റീചാര്‍ജിന് 100 ശതമാനം കാഷ്ബാക്കുമായി ജിയോ

Published : Oct 12, 2017, 03:58 PM ISTUpdated : Oct 04, 2018, 05:41 PM IST
റീചാര്‍ജിന് 100 ശതമാനം കാഷ്ബാക്കുമായി ജിയോ

Synopsis

മുംബൈ: 100 ശതമാനം കാഷ്ബാക്കുമായി ജിയോ. ദീപാവലിയോടനുബന്ധിച്ച് മൊബൈല്‍ റീച്ചാര്‍ജിന് 100 ശതമാനം കാഷ്ബാക്ക് ജിയോ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 12 ആരംഭിച്ച ഓഫര്‍ ദീപാവലിയുടെ തലേദിവസമായ ഒക്ടോബര്‍ 18ന് അവസാനിക്കും. ധന്‍ ധനാ ധന്‍ ഓഫര്‍ പ്രകാരം 399 രൂപ റീച്ചാര്‍ജ് ചെയ്യുമ്പോഴാണ് അത്രയും തന്നെ തുക വൗച്ചറുകളായി തിരിച്ചുനല്‍കുക. ഇതുപ്രകാരം ലഭിക്കുന്ന 50 രൂപയുടെ എട്ട് വൗച്ചറുകള്‍ ഓരോന്നുവീതം ഓരോതവണ റീച്ചാര്‍ജ് ചെയ്യുമ്പോഴും ഉപയോഗിക്കാം.

399 രൂപയുടെ ധന്‍ ധനാ ധന്‍ ഓഫര്‍ പ്രകാരം 84 ജി.ബി ഡാറ്റ(ഒരു ദിവസം ഒരു ജി.ബി), സൗജന്യ എസ്എംഎസ്, കോളുകള്‍ എന്നിവയാണ് ലഭിക്കുക. കാലാവധിയാകട്ടെ 84 ദിവസവും. കൂടാതെ, 50 രൂപയുടെ എട്ട് വൗച്ചറുകള്‍ പ്രകാരം 400 രൂപയാണ് കാഷ്ബാക്കായി ലഭിക്കുക. എന്നാല്‍, നവംബര്‍ 15നുശേഷം നടത്തുന്ന 309 രൂപയോ അതിന് മുകളിലുള്ളതോ ആയ റീച്ചാര്‍ജുകള്‍ക്ക് ഓരോ വൗച്ചറുകള്‍ ഉപയോഗിക്കാം. അതായത് 309 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുമ്പോള്‍ 259രൂപ നല്‍കിയാല്‍ മതി. 

നിലവില്‍ പ്ലാന്‍ കാലാവധി ഉള്ളവര്‍ക്കും റീച്ചാര്‍ജ് ചെയ്യാം. കാലാവധി തീരുന്നമുറയ്ക്ക് പുതിയ ഓഫര്‍ പ്രാബല്യത്തിലാകും. ജിയോഡോട്ട്‌കോം, മൈ ജിയോ ആപ്പ്, ജിയോ സ്റ്റോറുകള്‍, മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകള്‍ എന്നിവ വഴി റീച്ചാര്‍ജ് ചെയ്യുമ്പോള്‍ ഈ ആനുകൂല്യം ലഭിക്കും. ഒക്ടോബര്‍ 19നുശേഷം താരിഫ് പ്ലാനുകള്‍ പരിഷ്‌കരിക്കാനും ജിയോയ്ക്ക് പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

രാജ്യത്തെ ആദ്യ തദ്ദേശീയ 64-ബിറ്റ് ഡ്യുവൽ കോർ മൈക്രോപ്രൊസസർ വികസിപ്പിച്ച് ഇന്ത്യ
എന്നാലൊരു പവര്‍ബാങ്കായി പ്രഖ്യാപിച്ചൂടേ; 10000 എംഎഎച്ച് ബാറ്ററിയുമായി റെഡ്‍മി കെ90 അൾട്ര വരുന്നു