ചോദ്യങ്ങള്‍ ചോദിക്കാം, ചിത്രങ്ങള്‍ നിര്‍മ്മിക്കാം; പെർപ്ലെക്സിറ്റി എഐ ഇപ്പോൾ വാട്സ്ആപ്പിലും, ഉപയോഗം എളുപ്പം

Published : Apr 30, 2025, 03:30 PM ISTUpdated : Apr 30, 2025, 03:43 PM IST
ചോദ്യങ്ങള്‍ ചോദിക്കാം, ചിത്രങ്ങള്‍ നിര്‍മ്മിക്കാം; പെർപ്ലെക്സിറ്റി എഐ ഇപ്പോൾ വാട്സ്ആപ്പിലും, ഉപയോഗം എളുപ്പം

Synopsis

പെർപ്ലെക്സിറ്റി എഐ ഉപയോഗിക്കുന്നതിന് നിങ്ങളുടെ മൊബൈൽ കോൺടാക്റ്റുകളിൽ ഒരു നമ്പര്‍ സേവ് ചെയ്താല്‍ മാത്രം മതി

ദില്ലി: ജനപ്രിയ എഐ അധിഷ്ഠിത ചാറ്റ് ടൂളായ പെർപ്ലെക്സിറ്റി എഐ ഇനി വാട‌്‌സ്ആപ്പ് വഴി നേരിട്ട് ഉപയോഗിക്കാം. പെർപ്ലെക്സിറ്റി എഐ സഹസ്ഥാപകനും സിഇഒയുമായ അരവിന്ദ് ശ്രീനിവാസ് ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെയാണ് ഈ വിവരം അറിയിച്ചത്. ടെലിഗ്രാമിൽ “askplexbot” എന്ന പേരിൽ ആക്‌സസ് ചെയ്യാവുന്ന ഈ എഐ അസിസ്റ്റന്‍റ് ഇനിമുതൽ ഇന്ത്യയിലെ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട‌്‌സ്ആപ്പിലും ലഭ്യമാകും.

ഉപയോക്താക്കള്‍ സൈന്‍ അപ്പ് ചെയ്യുകയോ ലോഗിന്‍ ചെയ്യുകയോ ചെയ്യേണ്ടിവരുന്ന വെബ്, മൊബൈല്‍ ആപ്പുകളില്‍ നിന്ന് വ്യത്യസ്തമാണ് പെര്‍പ്ലെക്സിറ്റിയുടെ വാട‌്‌സ്ആപ്പ് പതിപ്പ്. ഒരു അക്കൗണ്ടിന്‍റെ ആവശ്യമില്ലാതെ തന്നെ നിങ്ങള്‍ക്ക് “askplexbot” വഴി ചോദ്യങ്ങള്‍ ചോദിക്കാനും ഗവേഷണം നടത്താനും ഉള്ളടക്കം സംഗ്രഹിക്കാനും ഇഷ്‍ടാനുസൃത ഇമേജുകള്‍ സൃഷ്ടിക്കാനും കഴിയും.

പെർപ്ലെക്സിറ്റി എഐ ഉപയോഗിക്കുന്നതിന് നിങ്ങളുടെ മൊബൈൽ കോൺടാക്റ്റുകളിൽ +1 (833) 436-3285 എന്ന നമ്പർ സേവ് ചെയ്യുക. ഇതിനുശേഷം നിങ്ങളുടെ ചോദ്യങ്ങൾ നേരിട്ട് വാട‌്‌സ്ആപ്പ് ചാറ്റിൽ ചോദിക്കാം. സ്മാർട്ട്‌ഫോണുകൾ, ഡെസ്‍ക്‌ടോപ്പ് പിസികൾ, മാക്കുകൾ, വാട‌്‌സ്ആപ്പ് വെബ് എന്നിവയിലും ഈ സേവനം പ്രവർത്തിക്കുന്നു. പെർപ്ലെക്സിറ്റി എഐക്ക് മുമ്പ്, ചാറ്റ്‍ജിപിടി, മെറ്റ എഐ എന്നിവ വാട‌്‌സ്ആപ്പില്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്. അതായത് ഇപ്പോൾ ഉപയോക്താക്കൾക്ക് വാട‌്‌സ്ആപ്പില്‍ നിരവധി എഐ ടൂളുകളുടെ ഓപ്ഷൻ ഉണ്ട് എന്ന് ചുരുക്കം.

വാട‌്‌സ്ആപ്പില്‍ ചാറ്റ്‍ജിപിടി അല്ലെങ്കിൽ മെറ്റ എഐ എന്നിവയുമായി ഉപയോക്താക്കൾ എങ്ങനെ ഇടപഴകുന്നു എന്നതിന് സമാനമാണ് പെർപ്ലെക്സിറ്റിയും. സൈൻ-അപ്പുകളോ ലോഗിൻ ചെയ്യലോ ഇല്ലാതെ തന്നെ അവരുടെ സേവനങ്ങൾ ആക്‌സസ് ചെയ്യാൻ അനുവദിക്കുന്ന പെർപ്ലെക്സിറ്റിയുടെ ഈ നീക്കം ഇന്ത്യ പോലുള്ള പ്രദേശങ്ങളിലെ ഉപയോക്താക്കളിലേക്ക് എഐ ടൂളുകൾ കൂടുതൽ എത്തിച്ചേരുന്നതിന് സഹായിക്കും. വാട‌്‌സ്ആപ്പ് ഭൂരിഭാഗം ഇന്ത്യൻ ജനതയുടെയും ദൈനംദിന ആശയവിനിമയത്തിൽ ആഴത്തിൽ ഉൾച്ചേർന്നിരിക്കുന്നതിനാൽ വിപുലമായ എഐ ഉപകരണങ്ങൾ ജനങ്ങൾക്ക് കൂടുതൽ പ്രാപ്യമാകും. 

Read more: മെസേജുകളോട് സ്റ്റിക്കറുകള്‍ വഴിയും റിയാക്ട് ചെയ്യാം; വാട്‌സ്ആപ്പ് പുത്തന്‍ ഫീച്ചറിന്‍റെ പണിപ്പുരയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ
നിശബ്‌ദമായി രണ്ട് റീചാര്‍ജ് പ്ലാനുകള്‍ പിന്‍വലിച്ച് എയര്‍ടെല്‍; വരിക്കാര്‍ക്ക് തിരിച്ചടി