ചരിത്രത്തിൽ ആദ്യമായി ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ലൈവായി കാണിച്ച് ഗൂഗിൾ; ട്രന്റിങ്ങിൽ ഒന്നാമത്

By Web TeamFirst Published Aug 15, 2018, 10:07 AM IST
Highlights

പ്രത്യേകം ഡിസൈൻ ചെയ്ത ഗൂഗിൾ ഡൂഡിലിൽ നിന്ന് ലിങ്ക് നൽകിയിരിക്കുന്നത് സ്വാതന്ത്രദിനവുമായി ബന്ധപ്പെട്ടിരിക്കുന്ന വാർത്തകളും വിവരങ്ങളും അടങ്ങിയിരിക്കുന്ന ഗൂഗിൾ ഹോം പേജിലേക്കാണ്

മുംബൈ: ഇന്ത്യയുടെ 72ാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ പൊടിപൊടിക്കാന്‍ മുന്‍കൈ എടുത്ത് ഗൂഗിള്‍. ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ഗൂഗിൾ ലൈവായി കാണിച്ചു. കൂടാതെ മണിക്കൂറുകളായി ഗൂഗിള്‍ സെര്‍ച്ചില്‍ ട്രന്റിങ്ങില്‍ ഒന്നാമതായി നില്‍ക്കുന്നത് ഇന്ത്യന്‍ സ്വാതന്ത്രയ ദിനമാണ്.

ദേശീയ മൃഗമായ കടുവ, ദേശീയ പക്ഷി മയിൽ, ദേശീയ പുഷ്പം താമര എന്നിവടൊപ്പം ആനയുടെ ചിത്രവും ചേർത്ത് വളരെ മനോഹരമായാണ് ഗൂഗിൾ ഡൂഡിൽ ഒരുക്കിയത്. ഡൂഡിലിന്റെ മുകൾ ഭാഗത്തായി മാങ്ങയും ചെറുനാരങ്ങയും പച്ചമുളകും പൂക്കളും ചേർത്തുവെച്ച് അലങ്കരിച്ചിരിക്കുന്നത് കാണാം. ഇന്ത്യൻ ട്രക്ക് ആർട്ടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഗൂഗിൾ ഡൂഡില്‍ ഡിസൈൻ ചെയ്തിരിക്കുന്നത്.       

പ്രത്യേകം ഡിസൈൻ ചെയ്ത ഗൂഗിൾ ഡൂഡിലിൽ നിന്ന് ലിങ്ക് നൽകിയിരിക്കുന്നത് സ്വാതന്ത്രദിനവുമായി ബന്ധപ്പെട്ടിരിക്കുന്ന വാർത്തകളും വിവരങ്ങളും അടങ്ങിയിരിക്കുന്ന ഗൂഗിൾ ഹോം പേജിലേക്കാണ്. സ്വാതന്ത്ര്യ ദിനാഘോഷങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന സന്ദേശവും യുട്യൂബിലും ലൈവായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് സ്വാതന്ത്ര്യദിന സന്ദേശം യുട്യൂബിൽ അപ്ലോഡ് ചെയ്തത്. 

click me!