
ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിന്‍റെ മാതൃ കമ്പനിയായ ബൈറ്റ്ഡാൻസ് ശക്തമായ ഇമേജ് എഡിറ്റിംഗ് കഴിവുകളുള്ള ഏറ്റവും പുതിയ ഇമേജ് ജനറേഷൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ടൂളായ സീഡ്രീം 4.0 അവതരിപ്പിച്ചു. സീഡ്രീം 4.0, ഗൂഗിൾ ഡീപ് മൈൻഡിന്‍റെ നാനോ ബനാനയുമായി (ജെമിനി 2.5 ഫ്ലാഷ് ഇമേജ്) നേരിട്ട് മത്സരിക്കും. ഇമേജ് ജനറേഷനിലും എഡിറ്റിംഗിലും മാജിക്ബെഞ്ചിന്‍റെ ആന്തരിക മൂല്യനിർണ്ണയ പരിശോധനയിൽ സീഡ്രീം 4.0 ജെമിനി 2.5 ഫ്ലാഷ് ഇമേജിനെക്കാൾ മികച്ച പ്രകടനം കാഴ്‌ചവച്ചതായും ബൈറ്റ്ഡാൻസ് അവകാശപ്പെടുന്നു.
1. ഇമേജ് എഡിറ്റിംഗ്
ഈ പുതിയ AI ടൂളിന്‍റെ ഏറ്റവും വലിയ സവിശേഷത അഡ്വാൻസ്‌ഡ് ഇമേജ് എഡിറ്റിംഗ് ആണ്. ഇപ്പോൾ നിങ്ങൾക്ക് ടെക്സ്റ്റ് പ്രോംപ്റ്റുകൾ വഴി ഏത് ഫോട്ടോയും ചേർക്കാനോ നീക്കം ചെയ്യാനോ മാറ്റിസ്ഥാപിക്കാനോ രൂപഭാവം മാറ്റാനോ കഴിയും. ഫോട്ടോയിൽ എന്ത് മാറ്റങ്ങൾ ആവശ്യമാണെന്ന് വ്യക്തവും ലളിതവുമായ ഭാഷയിൽ നിങ്ങൾ പറഞ്ഞാൽ മതി.
2. റഫറൻസ് ഇമേജിന്‍റെ ഉപയോഗം
സീഡ്രീം 4.0 ഇപ്പോൾ റഫറൻസ് ഇമേജുകളുമായി പ്രവർത്തിക്കും. അതായത്, നിങ്ങൾ ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്‌താൽ അതിൽ നിന്ന് ക്യാരക്‌ടർ രൂപകൽപ്പന, ആർട്ട് ശൈലി തുടങ്ങിയവ അത് തിരിച്ചറിയും. ഇതിനുശേഷം, അതേ ശൈലിയിലോ രൂപകൽപ്പനയിലോ നിങ്ങൾക്ക് ഒരു പുതിയ ഫോട്ടോ സൃഷ്‌ടിക്കാൻ കഴിയും. പ്രത്യേകിച്ച് കഥാപാത്ര സൃഷ്‌ടിയിലും പ്രൊഡക്‌ട് ഡിസൈനിലും ഈ സവിശേഷത വളരെ ഉപയോഗപ്രദമാകും.
3. മൾട്ടി-ഇമേജ് ഇൻപുട്ട്
സീഡ്രീം 4.0 - മൾട്ടി-ഇമേജ് ഇൻപുട്ടിൽ ഒരു പുതിയ സവിശേഷത ചേർത്തിട്ടുണ്ട്. ഇതിലൂടെ, ഒന്നിലധികം ഫോട്ടോകൾ സംയോജിപ്പിച്ച് നിങ്ങൾക്ക് ഒരു പുതിയ ഇമേജ് സൃഷ്‍ടിക്കാൻ കഴിയും. ഇതിൽ, സ്റ്റൈൽ ട്രാൻസ്‌ഫർ, കോമ്പിനേഷൻ, റീപ്ലേസ്മെന്‍റ് തുടങ്ങിയ വിപുലമായ എഡിറ്റുകളും ചെയ്യാൻ സാധിക്കും.
4. ഇമേജ് സീക്വൻസ് ക്രിയേഷൻ
സ്റ്റോറിബോർഡ്, കോമിക് അല്ലെങ്കിൽ സീരീസ് അധിഷ്‌ഠിത ഡിസൈൻ സൃഷ്‌ടിക്കണമെങ്കിൽ, ഒരേ കഥാപാത്രവും ഏകീകൃത ശൈലിയും ഉള്ള ഒന്നിലധികം ഇമേജുകൾ സൃഷ്‌ടിക്കാൻ സീഡ്രീം 4.0 നിങ്ങളെ അനുവദിക്കുന്നു. ഇതുപയോഗിച്ച് നിങ്ങൾക്ക് ഇമോജി പായ്ക്കുകൾ, ഐപി ഉൽപ്പന്ന ഡിസൈനുകൾ അല്ലെങ്കിൽ സെറ്റ് അധിഷ്‌ഠിത കണ്ടന്‍റുകൾ തുടങ്ങിയവ എളുപ്പത്തിൽ സൃഷ്‍ടിക്കാൻ കഴിയും.
സീഡ്രീം 4.0 നന്നായി ഉപയോഗിക്കുന്നതിന് പ്രോംപ്റ്റുകൾ എഴുതുമ്പോൾ ഈ കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കാൻ ബൈറ്റ്ഡാൻസ് ഉപയോക്താക്കളെ ഉപദേശിക്കുന്നു.
1. വ്യക്തമായ ഭാഷ ഉപയോഗിക്കുക- രംഗം, വിഷയം, പരിസ്ഥിതി എന്നിവ സ്വാഭാവിക ഭാഷയിൽ വിശദമായി എഴുതുക.
2. ഉപയോഗ സാഹചര്യം വിശദീകരിക്കുക- ചിത്രം എന്ത് ഉദ്ദേശ്യത്തിനായി ഉപയോഗിക്കണമെന്ന് പ്രോംപ്റ്റിൽ എഴുതുക.
3. ശൈലിയിൽ ഊന്നൽ നൽകുക- ഒരു പ്രത്യേക ശൈലിയിലുള്ള ഒരു ഇമേജ് നിങ്ങൾക്ക് വേണമെങ്കിൽ, അതിനുള്ള ശരിയായ കീവേഡ് അല്ലെങ്കിൽ റഫറൻസ് ഇമേജ് നൽകുക.
4. ടെക്സ്റ്റ് റെൻഡറിംഗ്- ചിത്രത്തിൽ നിങ്ങൾക്ക് ഏതെങ്കിലും ടെക്സ്റ്റ് വേണമെങ്കിൽ, അത് ഡബിൾ ക്വട്ടേഷൻ മാർക്കുകൾ ഉപയോഗിച്ച് എഴുതുക.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം