
നമ്മളെല്ലാവരും നിരവധി ഓൺലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ വളരെ സജീവമായവരാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും അനേകം വെബ്‌സൈറ്റുകളിലുമെല്ലാം നമുക്ക് അക്കൗണ്ടുകളും ലോഗ്‍ഇനും കാണും. അവയുടെ സുരക്ഷയെ കുറിച്ച് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? അവയിലെ വിവരങ്ങള്‍ അഥവാ ഡാറ്റ നിങ്ങള്‍ സുരക്ഷിതമായാണോ സൂക്ഷിച്ചിരിക്കുന്നത്. നമ്മുടെ സൈബർ ഇടങ്ങളെ സുരക്ഷിതമാക്കി നിർത്തുന്നത് പാസ്‍വേർഡുകളാണ്. ഒരര്‍ഥത്തില്‍ പാസ്‍വേർഡുകൾ സൈബർ ഇടങ്ങളിലെ പൂട്ടുകളാണ് എന്നുതന്നെ പറയാം.
എന്നാൽ പാസ്‍വേർഡുകൾ എങ്ങനെ ശരിയായി സെറ്റ് ചെയ്യാമെന്നും ഒരിക്കൽ സെറ്റ് ചെയ്‌ത പാസ്‍വേർഡ് ഏതൊക്കെ ഇടവേളകളിൽ മാറ്റണമെന്നും നമ്മളില്‍ പലര്‍ക്കും അറിയില്ല. ഇത് വലിയ സൈബര്‍ സുരക്ഷാ പിഴവുകളിലേക്ക് നയിക്കും. അത് ഹാക്കിംഗ് അടക്കമുള്ള സൈബര്‍ ആക്രമണങ്ങള്‍ക്ക് നിങ്ങളെ ഇരയാക്കാം. ഡിജിറ്റൽ പാസ്‌വേർഡുകൾ സെറ്റ് ചെയ്യുമ്പോൾ നമ്പറുകൾ, സ്പെഷ്യൽ ക്യാരക്‌ടറുകൾ, അക്ഷരങ്ങൾ (വലുതും ചെറുതും), സ്‌പെയ്‌സ് എന്നിവ ഇടകലർത്തി പാസ്‌വേർഡ് ഉണ്ടാക്കുന്നത് നിങ്ങളുടെ ഓണ്‍ലൈന്‍ അക്കൗണ്ടുകളുടെ സുരക്ഷ വര്‍ധിപ്പിക്കും. ഇത്തരം പാസ്‌വേഡുകള്‍ ഓർത്തിരിക്കാൻ പ്രയാസമായിരിക്കുമെങ്കിലും പാസ്‌വേഡുകൾ സ്ട്രോങ് ആക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍, നിങ്ങളുടെ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാം, അതിലെ വിവരങ്ങള്‍ നഷ്‌ടപ്പെടുന്നതിലേക്കും നയിക്കാം. ആളുകളുടെ പേര്, ജനനതീയതി, മൊബൈല്‍ നമ്പര്‍ തുടങ്ങിയ പൊതു വിവരങ്ങളൊന്നും ഒരിക്കലും പാസ്‌വേഡുകളായി ഇടാന്‍ പാടില്ല. കാരണം, ഇത്തരം വിവരങ്ങള്‍ വളരെയെളുപ്പം മറ്റുള്ളവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്നവയാണ്.
പാസ്‌വേഡുകള്‍ സെറ്റ് ചെയ്യുന്നതോടെ നിങ്ങളുടെ ജോലി അവസാനിക്കുന്നില്ല. കൃത്യമായ ഇടവേളകളില്‍ പാസ്‍വേർഡുകൾ മാറ്റുകയും വേണം. പാസ്‌വേഡുകള്‍ ഇത്തരത്തില്‍ അപ്‌ഡേറ്റ് ചെയ്യുന്നത് ഓണ്‍ലൈന്‍ സുരക്ഷ കൂട്ടാന്‍ വഴിവെക്കും. അപ്പോള്‍, കൃത്യമായ ഇടവേളകളിൽ പാസ്‌വേർഡുകൾ മാറ്റുന്നതോടൊപ്പം നമ്പറുകൾ, സ്പെഷ്യൽ ക്യാരക്‌ടറുകൾ, അക്ഷരങ്ങൾ (വലുതും ചെറുതും), സ്‌പെയ്‌സ് എന്നിവ ഇടകലർത്തി പാസ്‌വേഡുകള്‍ ഉണ്ടാക്കാന്‍ മറക്കേണ്ട. സൈബര്‍ സുരക്ഷയ്‌ക്ക് നമ്മള്‍ ഓരോരുത്തരുടെയും പരിശ്രമവും വളരെ നിര്‍ണായകമാണ്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam