മാറ്റം ആരാണ് ആഗ്രഹിക്കാത്തത്; 10 വര്‍ഷത്തിന് ശേഷം ലോഗോ പുതുക്കി ഗൂഗിള്‍

Published : May 14, 2025, 08:33 AM ISTUpdated : May 14, 2025, 08:36 AM IST
മാറ്റം ആരാണ് ആഗ്രഹിക്കാത്തത്; 10 വര്‍ഷത്തിന് ശേഷം ലോഗോ പുതുക്കി ഗൂഗിള്‍

Synopsis

ചുവപ്പ്, മഞ്ഞ, പച്ച, നീല എന്നീ നാല് നിറങ്ങളുടെ കളര്‍ ബ്ലോക്കുകള്‍ ചേര്‍ത്തുള്ള "G" ഡിസൈനാണ് ഗൂഗിള്‍ മുമ്പ് ലോഗോയില്‍ ഉപയോഗിച്ചിരുന്നത്, എന്നാല്‍ ഇത് ഗ്രേഡിയന്‍റിലേക്ക് മാറ്റി

കാലിഫോര്‍ണിയ: ഒരു പതിറ്റാണ്ടിനിടെ ആദ്യമായി ഗൂഗിള്‍ അവരുടെ ഐക്കോണിക് ലോഗോയില്‍ മാറ്റം വരുത്തി. പുതിയ ഗ്രേഡിയന്‍റ് ഡിസൈനോടെയാണ് ഗൂഗിളിന്‍റെ 'G' ലോഗോയുടെ അപ്‌ഡേറ്റ്. ഒരു പതിറ്റാണ്ടിനിടെ ലോഗോയുടെ കെട്ടിലും മട്ടിലും ഗൂഗിള്‍ ഇത്ര പ്രത്യക്ഷമായ മാറ്റം വരുത്തുന്നത് ഇതാദ്യം. 2015ലാണ് അവസാനമായി ലോഗോയില്‍ ഗൂഗിള്‍ പരിഷ്‌കരണം നടത്തിയത്. 

ലോകത്ത് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന സെര്‍ച്ച് എഞ്ചിനാണ് ഗൂഗിള്‍. ഇന്നത് വെറുമൊരു സെര്‍ച്ച് എഞ്ചിന്‍ മാത്രമല്ല, എഐ രംഗത്തടക്കം പതാകവാഹകരാണ് ഗൂഗിള്‍. അവരുടെ ഐക്കോണിക് 'G' ലോഗോ തന്നെയാണ് ഉപയോക്താക്കള്‍ക്കിടയില്‍ ഗൂഗിളിന്‍റെ ഏറ്റവും വലിയ ഐഡന്‍റിറ്റി. ചുവപ്പ്, മഞ്ഞ, പച്ച, നീല എന്നീ നാല് നിറങ്ങളുടെ കളര്‍ ബ്ലോക്കുകള്‍ ചേര്‍ത്തുള്ള ജി ഡിസൈനാണ് ഗൂഗിള്‍ മുമ്പ് ലോഗോയില്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പരിഷ്‌കരിച്ച ലോഗോയില്‍ കളര്‍ ബ്ലോക്കുകള്‍ കാണാനില്ല. കളര്‍ ബ്ലോക്ക് ഒഴിവാക്കി പകരം, ചുവപ്പ്, മഞ്ഞ, പച്ച, നീല എന്നീ നാല് നിറങ്ങളെ ഗ്രേഡിയന്‍റ് ഇഫക്ട് രീതിയില്‍ സംയോജിപ്പിച്ചിരിക്കുകയാണ്. ഇത് ഗൂഗിളിന്‍റെ ലോഗോയ്ക്ക് ഫ്രഷ് ലുക്ക് നല്‍കുന്നു. മാത്രമല്ല, നവീന ഭാവവും നല്‍കുന്നു. എഐയില്‍ കൂടുതലായി ശ്രദ്ധപുലര്‍ത്തുന്ന ഗൂഗിളിന്‍റെ ഇപ്പോഴത്തെ നയം വ്യക്തമാക്കുന്നത് കൂടിയാണ് പുതിയ ലോഗോ. 

ഗൂഗിളിന്‍റെ പുതിയ ലോഗോ ആദ്യം പ്രത്യക്ഷപ്പെട്ടത് ഐഒഎസ് വേര്‍ഷനിലാണ്. ഐഫോണുകളിലെ ഗൂഗിള്‍ സെര്‍ച്ച് ആപ്പില്‍ ഈ പുത്തന്‍ ലുക്കിലുള്ള ലോഗോ പ്രത്യക്ഷമായി. ആന്‍ഡ്രോയ്ഡ് വേര്‍ഷനില്‍ ഗൂഗിള്‍ ആപ്പ് ഗൂഗിള്‍ ആപ്പ് ബീറ്റ വേര്‍ഷന്‍ 16.18ല്‍ പുത്തന്‍ ലോഗോ കാണാം. അതേസമയം ഗൂഗിളിന്‍റെ മറ്റ് സേവനങ്ങളായ ക്രോമിലോ, മാപ്‌സിലേ എഐ അധിഷ്ഠിത ലോഗോ മാറ്റമുണ്ടാകുമോ എന്ന് വ്യക്തമല്ല. ഭാവിയില്‍ ഗൂഗിളിന്‍റെ മറ്റ് സേവനങ്ങളിലും ഗ്രേഡിയന്‍റ് കളര്‍ പാറ്റേണ്‍ ഇടംപിടിച്ചേക്കാം. ഗൂഗിളിന്‍റെ ജെനറേറ്റീവ് എഐ അസിസ്റ്റന്‍റായ ജെമിനി എഐയില്‍ ഇതിനകം ബ്ലൂ-ടു-പര്‍പ്പിള്‍ ഗ്രേഡിയന്‍റ് ലോഗോ ഡിസൈനുണ്ട്. കൂടുതല്‍ ഗൂഗിള്‍ ഉല്‍പന്നങ്ങളിലേക്ക് ഗ്രേഡിയന്‍റ് രീതിയിലുള്ള ലോഗോ കളര്‍ പാറ്റണ്‍ വരുമെന്ന് ഇത് സൂചന നല്‍കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

എല്ലാത്തിനും വാരിക്കോരി പെർമിഷൻ കൊടുക്കല്ലേ; ഫോണിൽ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
അമിതവണ്ണം മുതല്‍ വിഷാദം വരെ; 12 വയസിന് മുമ്പ് സ്‍മാർട്ട്ഫോൺ ഉപയോഗിക്കുന്ന കുട്ടികളിൽ ഗുരുതര ആരോഗ്യ പ്രശ്‍നങ്ങൾ- പഠനം