വാട്‌സ്ആപ്പ് ഉപയോഗിച്ച് ജെമിനി നാനോ ബനാന എഐ ഇമേജുകൾ സൃഷ്‍ടിക്കാം! ചെയ്യേണ്ടത് ഇത്രമാത്രം

Published : Sep 25, 2025, 05:26 PM IST
nano banana

Synopsis

പെർപ്ലെക്‌സിറ്റി എഐയാണ് ഗൂഗിളിന്‍റെ ജെമിനി നാനോ ബനാന ഇമേജുകള്‍ വാട്‌സ്ആപ്പ് വഴി സൃഷ്‌ടിക്കാനുള്ള വഴിയൊരുക്കിയിരിക്കുന്നത്. ഇതോടെ വാട്‌സ്ആപ്പില്‍ നിന്ന് നേരിട്ട് നാനോ ബനാന ഇമേജുകള്‍ സൃഷ്‌ടിക്കാം. 

തിരുവനന്തപുരം: അവിശ്വസനീയമായ ഇമേജ് ജനറേറ്റിംഗ് കഴിവുകൾ കാരണം ഗൂഗിളിന്‍റെ ജെമിനി നാനോ ബനാന എഐ ടൂൾ ട്രെന്‍ഡായിരുന്നു. അനവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഈ ടൂൾ ഉപയോഗിച്ച് ആകര്‍ഷകമായ 4K റെട്രോ പോർട്രെയ്റ്റുകൾ മുതൽ വൈറൽ സാരി ട്രെൻഡ് വരെ സൃഷ്‌ടിച്ചു. ഇപ്പോൾ, നാനോ ബനാന കൂടുതൽ ആക്‌സസ് ചെയ്യുന്നതിനായി വമ്പൻ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് പെർപ്ലെക്‌സിറ്റി എഐ. നാനോ ബനാന ഇമേജ്-ജനറേഷൻ ടൂളിനെ പെർപ്ലെക്സിറ്റിയുടെ വാട്‌സ്ആപ്പ് ബോട്ടിലേക്ക് സംയോജിപ്പിച്ചിട്ടുണ്ട്. പെർപ്ലെക്‌സിറ്റി എഐയുടെ സഹസ്ഥാപകനും സിഇഒയുമായ അരവിന്ദ് ശ്രീനിവാസ് ആണ് ഇക്കാര്യം അറിയിച്ചത്.

നാനോ ബനാന വാട്‌സ്ആപ്പില്‍

ആവശ്യക്കാര്‍ക്ക് പെർപ്ലെക്‌സിറ്റി എഐയുടെ സഹായത്തോടെ വാട്ട്‌സ്ആപ്പിൽ നിന്നും നേരിട്ട് അവരുടെ ഫോട്ടോകൾ എളുപ്പത്തിൽ എഡിറ്റ് ചെയ്യാൻ കഴിയും. ലളിതമായ ഭാഷയിലുള്ള നിങ്ങളുടെ പ്രോംപ്റ്റുകൾക്ക് അനുസരിച്ച് എഐ നിങ്ങളുടെ ഫോട്ടോ എഡിറ്റ് ചെയ്യും. അതേസമയം ഫോട്ടോയുടെ ഗുണനിലവാരം നിങ്ങൾ പ്രോംപ്റ്റിൽ മികച്ചതും കൃത്യവുമായ വിവരങ്ങൾ നൽകുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. വാട്‌സ്ആപ്പ് ഉപയോഗിച്ച് ഗൂഗിൾ ജെമിനി നാനോ ബനാന എഐ ഇമേജുകൾ എങ്ങനെ സൃഷ്‌ടിക്കാമെന്ന് വിശദമായി നോക്കാം. എഐ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതിന്‍റെ ഓരോ വഴികളും ചുവടെ നല്‍കുന്നു.

1. ആദ്യം നിങ്ങളുടെ വാട്‌സ്ആപ്പ് തുറക്കുക.

2. തുടർന്ന് +1 (833) 436-3285 എന്ന നമ്പർ സേവ് ചെയ്യുക

3. ഈ നമ്പർ നിങ്ങളെ പെർപ്ലെക്‌സിറ്റി, നാനോ ബനാന എഐ എഞ്ചിനുകളുമായി ബന്ധിപ്പിക്കും .

4. ഈ നമ്പർ ഉപയോഗിച്ച് പെർപ്ലെക്‌സിറ്റിയുടെ ബോട്ടുമായി ഒരു ചാറ്റ് ആരംഭിക്കുക

5. നിങ്ങളുടെ ചിത്രം അപ്‌ലോഡ് ചെയ്‌ത ശേഷം ആവശ്യമുള്ള പ്രോംപ്റ്റ് ടൈപ്പ് ചെയ്യുക.

7. ഗൂഗിൾ ആപ്പുകളിൽ കാണുന്നതുപോലെ, നിങ്ങളുടെ നിർദ്ദേശങ്ങളെ അടിസ്ഥാനമാക്കി നാനോ ബനാന എഐ മനോഹരവും കൃത്യവുമായ ചിത്രങ്ങൾ നിമിഷങ്ങൾക്കകം സൃഷ്‌ടിക്കും.

പണം നൽകേണ്ടിവരുമോ, അതോ ഈ സവിശേഷത സൗജന്യമായി ലഭ്യമാകുമോ?

പെർപ്ലെക്‌സിറ്റി നല്‍കുന്ന നാനോ ബനാന ബോട്ട് വാട്‌സ്ആപ്പില്‍ സൗജന്യമായി ഉപയോഗിക്കാൻ കഴിയുമോ എന്ന് ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല. ഈ നാനോ മോഡലിന് ഗൂഗിൾ പരിമിതമായ സൗജന്യ ഉപയോഗമേ വാഗ്‌ദാനം ചെയ്യാന്‍ സാധ്യതയുള്ളൂ. ജെമിനി ആപ്പിലെ പോലെതന്നെ ദീർഘനേരം ഉപയോഗിക്കുന്നതിന് നിങ്ങൾ പണം നൽകേണ്ടിവന്നേക്കാം. ഗൂഗിളിൽ നിന്നുള്ള വളരെ നൂതനമായ ഒരു എഐ ഇമേജ് ജനറേഷന്‍ മോഡലായ ജെമിനി നാനോ ബനാന ഓഗസ്റ്റ് 26-നാണ് പുറത്തിറക്കിയത്.

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

2025ല്‍ ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ക്കെതിരെ നടന്നത് 26 കോടി സൈബര്‍ ആക്രമണങ്ങള്‍- സെക്രൈറ്റ് റിപ്പോര്‍ട്ട്
വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ