
ആസ്യൂസിന്‍റെ സെന്‍ഫോണ്‍ പരമ്പരയിലെ മാക്സ് പ്രോ എം1 ഏപ്രില്‍ 23ന് ഇറങ്ങും. ഇപ്പോള്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ സംസാരമായ നോച്ച് ഡിസ്പ്ലേ ഇല്ലാതെയാണ് ഫോണ്‍ എത്തുന്നത്. ആന്‍ഡ്രോയ്ഡ് വണ്‍ കരുത്തോടെ എത്തുന്ന മാക്സ് പ്രോ എം1ന്‍റെ ശേഷി നിര്‍ണ്ണയിക്കുന്നത് സ്നാപ്ഡ്രാഗണ്‍ 636 പ്രോസസ്സറാണ് ഫോണിനുള്ളത്.
4ജിബിയാണ് റാം ശേഷി. എസ്ഡി 636 പ്രോസസ്സര്‍ ഹൈ എന്‍റ്, പവര്‍ എഫിഷന്‍റ് ആയതിനാല്‍ നല്ല ബാറ്ററി ലൈഫ് തന്നെ ഫോണിന് ലഭിക്കും. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഫോണിന്‍റെ ശേഷി വര്‍ദ്ധിപ്പിക്കാം. എന്നാണ് വിവരം. ഡ്യൂവല്‍ സിം ഫോണില്‍ ഉപയോഗിക്കാം.
ഡ്യൂവല്‍ ക്യാമറ സംവിധാനത്തോടെയാണ് ഫോണ്‍ എത്തുന്നത്. പിന്നില്‍ ടോപ്പ് റൈറ്റിലാണ് ഇരട്ട ക്യാമറകള്‍ ക്രമീകരിച്ചിരിക്കുന്നത്. മെറ്റല്‍ ബാക്കിലാണ് ഫോണ്‍ എങ്കിലും ഫോണിന്‍റെ സ്ക്രീനിന് താഴെയും മുകളിലും പ്ലാസ്റ്റിക്ക് കപ്പുണ്ട്. ബ്ലു, സില്‍വര്‍ നിറങ്ങളിലായിരിക്കും ഫോണ്‍ ഇറങ്ങുക എന്നാണ് സൂചന. വില സംബന്ധിച്ച് ഇതുവരെ സൂചനകള്‍ ഒന്നും ഇല്ല.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam