ഇന്ത്യയിൽ ഈ ചൈനീസ് സിസിടിവി ബ്രാൻഡുകൾക്ക് ഏപ്രിൽ ഒന്നുമുതൽ നിരോധനം; പുതിയ സുരക്ഷാ ചട്ടങ്ങൾ പ്രാബല്യത്തിൽ

Published : Mar 31, 2026, 10:51 PM IST
CCTV

Synopsis

ചൈനീസ് സുരക്ഷാ ക്യാമറകൾക്ക് ഇന്ത്യൻ വിപണിയിൽ പൂട്ടിടാനൊരുങ്ങി കേന്ദ്ര സർക്കാർ. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി ഹിക്വിഷൻ, ദഹുവ തുടങ്ങിയ പ്രമുഖ ചൈനീസ് ബ്രാൻഡുകൾക്ക് ഏപ്രിൽ മുതൽ വിൽപന വിലക്ക് നേരിടേണ്ടി വരും. 

ചൈനീസ് വീഡിയോ സർവൈലൻസ് കമ്പനികളായ ഹിക്വിഷൻ, ദഹുവ, ടിപി-ലിങ്ക് തുടങ്ങിയ കമ്പനികൾക്ക് ഇന്ത്യയിൽ ഇന്റർനെറ്റ്-കണക്റ്റഡ് സിസിടിവി ക്യാമറകളും അനുബന്ധ ഉപകരണങ്ങളും വിൽക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്താൻ തയ്യാറെടുക്കുകയാണ് സർക്കാർ. ഏപ്രിൽ മുതൽ സ്റ്റാൻഡേർഡൈസേഷൻ ടെസ്റ്റിംഗ് ആൻഡ് ക്വാളിറ്റി സർട്ടിഫിക്കേഷൻ (എസ്‍ടിക്യുസി) നിയമങ്ങളുടെ കീഴിലുള്ള പുതിയ സർട്ടിഫിക്കേഷൻ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ ഈ നിരോധനം നടപ്പിലാകും. ഈ ചട്ടങ്ങൾ പ്രകാരം, ഇന്ത്യയിൽ സിസിടിവി ഉൽപ്പന്നങ്ങൾ വിൽക്കാൻ മുമ്പ് അനുമതി നിർബന്ധമാണ്. ഈ നിയമങ്ങൾ ഇന്ത്യയിൽ സിസിടിവിക്യാമറകളും വീഡിയോ സർവൈലൻസ് ഉൽപ്പന്നങ്ങളും വിൽക്കുന്ന എല്ലാ ബ്രാൻഡുകൾക്കും ബാധകമാണ്.

ഈ നീക്കം കണക്റ്റഡ് ഉപകരണങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങൾ ശക്തമാക്കാനുള്ള സർക്കാരിന്റെ വലിയ ശ്രമത്തിന്റെ ഭാഗമാണെന്ന് ഇക്കണോമിക്ക് ടൈംസിനെ ഉദ്ദരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. റിപ്പോർട്ടുകൾ പ്രകാരം, മേൽപ്പറഞ്ഞ ചൈനീസ് കമ്പിനകളുടെ ഉൽപ്പന്നങ്ങൾക്കും ചൈനീസ് ഉറവിടമുള്ള ചിപ്‌സെറ്റുകൾ ഉപയോഗിക്കുന്ന ഉപകരണങ്ങൾക്കും സർട്ടിഫിക്കേഷൻ നൽകുന്നതിൽ അധികൃതർ വിസമ്മതിക്കുകയാണ്. സ്റ്റാൻഡേർഡൈസേഷൻ ടെസ്റ്റിംഗ് ആൻഡ് ക്വാളിറ്റി സർട്ടിഫിക്കേഷൻ (എസ്‍ടിക്യുസി) അംഗീകാരം ഇല്ലാതെ, ഇത്തരം ഉൽപ്പന്നങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ പ്രവേശനം പ്രായോഗികമായി നിരോധിക്കപ്പെടും.

ഈ നിരോധനം മുമ്പ് ഇന്ത്യയിലെ സിസിടിവി വിപണിയിൽ വലിയ പങ്ക് കൈവശം വച്ചിരുന്ന ചൈനീസ് ബ്രാൻഡുകൾക്ക് വലിയ തിരിച്ചടിയാകും. കഴിഞ്ഞ വർഷം വരെ ഏകദേശം മൂന്നിലൊന്ന് സിസിടിവി വിൽപ്പനയും ഇവർക്കായിരുന്നു. എന്നാൽ, ഇപ്പോൾ ആഭ്യന്തര നിർമ്മാതാക്കൾ രംഗത്ത് എത്തിയതോടെ വിപണി വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്നു.

ഇന്ത്യൻ ബ്രാൻഡുകൾ വിപണിയിൽ മേൽക്കൈ നേടുന്നു

ഇതിനിടെ, സിപി പ്ലസ്, ക്യൂബോ, പ്രമ, മാട്രിക്സ്, സ്പാർഷ് തുടങ്ങിയ ഇന്ത്യൻ ബ്രാൻഡുകൾ ശക്തമായി വളർന്നു. ഇവർ ചൈനീസ് ഘടകങ്ങൾ ഒഴിവാക്കി തായ്‌വാൻ ചിപ്‌സെറ്റുകൾ ഉപയോഗിക്കുകയും സ്വന്തം ഫേംവെയറുകൾ വികസിപ്പിക്കുകയും ചെയ്തു. കൗണ്ടർപോയിന്റ് റിസർച്ചിന്റെ കണക്കനുസരിച്ച്, ഫെബ്രുവരി വരെ ഇന്ത്യൻ കമ്പനികൾ വിപണിയിലെ 80% ക്ക് മേൽ നിയന്ത്രണം നേടിയിട്ടുണ്ട്. അതേസമയം, പ്രീമിയം വിഭാഗം ഇപ്പോഴും ബോഷ്, ഹണിവെൽ പോലുള്ള ബഹുരാഷ്ട്ര കമ്പനികളുടെ കൈവശമാണ്.

എന്താണ് പുതിയ ചട്ടങ്ങൾ ?

സിസിടിവി ക്യാമറകളുമായി ബന്ധപ്പെട്ട പുതിയ ചട്ടങ്ങൾ 2024 ഏപ്രിലിൽ ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം (MeitY) അവതരിപ്പിച്ച എസൻഷ്യൽ റിക്വയർമെന്‍റ്സ് (ER) മാനദണ്ഡങ്ങളിൽ നിന്നാണ് ഉണ്ടായത്. ഈ ചട്ടങ്ങൾ പ്രകാരം, നിർമ്മാതാക്കൾ സിസ്റ്റം ഓൺ ചിപ്പ് (SoC) പോലുള്ള പ്രധാന ഘടകങ്ങളുടെ ഉറവിടം വെളിപ്പെടുത്തണം. കൂടാതെ അനധികൃത റിമോട്ട് ആക്സസ് സാധ്യമാകുന്ന സുരക്ഷാ ദൗർബല്യങ്ങൾക്കായി ഉപകരണങ്ങൾ പരിശോധിക്കണം. ഈ ചട്ടങ്ങൾ പാലിക്കാൻ കമ്പനികൾക്ക് രണ്ട് വർഷത്തെ സമയം നൽകിയിരുന്നു. ഇതുവരെ 500-ലധികം സിസിടിവി മോഡലുകൾക്ക് പുതിയ സംവിധാനത്തിൽ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

റെഡ്‍മി നോട്ട് 15 എസ്‍ഇ ഏപ്രിൽ രണ്ടിന് ഇന്ത്യയിൽ എത്തും; ഡിസൈൻ, ഫീച്ചറുകൾ പുറത്ത്
വൺപ്ലസ് നോർഡ് 6; 50 എംപി ക്യാമറയും 9000 എംഎഎച്ച് ബാറ്ററിയുമായി ഏപ്രിൽ 7-ന് ഇന്ത്യയിൽ ലോഞ്ച്