നോക്കിയ 8 പുറത്തിറങ്ങി

By Web DeskFirst Published Aug 18, 2017, 7:05 PM IST
Highlights

ആന്‍ഡ്രോയ്ഡ് ശക്തിയുമായി നോക്കിയ തിരിച്ചുവരുന്നു. പുതിയ ഫ്ലാഗ്ഷിപ്പ് മോഡല്‍ നോക്കിയ 8 പുറത്തിറങ്ങി. ഇന്ന് വിപണിയിലുള്ള ഏതോരു മുന്‍നിര മോഡലിനെയും വെല്ലുന്ന പ്രത്യേകതകളുമായാണ് നോക്കിയ 8 എത്തിയിരിക്കുന്നത്. ആൻഡ്രോയ്ഡ് ന്യൂഗട്ട് ഒപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ഫോണിന്‍റെ പ്രവർത്തനം.  ഇരട്ട ക്യാമറ എന്ന പ്രത്യേകതയും ഈ ഫോണിനുണ്ട്.

ലണ്ടനിൽ നടന്ന ചടങ്ങിലാണ് നോക്കിയ 8 അവതരിപ്പിച്ചത്. കാള്‍ സീസ് ലെന്‍സോടെയുള്ള ഇരട്ടക്യാമറ നോക്കിയ 8ന്‍റെ മികവ് വര്‍ദ്ധിപ്പിക്കും എന്നാണ് നോക്കിയയുടെ അവകാശവാദം. കാള്‍ സീസുമായി ചേർന്ന് എച്ച്‌എംഡി ഗ്ലോബല്‍ പുറത്തിറക്കുന്ന ആദ്യ ഫോണാണ് നോക്കിയ 8. 13 മെഗാപിക്സലിന്‍റെ ഇരട്ട ക്യാമറകളാണ് പിന്നിൽ. 

മുന്നിലും 13 മെഗാപിക്സൽ സെൻസർ തന്നെയാണ്. നോക്കിയ 8 ൽ സ്നാപ്ഡ്രാഗൻ 835 പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 64 ജിബി ഇന്‍റേണല്‍ സ്റ്റോറേജുള്ള ഹാൻഡ്സെറ്റ് ആൻഡ്രോയ്ഡ് ഒയും സപ്പോർട്ട് ചെയ്യുമെന്നാണ് അറിയുന്നത്. 5.3 ഇഞ്ച് 2കെ എൽസിഡി ഡിസ്പ്ലെയുളള (ഗോറില്ല ഗ്ലാസ് 5 സുരക്ഷ) ഹാൻഡ്സെറ്റിന്‍റെ റാം 4 ജിബിയാണ്. ബാറ്ററി ലൈഫ് 3090 എംഎഎച്ച്. നോക്കിയ 8ന് സ്പ്ലാഷ് പ്രൂഫ് ഫീച്ചറുമുണ്ട്. 

നോക്കിയ 8 സെപ്റ്റംബറോടെ രാജ്യാന്തര തലത്തിൽ വിൽപ്പനക്കെത്തും. ഏകദേശം 45,000 രൂപയ്ക്ക്  ഇന്ത്യയിൽ ഒക്ടോബര്‍ മുതല്‍ ഫോണ്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

click me!