സാംസങ് പുതിയ വൺ യുഐ 9 ബീറ്റ പുറത്തിറക്കി; ക്വിക്ക് പാനലിൽ വലിയ മാറ്റങ്ങളും ശക്തമായ സുരക്ഷാ ഫീച്ചറുകളും

Published : May 13, 2026, 11:56 AM IST
Samsung-Logo

Synopsis

സാംസങ് ആൻഡ്രോയ്‌ഡ് 17 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 9 ബീറ്റ പ്രോഗ്രാം ഔദ്യോഗികമായി പുറത്തിറക്കി. പുനർരൂപകൽപ്പന ചെയ്ത ക്വിക്ക് പാനൽ, മെച്ചപ്പെട്ട സുരക്ഷ, പുതിയ എഐ ഫീച്ചറുകൾ എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ്. ആദ്യഘട്ടത്തിൽ ഗ്യാലക്‌സി എസ്26 സീരീസിനായി ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഈ ബീറ്റ പ്രോഗ്രാം ലഭ്യമാകും.

സോള്‍: ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങ് ഔദ്യോഗികമായി വൺ യുഐ 9 ബീറ്റ പ്രോഗ്രാം പുറത്തിറക്കി. ആൻഡ്രോയ്‌ഡ് 17 അടിസ്ഥാനമാക്കിയുള്ള പുതിയ യൂസർ ഇന്‍റർഫേസ്, കൂടുതൽ എഐ സവിശേഷതകൾ, കൂടുതൽ വ്യക്തിഗത ക്രമീകരണങ്ങൾ, മെച്ചപ്പെട്ട ആക്‌സസിബിലിറ്റി സംവിധാനങ്ങൾ, ശക്തമായ സുരക്ഷാ പരിരക്ഷകൾ തുടങ്ങിയവയുമായി പുതിയ വൺ യുഐ 9 ബീറ്റ എത്തുമെന്ന് കമ്പനി അറിയിച്ചു. ഈ വർഷാവസാനം പുറത്തിറങ്ങുന്ന അടുത്ത തലമുറ ഗ്യാലക്‌സി ഫ്ലാഗ്ഷിപ്പ് ഫോണുകളോടൊപ്പം പുതിയ പതിപ്പും ലഭ്യമാകും എന്നാണ് റിപ്പോർട്ടുകൾ.

ആദ്യഘട്ടത്തിൽ ഗ്യാലക്‌സി എസ്26 സീരീസിനായാണ് വൺ യുഐ 9 ബീറ്റ പുറത്തിറങ്ങുന്നത്. ഇന്ത്യ, ജർമ്മനി, ദക്ഷിണ കൊറിയ, പോളണ്ട്, യുകെ, യുഎസ് എന്നീ രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് സാംസങ്ങ് മെമ്പേഴ്‌സ് ആപ്പിലൂടെ ബീറ്റ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കും. പഴയ ഗ്യാലക്‌സി ഫോണുകളിലേക്കും ടാബ്‍ലെറ്റുകളിലേക്കും അപ്‌ഡേറ്റ് എത്തുന്ന സമയക്രമം കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ക്വിക്ക് പാനലില്‍ പുനർരൂപകൽപ്പന

വൺ യുഐ 9 ബീറ്റയിലെ പ്രധാന പുതുമകളിൽ ഒന്നാണ് പുനർരൂപകൽപ്പന ചെയ്‌ത ക്വിക്ക് പാനൽ. ബ്രൈറ്റ്‌നസ്, ശബ്‍ദം, മീഡിയ പ്ലേബാക്ക് നിയന്ത്രണങ്ങൾ ഉപയോക്താക്കൾക്ക് ഇഷ്‍ടാനുസരണം മാറ്റി ക്രമീകരിക്കാൻ കഴിയുന്ന രീതിയിലാണ് പുതിയ സംവിധാനം. വ്യക്തിഗത ഉപയോഗാനുഭവം കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം. സാംസങ് നോട്ട്സ് ആപ്പിലും ശ്രദ്ധേയമായ പുതുക്കലുകൾ ഉണ്ട്. പുതിയ പെൻ ലൈൻ സ്റ്റൈലുകളും അലങ്കാര ടേപ്പ് ഓപ്ഷനുകളും ഉൾപ്പെടുത്തിയതിലൂടെ നോട്ടുകൾ കൂടുതൽ ആകർഷകമായി തയ്യാറാക്കാൻ കഴിയും. കൂടാതെ ക്രിയേറ്റീവ് സ്റ്റുഡിയോ സംയോജനത്തിലൂടെ മറ്റൊരു ആപ്പിലേക്ക് പോകാതെ തന്നെ കസ്റ്റം പ്രൊഫൈൽ കാർഡുകൾ സൃഷ്‍ടിക്കാനും സാധിക്കും.

കർസർ നിയന്ത്രണം കൂടുതൽ സ്‍മൂത്താകും

ആക്‌സസിബിലിറ്റി മേഖലയിലും വൺ യുഐ 9 കൂടുതൽ സൗകര്യങ്ങൾ അവതരിപ്പിക്കുന്നു. മൗസ് കീ സ്‍പീഡ് ക്രമീകരണങ്ങൾ വഴി കർസർ നിയന്ത്രണം കൂടുതൽ സ്‍മൂത്താക്കാൻ സാധിക്കും. സാംസങ്, ഗൂഗിൾ ടോക്ക്ബാക്ക് തുടങ്ങിയ സേവനങ്ങൾ സംയോജിപ്പിച്ച ഏകീകൃത അനുഭവവും പുതിയ പതിപ്പിൽ ലഭ്യമാണ്. ടെക്സ്റ്റ് സ്‍പോട്ട്ലൈറ്റ് എന്ന പുതിയ ഫീച്ചർ തിരഞ്ഞെടുത്ത ടെക്സ്റ്റ് വലുതാക്കി ഫ്ലോട്ടിംഗ് വിൻഡോയിലൂടെ കാണിച്ച് വായനാസൗകര്യം വർധിപ്പിക്കും. സുരക്ഷാ രംഗത്തും വൺ യുഐ 9 കൂടുതൽ ശക്തമായ സംവിധാനങ്ങളുമായി എത്തുന്നു. അപകടസാധ്യതയുള്ള ആപ്പുകൾ കണ്ടെത്തിയാൽ ഉപയോക്താവിന് മുന്നറിയിപ്പ് നൽകുകയും ആവശ്യമെങ്കിൽ ഇൻസ്റ്റലേഷൻ തടയുകയും ആപ്പ് നീക്കം ചെയ്യാൻ ശുപാർശ ചെയ്യുകയും ചെയ്യും.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അടുത്ത സ്‌മാര്‍ട്ട്‌ഫോണ്‍ യുഗാരംഭം 'ഐഫോൺ 20'യിലൂടെ; പൂർണ ഗ്ലാസ് ഡിസൈന്‍, അണ്ടർ-ഡിസ്‌പ്ലേ ക്യാമറ!
ഫോട്ടോകളും വീഡിയോകളും അതുല്യമാകും; 30000 രൂപയില്‍ താഴെ വിലയുള്ള മികച്ച ക്യാമറ ഫോണുകള്‍