എച്ച്‌പിയുടെ എഐ കരുത്ത്; വിപണി കീഴടക്കാൻ പുതിയ നിര ഉപകരണങ്ങള്‍

Published : May 13, 2026, 02:57 PM IST
HP India

Synopsis

എച്ച്‌പി ഇന്ത്യ വിദ്യാർഥികൾക്കും പ്രൊഫഷണലുകൾക്കുമായി ഇരുപതിലധികം പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി. ലോകത്തിലെ ആദ്യത്തെ എഐ കീബോർഡ് പി.സി ആയ എച്ച്‌പി എലീറ്റ് ബോർഡ് ജി 1എ, എച്ച്‌പി ഓമ്‌നിപാഡ്‌ 12 ടാബ്‌ലറ്റ് എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്.

കൊച്ചി: വ്യക്തിഗത കംപ്യൂട്ടറുകള്‍, പ്രിന്‍റ്, വർക്ക്ഫോഴ്‌സ് സൊല്യൂഷനുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഇരുപതിലധികം പുതിയ ഉല്‍പ്പന്നങ്ങളുടെയും പരിഹാരങ്ങളുടെയും വിശാലമായ ശ്രേണി എച്ച്‌പി ഇന്ത്യ പുറത്തിറക്കി. വിദ്യാർഥികൾ, പ്രൊഫഷണലുകൾ, ചെറുകിട സ്ഥാപനങ്ങൾ, കോർപ്പറേറ്റുകൾ എന്നിവരുടെ ആവശ്യങ്ങൾക്ക് അനുസൃതമായാണ് പുതിയ ശ്രേണി പുറത്തിറക്കിയത് എന്ന് എച്ച്‌പി അറിയിച്ചു.

എച്ച്‌പി ഇന്ത്യയില്‍ പുറത്തിറക്കിയ പുതിയ ഉപകരണങ്ങള്‍

ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കുന്ന എച്ച്‌പി ഓമ്‌നിപാഡ്‌ 12 ടാബ്‌ലറ്റും ലോകത്തിലെ ആദ്യ എഐ കീബോർഡ് പി.സി ആയ എച്ച്‌പി എലീറ്റ് ബോർഡ് ജി 1എ നെക്സ്റ്റ് ജെൻ എഐ പി.സി-യും പ്രഖ്യാപനത്തിലെ പ്രധാന ആകർഷണങ്ങളാണ്. എച്ച്‌പി എലീറ്റ്ബുക്ക് എക്‌സ് ജി2, എലീറ്റ്ബുക്ക് 8 ജി2, പ്രോബുക് 4 ജി2, ഓമ്‌നിബുക്ക് അൾട്രാ 14, ഓമ്‌നിബുക്ക് എക്‌സ് 14, ഓമ്‌നിബുക്ക് 5, ഓമ്‌നിബുക്ക് 3 തുടങ്ങിയ പുതിയ എഐ പി.സി മോഡലുകളും കമ്പനി അവതരിപ്പിച്ചു.

എച്ച്‌പി ഐക്യു, എച്ച്‌പി നിയർസെൻസ്, എഐ ഒപ്‌ടിമൈസ് പ്രിന്‍റ് ഫോർമാറ്റിങ് തുടങ്ങിയ എഐ സവിശേഷതകൾ, ഡോക്യുമെന്‍റ് അനാലിസിസ്, മീറ്റിംഗ് നോട്ടുകൾ, വേഗത്തിലുള്ള കണക്റ്റിവിറ്റി, മെച്ചപ്പെട്ട പ്രിന്‍റിംഗ് അനുഭവം എന്നിവ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. 

വില

ജൂൺ 2026 മുതൽ എച്ച്‌പി ഓമ്‌നിപാഡ്‌ 48,999 രൂപ മുതൽ ലഭ്യമാകും. എച്ച്‌പി എലീറ്റ് ബോർഡ് ജി 1എ-യുടെ ആരംഭ വില 1,35,714 രൂപയാണ്. ഓമ്‌നിബുക്ക് അൾട്രാ 14-ന്‍റെ വില 1.89,999 രൂപ മുതൽ ആരംഭിക്കും. എച്ച്‌പി വേൾഡ്, എച്ച്‌പി ഓൺലൈൻ സ്റ്റോർ, ആമസോൺ, റിലയൻസ്, തെരഞ്ഞെടുക്കപ്പെട്ട എച്ച്‌പി കൊമേർഷ്യൽ റീസെല്ലെർമാർ മുഖേന ലഭ്യമാകും. 

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വില വര്‍ധനവ് തിരിച്ചടിച്ചു; രാജ്യത്ത് ബജറ്റ്-ഫ്രണ്ട്‌ലി സ്‌മാര്‍ട്ട്‌ഫോണ്‍ വില്‍പന കുത്തനെ കുറഞ്ഞു
സാംസങ് പുതിയ വൺ യുഐ 9 ബീറ്റ പുറത്തിറക്കി; ക്വിക്ക് പാനലിൽ വലിയ മാറ്റങ്ങളും ശക്തമായ സുരക്ഷാ ഫീച്ചറുകളും