വാട്‌സ്ആപ്പില്‍ ഇനി ചാറ്റ്‌ജിപിടി ഉപയോഗിച്ച് ചിത്രങ്ങൾ നിർമിക്കാം; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുക

Published : Jun 22, 2025, 06:00 PM ISTUpdated : Jun 22, 2025, 06:03 PM IST
ChatGPT

Synopsis

+1 (800) 242-8478 എന്ന നമ്പര്‍ ഫോണില്‍ സേവ് ചെയ്ത് നമ്പറിലേക്ക് Hi എന്ന സന്ദേശം അയച്ച് ചിത്രം നിര്‍മ്മിക്കുന്നതിനായി ചാറ്റ് ആരംഭിക്കാം

തിരുവനന്തപുരം: ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പില്‍ ചാറ്റ്ജിപിടി പുതിയ ഫീച്ചറുകൾ കൊണ്ടുവരുന്നു. ഇനി ചാറ്റ്ജിപിടി ഉപയോഗിച്ച് വാട്‌സ്ആപ്പില്‍ ചിത്രങ്ങൾ നിർമിക്കാന്‍ സാധിക്കും. നാളിതുവരെ ചാറ്റ്‌ജിപിടി വെബ് വേർഷനിലും ആപ്പിലും മാത്രം ലഭ്യമായിരുന്ന ഫീച്ചറാണിത്.

വാട്സ്ആപ്പില്‍ ചാറ്റ്‌ജിപിടി സേവനം ലഭ്യമായ രാജ്യങ്ങളിൽ എല്ലാം ഈ പുതിയ ഫീച്ചർ ഉപയോഗിക്കാനാകും. പുത്തന്‍ ഫീച്ചർ വഴി ഉപഭോക്താക്കൾക്ക് ചിത്രങ്ങൾ നിർമിക്കാനും എഡിറ്റ് ചെയ്യാനും സാധിക്കും. ഈ സേവനം സൗജന്യമാണ്. എന്നാല്‍ ഒരു ദിവസം ഒരു ചിത്രം മാത്രമേ നിർമിക്കാൻ സാധിക്കൂ. 24 മണിക്കൂറിന് ശേഷം മാത്രമേ അടുത്ത ചിത്രം നിര്‍മിക്കാനാവൂ. മാത്രമല്ല, ഒരു ചിത്രം പൂർണമായും എഡിറ്റ് ചെയ്ത് വരാൻ ഏകദേശം രണ്ട് മിനിട്ട് സമയം എടുക്കും. ചാറ്റ്‌ജിപിടി വരിക്കാരാണെങ്കില്‍ കൂടുതല്‍ ചിത്രങ്ങള്‍ ഒരു ദിവസം തന്നെ നിര്‍മിക്കാനാവും എന്ന പ്രത്യേകതയുമുണ്ട്. 

ചാറ്റ്ജിപിടി ഉപയോഗിച്ച് ചിത്രങ്ങൾ നിർമ്മിക്കുന്ന രീതി

+1 (800) 242-8478 എന്ന നമ്പര്‍ ഫോണില്‍ സേവ് ചെയ്ത് നമ്പറിലേക്ക് Hi എന്ന സന്ദേശം അയച്ച് ചാറ്റ് ആരംഭിക്കാം. ശേഷം നിങ്ങള്‍ക്ക് ഏത് തരത്തിലുള്ള ചിത്രമാണ് വേണ്ടത് എന്ന് വിവരിച്ച് നല്‍കുക. രണ്ട് മിനിറ്റ് കൊണ്ട് ചിത്രം നിര്‍മിച്ചു ലഭിക്കും. സൗജന്യ പരിധി കഴിഞ്ഞാൽ കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മിക്കാന്‍ 23:57 മണിക്കൂറിന് ശേഷമേ സാധിക്കുകയുള്ളൂ എന്ന സന്ദേശം ലഭിക്കും. അതോടൊപ്പം ചാറ്റ്ജിപിടി അക്കൗണ്ട് ലിങ്ക് ചെയ്യാന്‍ ആവശ്യപ്പെടുന്ന യുആര്‍എല്‍ ലഭിക്കും. ഇതുവഴി നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ട് ചാറ്റ്‌ജിപിടി അക്കൗണ്ടുമായി ബന്ധിപ്പിക്കാം.

മറ്റൊരു ഫീച്ചറും വാട്‌സ്ആപ്പില്‍

അതേസമയം, ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സ്വകാര്യത ഉറപ്പുവരുത്തുന്നതിനായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് വാട്‌സ്ആപ്പ്. ഇനി നമ്പര്‍ ഹൈഡ് ചെയതും ചാറ്റ് ചെയ്യാം. ഐഒഎസിന്‍റെ ഏറ്റവും പുതിയ ബീറ്റാ പതിപ്പില്‍ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണ്‍ നമ്പറുകള്‍ വെളിപ്പെടുത്താതെ ചാറ്റ് ചെയ്യാം. ഫോണ്‍ നമ്പറിന് പകരം ഒരു യൂസര്‍ നെയിം ക്രിയേറ്റ് ചെയ്യാന്‍ സാധിക്കും. ഉപയോക്തൃനാമങ്ങള്‍ ലൈവായിക്കഴിഞ്ഞാല്‍, ടെലിഗ്രാമിലോ ഇന്‍സ്റ്റാഗ്രാമിലോ ചെയ്യുന്നതുപോലെ നിങ്ങള്‍ക്ക് ഒരു യുണീക്ക് ഹാന്‍ഡില്‍ സൃഷ്ടിക്കാന്‍ കഴിയും. ആരെങ്കിലും നിങ്ങളുമായി ചാറ്റ് ചെയ്യാന്‍ ആഗ്രഹിക്കുകയും നിങ്ങളുടെ ഫോണ്‍ നമ്പര്‍ കൈവശം ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍, പകരം അവര്‍ക്ക് നിങ്ങളുടെ യൂസര്‍ നെയിം കാണാന്‍ പറ്റും. അതുവഴി അവരുമായി ചാറ്റ് ചെയാം. ഫീച്ചര്‍ എല്ലാവര്‍ക്കും ലഭ്യമല്ലെങ്കിലും ഉടന്‍ ആക്ടിവേറ്റാകുമെന്നാണ് റിപ്പോര്‍ട്ട്.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

എല്ലാത്തിനും വാരിക്കോരി പെർമിഷൻ കൊടുക്കല്ലേ; ഫോണിൽ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
അമിതവണ്ണം മുതല്‍ വിഷാദം വരെ; 12 വയസിന് മുമ്പ് സ്‍മാർട്ട്ഫോൺ ഉപയോഗിക്കുന്ന കുട്ടികളിൽ ഗുരുതര ആരോഗ്യ പ്രശ്‍നങ്ങൾ- പഠനം