ചാറ്റിംഗിന് ഇനി ഭാഷ ഒരു പ്രശ്‌നമല്ല, വാട്‍സ്ആപ്പില്‍ മെസേജുകള്‍ അനായാസം വിവര്‍ത്തനം ചെയ്യാം

Published : Sep 25, 2025, 04:59 PM IST
whatsapp logo

Synopsis

മെറ്റയുടെ മറ്റൊരു അടിപൊളി നീക്കം. വാട്‌സ്ആപ്പില്‍ പുതിയ ട്രാൻസിലേഷൻ ഫീച്ചര്‍ എത്തി. ചാറ്റുകളില്‍ മറ്റ് ഭാഷകളില്‍ വരുന്ന സന്ദേശങ്ങള്‍ അനായാസം വിവര്‍ത്തനം ചെയ്യാം. ചാറ്റിംഗ് വേഗം കൂട്ടാന്‍ ഈ ഫീച്ചര്‍ സഹായകമാകും. 

തിരുവനന്തപുരം: ആപ്പിനുള്ളിൽ നിന്നുതന്നെ ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ നേരിട്ട് ട്രാൻസിലേഷൻ ചെയ്യാൻ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചർ വാട്‍സ്ആപ്പ് അവതരിപ്പിച്ചു. അതായത്, ഇനിമുതൽ മറ്റൊരു ഭാഷയിലുള്ള വാട്‍സ്ആപ്പ് സന്ദേശങ്ങൾ മനസിലാക്കാൻ ഉപയോക്താക്കൾക്ക് ഒരു തേഡ-പാര്‍ട്ടി ട്രാൻസിലേഷൻ ആപ്പുകളോ ടൂളുകളോ ആവശ്യമില്ല. ഭാഷകളിലുടനീളമുള്ള സംഭാഷണങ്ങൾ ലളിതവും വേഗത്തിലുള്ളതുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മെറ്റ വാട്‍സ്ആപ്പില്‍ പുതിയ ടൂൾ അവതരിപ്പിച്ചത്.

വാട്‍സ്ആപ്പ് ട്രാൻസിലേഷൻ ഫീച്ചർ എങ്ങനെ ഉപയോഗിക്കാം?

ഈ പ്രക്രിയ വളരെ ലളിതമാണ്. വാട്‌സ്ആപ്പ് ഉപയോക്താക്കൾ ഒരു ചാറ്റിലെ ഏത് മെസേജിലും കുറച്ചുനേരം അമർത്തിപ്പിടിച്ചാൽ ട്രാൻസിലേഷൻ എന്ന ഓപ്ഷൻ ലഭ്യമാകും. തുടർന്ന് ഏത് ഭാഷയിൽ നിന്നോ ഏത് ഭാഷയിലേക്കോ വിവർത്തനം ചെയ്യണമെന്ന് തിരഞ്ഞെടുക്കാം. ഭാവിയിലെ ഉപയോഗത്തിനായി ആ സെറ്റിംഗ്‍സ് സൂക്ഷിക്കാനും കഴിയും. വ്യക്തിഗത ചാറ്റുകൾ, ഗ്രൂപ്പ് സംഭാഷണങ്ങൾ, ചാനൽ അപ്‌ഡേറ്റുകൾ എന്നിവയിലുടനീളം ഈ ഫീച്ചർ ലഭ്യമാകും.

മുഴുവൻ ചാറ്റ് ത്രെഡുകൾക്കും ഓട്ടോമാറ്റിക് ട്രാൻസിലേഷൻ ലഭിക്കുന്നതിനുള്ള ഒരു അധിക ഓപ്ഷനും ആൻഡ്രോയ്‌ഡ് ഉപയോക്താക്കൾക്ക് ലഭിക്കും. ഇത് ഒരിക്കൽ ആക്‌ടീവാക്കിയാൽ മറ്റൊരു ഭാഷയിൽ നിന്നും ലഭിക്കുന്ന എല്ലാ മെസേജുകളും ഉടനടി വിവർത്തനം ചെയ്യപ്പെടും. ഐഫോൺ ഉപയോക്താക്കൾക്ക് 19-ൽ അധികം ഭാഷകളിൽ വിവർത്തനങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയും. അതേസമയം ആൻഡ്രോയ്‌ഡ് ഉപയോക്താക്കൾക്ക് ആറ് ഭാഷകൾ ലഭിക്കും. ഈ ഭാഷകളിൽ ഇംഗ്ലീഷ്, സ്‌പാനിഷ്, ഹിന്ദി, പോർച്ചുഗീസ്, റഷ്യൻ, അറബിക് എന്നിവ ഉൾപ്പെടുന്നു.

സ്വകാര്യത ചോരില്ലെന്ന് വാട്‌സ്ആപ്പ്

സ്വകാര്യത ചോരാതെയാണ് ഈ ട്രാൻസിലേഷൻ ഫീച്ചർ രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് വാട്‍സ്ആപ്പ് അധികൃതര്‍ പറയുന്നു. എല്ലാ ട്രാൻസിലേഷനുകളും ഉപയോക്താവിന്‍റെ ഡിവൈസുകളിൽ ലോക്കലായി മാത്രം പ്രോസസ് ചെയ്യപ്പെടും. അതായത് വാട്‍സ്ആപ്പിന് ഉപയോക്താക്കളുടെ സന്ദേശങ്ങളിലേക്ക് ആക്‌സസ് ഇല്ല. ഇത് ഉപയോക്താക്കൾക്ക് ഭാഷകളിലുടനീളം സ്വതന്ത്രമായി ആശയവിനിമയം നടത്താൻ അനുവദിക്കുന്നതിനൊപ്പം സംഭാഷണങ്ങൾ സുരക്ഷിതമായി തുടരുന്നുവെന്നും ഉറപ്പാക്കുന്നു.

അതേസമയം വെബ് പ്ലാറ്റ്‌ഫോമിലേക്കോ വിൻഡോസ്, മാക് ആപ്പുകളിലേക്കോ ഈ ട്രാൻസിലേഷൻ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിനുള്ള സമയപരിധി വാട്‍സ്ആപ്പ് പ്രഖ്യാപിച്ചിട്ടില്ല. വരും മാസങ്ങളിൽ കൂടുതൽ ഭാഷകൾ ചേർക്കാൻ വാട്‍സ്ആപ്പ് പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ. 180 രാജ്യങ്ങളിലായി മൂന്ന് ബില്യണിലധികം ആളുകളെ ബന്ധിപ്പിക്കുന്ന പ്ലാറ്റ്‌ഫോമായ വാട്‍സ്ആപ്പിനെ സംബന്ധിച്ച് ആഗോള ഡിജിറ്റൽ ആശയവിനിമയത്തിലെ ഒരു പ്രധാന നാഴികക്കല്ലായിരിക്കും ഈ പുതിയ ട്രാൻസിലേഷൻ ഫീച്ചർ.

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സീറോ ഡേ' ആക്രമണം തുടങ്ങി, ഫോൺ അപ്‍ഡേറ്റ് ചെയ്തില്ലെങ്കിൽ കാത്തിരിക്കുന്നത് മുട്ടൻ പണി, മുന്നറിയിപ്പുമായി കമ്പനികൾ
കുറ്റക്കാർ 'ആപ്പിളെ'ന്ന് കോടതി, ആശ്വാസത്തിൽ ആപ്പിൾ, വഴി തെളിയുന്നത് വൻ കമ്മീഷന്