
ആളറിയാതെ സന്ദേശങ്ങള്‍ അയക്കാം എന്നതു തന്നെയാണ് സാറാമ്മ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന സറാഹ എന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷന്റെ പ്രത്യേകത. സറാഹയില്‍ അംഗത്വമുള്ളവര്‍ക്കെല്ലാം ഐഡന്റിന്റി വെളിപ്പെടുത്താതെ സന്ദേശങ്ങളെത്തിക്കാം.
എന്നാല്‍ ഇന്നത്തെ സമൂഹത്തില്‍ ഇത്തരമൊരു സൗകര്യം കൂടുതലു ദുരുപയോഗം ചെയ്യപ്പെടാനാണ് സാധ്യത. അത്തരം സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. അതേസമയം ഇങ്ങനെ ഈ ആപ്പിന്റെ മറ്റൊരു വലിയ സാധ്യത ഉപയോഗപ്പെടുത്തുകയാണ് ചിലര്‍.
സറാഹയുടെ വളരെ മികച്ചരീതിയിലുള്ള ഉപയോഗത്തിലൂടെ വാര്‍ത്തയായിരിക്കുകയാണ് വുമണ്‍സ് ഹെല്‍ത്ത് ലൈന്‍ എന്ന സംഘടന. സ്ത്രീകളുടെ ആരോഗ്യ സംബന്ധമായ പ്രശ്‌നഘങ്ങള്‍ പരിഹരിക്കുന്നതിനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായാണ് സംഘടന പ്രവര്‍ത്തിക്കുന്നത്.
സ്ത്രീകള്‍ക്കുണ്ടാകുന്ന ലൈംഗിക പ്രശ്‌നങ്ങള്‍, ഗുഹ്യഭാഗരോഗങ്ങള്‍, സ്തനവളര്‍ച്ച, സ്തന സൗന്ദര്യം തുടങ്ങിയ സംശയങ്ങള്‍ക്ക് മറുപടി പറയുകയാണ് സറാഹയിലൂടെ ചെയ്യുന്നത്. സറാഹയില്‍ അക്കൗണ്ട് നിര്‍മിച്ച സംഘടനയ്ക്ക് നിരവധി സംശയങ്ങളും നിര്‍ദ്ദേശങ്ങളുമാണ് എത്തുന്നത്.
തുറന്ന് ചോദിക്കാന്‍ മടിക്കുന്ന പല സംശയങ്ങളും സറാഹയിലൂടെ ചോദിക്കാന്‍ ആളുകള്‍ മുന്നോട്ട് വരുന്നതായി സംഘടന ഭാരവാഹികള്‍ പറയുന്നു. ഇത്തരത്തില്‍ സറാഹയെ നല്ലമാര്‍ഗത്തിലും ഉപയോഗിക്കാമെന്ന് കാണിച്ചുതരികയാണ് വുമണ്‍സ് ഹെല്‍ത്ത് ലൈന്‍ പ്രവര്‍ത്തകര്‍.
സംഘടനയുടെ ചുവടുപിടിച്ച് ഇത്തരം സംശയനിവാരണത്തിനും അഭിപ്രായ രൂപീകരണത്തിനുമെല്ലാമായി വിവിധ സംഘടനകള്‍ സറാഹയെ ഉപയോഗിച്ച് തുടങ്ങിയിരിക്കുകയാണിപ്പോള്‍.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam