
നിങ്ങളുടെ എല്ലാ സ്വകാര്യ സംഭാഷണങ്ങളും നിങ്ങളുടെ സ്മാർട്ട്‌ഫോൺ ശ്രദ്ധിക്കുന്നുണ്ടോ? നിങ്ങൾ ഏതെങ്കിലും ഒരു ഉൽപ്പന്നം വാങ്ങുന്നതിനെക്കുറിച്ച് സംസാരിച്ചതിന് തൊട്ടുപിന്നാലെ പെട്ടെന്ന് ആ ഉൽപ്പന്നവുമായി ബന്ധപ്പെട്ട പരസ്യങ്ങൾ നിങ്ങളുടെ ഫോണിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നത് ഒരുപക്ഷേ നിങ്ങൾ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ടാകും. നിങ്ങൾ ഒരു സോഷ്യൽ മീഡിയ ആപ്പിൽ സ്ക്രോൾ ചെയ്യുകയാണെങ്കിലും അല്ലെങ്കിൽ മറ്റേതെങ്കിലും ആപ്ലിക്കേഷൻ ഉപയോഗിക്കുകയാണെങ്കിലും, നിങ്ങൾ മനസിൽ വിചാരിച്ച ആ ഉൽപ്പന്നത്തിന്‍റെ പ്രമോഷനുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങും. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നിങ്ങളുടെ സ്‍മാർട്ട്‌ഫോണുകൾ നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങൾ ശ്രദ്ധിക്കുന്നതിന്‍റെ ഫലമാണിത്. അതായത് നിങ്ങൾ പറയുന്നത് കേൾക്കുന്നതിനെ അടിസ്ഥാനമാക്കി സ്‍മാർട്ട്‌ഫോണുകൾ പ്രസക്തമായ പരസ്യങ്ങൾ കാണിക്കാൻ തുടങ്ങുന്നു എന്നർഥം.
ലോകമെമ്പാടും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സ്‍മാർട്ട്‌ഫോണുകളായ ആൻഡ്രോയ്‌ഡ് ഡിവൈസുകളിലാണ് ഇത് പ്രത്യേകിച്ചും കാണപ്പെടുന്നത്. ഇതിന് പ്രധാന കാരണം സ്‍മാർട്ട്‌ഫോണിനെ നിങ്ങളുടെ സംഭാഷണങ്ങൾ കേൾക്കാൻ പ്രാപ്‍തമാക്കുന്ന ഗൂഗിളിന്‍റെ ഒരു പ്രത്യേക ഫീച്ചറാണ്. ഈ ഗൂഗിൾ ഫീച്ചർ നിങ്ങൾ ഓഫാക്കിയില്ലെങ്കിൽ നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങൾ ചോരാനും നിങ്ങളുടെ സ്വകാര്യത അപകടത്തിലാകാനും സാധ്യതയുണ്ട്.
ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ശ്രദ്ധിക്കുക
പലരും ആപ്പ് ഇൻസ്റ്റാളേഷൻ സമയത്ത് അധികം ചിന്തിക്കാതെതന്നെ പലതരം അനുമതികൾ നൽകാറുണ്ട്. ഡെവലപ്പർമാർക്ക് ഈ വിവരങ്ങൾ ചൂഷണം ചെയ്യാൻ കഴിയും എന്നത് ആരും ഓർക്കാറില്ല. അതിനാൽ നിങ്ങളുടെ കോൺടാക്റ്റുകൾ, മൈക്രോഫോൺ, ലൊക്കേഷൻ, ക്യാമറ എന്നിവയിലേക്ക് ആക്‌സസ് നൽകുന്നതിൽ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്. ആപ്പിന് ആ അനുമതി ശരിക്കും ആവശ്യമുണ്ടോ എന്ന് എപ്പോഴും പരിശോധിക്കുക. ഇതിൽ അശ്രദ്ധ കാണിക്കുന്നത് നിങ്ങളുടെ ഡാറ്റ അപകടത്തിലാക്കിയേക്കാം.
ആൻഡ്രോയ്‌ഡ് സ്‍മാർട്ട്‌ഫോണുകളിൽ ഗൂഗിൾ മൈക്രോഫോൺ ഉപയോഗിക്കുന്നുണ്ടെന്നും മിക്ക ഡിവൈസുകളിലും ഈ ഫീച്ചർ ആക്ടീവായിരിക്കുമെന്നും പലർക്കും അറിവുണ്ടാകില്ല. ഇത് നിങ്ങളുടെ ഫോണിന് നിങ്ങളുടെ സംഭാഷണങ്ങൾ കേൾക്കാൻ അനുമതി നൽകുന്നു. എന്നാൽ ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യത വർദ്ധിപ്പിക്കുന്നതിന് അവരുടെ സെറ്റിംഗ്‍സിൽ മാറ്റം വരുത്താൻ കഴിയും. ഗൂഗിൾ വോയ്‌സ് അസിസ്റ്റന്‍റ് ഫീച്ചർ ഓഫാക്കുന്നത് നിങ്ങളുടെ സ്വകാര്യ ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കാൻ സഹായിക്കും. ആൻഡ്രോയ്‌ഡ് സ്‍മാർട്ട്‌ഫോണിലെ ഗൂഗിൾ വോയ്‌സ് അസിസ്റ്റന്‍റ് ഫീച്ചർ ഓഫാക്കുന്നതിനുള്ള മാർഗം ഇതാ:
1 സെറ്റിംഗ്‍സ് ഓപ്ഷനിലേക്ക് പോകുക.
2 ഇതിനുശേഷം, ഗൂഗിൾ ഓപ്ഷൻ തിരഞ്ഞെടുക്കുക
3 ഇനി 'നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് മാനേജ് ചെയ്യുക' എന്നതിൽ ടാപ്പ് ചെയ്യുക.
4 ഇവിടെ 'ഡാറ്റ , പ്രൈവസി' ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
5 ഡാറ്റ , പ്രൈവസി വിഭാഗത്തിൽ, വെബ്, ആപ്പ് ആക്‌റ്റിവിറ്റി നോക്കി അതിൽ ക്ലിക്ക് ചെയ്യുക.
6 അവസാനമായി വോയ്‌സ് ആൻഡ് ഓഡിയോ ആക്ടിവിറ്റി ഓപ്ഷൻ കണ്ടെത്തി അതിനടുത്തായി കാണുന്ന ബോക്സ് അൺചെക്ക് ചെയ്യുക.
ഈ മാറ്റം വരുത്തിക്കഴിഞ്ഞാൽ നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങൾ ഇനി നിങ്ങളുടെ ഫോണിന് കേൾക്കാൻ കഴിയില്ല. സ്വകാര്യത പരിരക്ഷിക്കാൻ നിങ്ങൾക്ക് സാധിക്കുകയും ചെയ്യും.
ഈ രീതിയിൽ നിങ്ങൾക്ക് മൈക്രോഫോണിലേക്കുള്ള ആക്‌സസ് തടയാം
മൈക്രോഫോൺ ആക്‌സസ് ചെയ്യാൻ നിങ്ങൾ ഏതൊക്കെ ആപ്പുകൾക്കാണ് അനുമതി നൽകിയതെന്ന് കാണാൻ പെർമിഷൻ മാനേജറിലേക്ക് പോകാനും കഴിയും. ഇവിടെ, ഏതെങ്കിലും ആപ്പിന് മൈക്രോഫോണിലേക്ക് ആക്‌സസ് നൽകേണ്ടതില്ലെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ, 'അനുവദിക്കരുത്' എന്നതിൽ ടാപ്പ് ചെയ്‌ത് ആ ആപ്പ് മൈക്രോഫോൺ ആക്‌സസ് ചെയ്യുന്നത് നിങ്ങൾക്ക് സ്വമേധയാ ഒഴിവാക്കാൻ സാധിക്കും.
Read more: ഫേസ്ബുക്കിന്‍റെ അന്ത്യമടുത്തോ? സക്കർബർഗും ആശങ്കാകുലനാണ്! ഇനിയെന്ത്?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം