
Samsung logo

Synopsis

ഗാലക്‌സി ഉപയോക്താക്കള്‍ക്കായി പ്രത്യേക ഓഫറുമായി സാംസങ്ങും നെറ്റ്ഫ്‌ലിക്‌സും.

കൊച്ചി: പോപ്പ് കള്‍ച്ചറിനെ ഒരു ദശാബ്ദം സ്വാധീനിച്ച പരമ്പരയായ സ്‌ട്രേഞ്ചര്‍ തിങ്‌സ് അവസാനിക്കുമ്പോള്‍, ആരാധകര്‍ക്ക് പ്രത്യേക അനുഭവം സമ്മാനിച്ച് സാംസങ്ങ് ഇലക്ട്രോണിക്‌സും നെറ്റ്ഫ്‌ലിക്‌സും രംഗത്തെത്തി. 186 രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്‌സി ഉപയോക്താക്കള്‍ക്ക് ഗാലക്‌സി സ്‌റ്റോര്‍ വഴി എക്‌സ്‌ക്ലൂസീവ് സ്‌ട്രേഞ്ചര്‍ തിങ്‌സ് തീമും വാള്‍പേപ്പറുകളും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. നെറ്റ്ഫ്‌ലിക്‌സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയോ ലോഞ്ച് ചെയ്യുകയോ ചെയ്യുന്നവര്‍ക്ക് ഈ ഓഫര്‍ പരിമിതകാലത്തേക്കാണ് ലഭ്യമാകുക.

2016ല്‍ അരങ്ങേറിയ സ്‌ട്രേഞ്ചര്‍ തിങ്‌സ് നെറ്റ്ഫ്‌ലിക്‌സിനെ ലോകത്തിലെ മുന്‍നിര എന്റര്‍ടെയ്ന്‍മെന്റ് സേവനമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. സീസണ്‍ 5, പാര്‍ട്ട്1 2025 നവംബര്‍ 27ന് പുറത്തിറങ്ങിയതിന് പിന്നാലെ, 91 രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തി. ആദ്യ അഞ്ച് ദിവസത്തിനുള്ളില്‍ 59.6 മില്യണ്‍ വ്യൂസ് നേടിയ ഈ സീസണ്‍, നെറ്റ്ഫ്‌ലിക്‌സിന്റെ ഇംഗ്ലീഷ് ഭാഷാ സീരീസുകളിലെ ഏറ്റവും ശക്തമായ ഓപ്പണിങ് പ്രകടനമായി മാറി. നെറ്റ്ഫ്‌ലിക്‌സ് ചരിത്രത്തില്‍ ഒരേസമയം അഞ്ച് സീസണുകളും ഗ്ലോബല്‍ ടോപ്പ് 10 ലിസ്റ്റില്‍ ഇടം നേടിയ ആദ്യ സീരീസെന്ന റെക്കോര്‍ഡും സ്‌ട്രേഞ്ചര്‍ തിങ്‌സ് സ്വന്തമാക്കി. ഈ നേട്ടം തുടര്‍ച്ചയായി അഞ്ച് ആഴ്ച നിലനിന്നു. അവസാന സീസണിലെ എല്ലാ എപ്പിസോഡുകളും ഇപ്പോള്‍ നെറ്റ്ഫ്‌ലിക്‌സില്‍ ആഗോളതലത്തില്‍ സ്ട്രീം ചെയ്യുന്നു.

സീസണ്‍ 5ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള സാംസങ്ങിന്റെ എക്‌സ്‌ക്ലൂസീവ് കണ്ടന്റുകള്‍ ഈ വിജയത്തിന്റെ തുടര്‍ച്ചയാണ്. ജനുവരി 12 മുതല്‍ ഫെബ്രുവരി 22 വരെ ലഭ്യമായ ഈ കളക്ഷനില്‍ ഒരു സ്‌പെഷ്യല്‍ തീമും, ഹോക്കിന്‍സും അപ്‌സൈഡ് ഡൗണും ഉള്‍പ്പെടെയുള്ള പശ്ചാത്തലങ്ങളുമായി ലൈവ്ആക്ഷന്‍ കഥാപാത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്ന അഞ്ച് വാള്‍പേപ്പറുകളും ഉള്‍പ്പെടുന്നു. സീരീസിന്റെ പ്രത്യേകമായ അന്തരീക്ഷം പ്രതിഫലിപ്പിക്കുന്ന ഈ ദൃശ്യങ്ങള്‍, ആരാധകര്‍ക്ക് അവരുടെ ദിനചര്യയിലേക്ക് സ്‌ട്രേഞ്ചര്‍ തിങ്‌സ് ലോകത്തെ എത്തിക്കാന്‍ സഹായിക്കും.

ലോകമെമ്പാടുമുള്ള ജനപ്രിയ ഷോകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഉയര്‍ന്ന നിലവാരമുള്ള കണ്ടന്റുകള്‍ അവതരിപ്പിക്കുന്നതില്‍ സാംസങ്ങിനും നെറ്റ്ഫ്‌ലിക്‌സിനും ദീര്‍ഘകാല പങ്കാളിത്തമുണ്ട്. 'കെപോപ്പ് ഡീമണ്‍ ഹണ്ടേഴ്‌സ്' എന്ന ആഗോള ഹിറ്റ് ചിത്രത്തിനായി പ്രത്യേക തീമുകള്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഈ പുതിയ സഹകരണം.

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

10000 എംഎഎച്ച് കരുത്ത്; ബാറ്ററിയില്‍ ഇന്ത്യക്കാരെ ഞെട്ടിക്കാന്‍ റിയല്‍മിയുടെ പുത്തന്‍ സ്‌മാര്‍ട്ട്‌ഫോണ്‍
ആശ്വാസ സ്‌പ്ലാഷ്‌ഡൗണ്‍; ആരോഗ്യപ്രശ്‌നം നേരിടുന്ന സഞ്ചാരിയുമായി ക്രൂ-11 സംഘം ഭൂമിയിലിറങ്ങി, ചരിത്രത്തിലാദ്യം