അടിയന്തര സഹായം വേണ്ടത് ഇവിടെ - ഗൂഗിള്‍ കാണിച്ചു തരുന്നു

By Web TeamFirst Published Aug 17, 2018, 6:43 PM IST
Highlights

കേരളത്തിൽ അടയിന്തര സഹായമെത്തിക്കേണ്ട ഗ്രാമങ്ങളുടെയും പട്ടണങ്ങളുടെയും മാപ്പുമായി ഗൂഗിൾ. വിവിധ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് ഗൂഗിൾ മാപ്പ് 

കൊച്ചി: പ്രളയത്തിന്‍റെ പിടിയില്‍പ്പെട്ട കേരളത്തിന് സഹായവുമായി ടെക് ഭീമന്മാരായ ഗൂഗിള്‍ സജീവം. കേരളത്തിൽ അടയിന്തര സഹായമെത്തിക്കേണ്ട ഗ്രാമങ്ങളുടെയും പട്ടണങ്ങളുടെയും മാപ്പുമായി ഗൂഗിൾ. വിവിധ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് തയാറാക്കിയിരിക്കുന്നത്. Kerala Flood - Rescue Locations എന്ന മാപ്പ് ഷെയർ ചെയ്യാനും കൂടുതൽ സ്ഥലങ്ങൾ കൂട്ടിച്ചേർക്കാനും സാധിക്കും.

മൈക്രോഐഡി വെബ്സൈറ്റിലും പ്രളയബാധിത പ്രദേശങ്ങൾ രേഖപ്പെടുത്തി അടിയന്തര സഹായമെത്തിക്കാൻ മാപ്പ് തയാറാക്കിയിട്ടുണ്ട്. നിലവില്‍ 1956 ഗ്രാമങ്ങൾ ഈ വെബ്സൈറ്റ് വഴി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പൊതുജനം നൽകുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലുള്ളതാണ് മാപ്പുകൾ.

click me!