2025ല്‍ ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ക്കെതിരെ നടന്നത് 26 കോടി സൈബര്‍ ആക്രമണങ്ങള്‍- സെക്രൈറ്റ് റിപ്പോര്‍ട്ട്

Published : Dec 05, 2025, 10:20 AM IST
Cyber Attacks

Synopsis

രാജ്യത്തെ എല്ലാ മേഖലകളെയും ഗുരുതരമായി ബാധിക്കുന്ന തരത്തില്‍ സൈബര്‍ ആക്രമണങ്ങള്‍ പെരുകുന്നതായാണ് സെക്രൈറ്റിന്‍റെ ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നടന്നത് 265 ദശലക്ഷം സൈബര്‍ ആക്രമണങ്ങള്‍. 

ദില്ലി: ഈ വര്‍ഷം ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ട സംഭവങ്ങളുടെ കണക്കുകള്‍ പുറത്തുവിട്ട് സെക്രൈറ്റ്. ഇന്ത്യ സൈബര്‍ ത്രട്ട് റിപ്പോര്‍ട്ട് 2025 കമ്പനി പുറത്തുവിട്ടു. സെക്രൈറ്റിന്‍റെ കണക്കുകള്‍ പ്രകാരം, 2025ല്‍ ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ 265 (26 കോടി) ദശലക്ഷം സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ എല്ലാ മേഖലകളെയും ഗുരുതരമായി ബാധിക്കുന്ന തരത്തില്‍ സൈബര്‍ ആക്രമണങ്ങള്‍ പെരുകുന്നതായാണ് ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്ന സെക്രൈറ്റ് ലാബ്‌സ് ഇന്ത്യയിലെ ഏറ്റവും വലിയ മാല്‍വെയര്‍ അനാലിസിസ് കമ്പനിയാണ്.

ഇന്ത്യ സൈബര്‍ ത്രട്ട് റിപ്പോര്‍ട്ട് 2026-ലെ പ്രധാന വിവരങ്ങള്‍

1. എട്ട് ദശലക്ഷം എന്‍ഡ്‌പോയിന്‍റുകളിലായി 265.52 ദശലക്ഷം മാല്‍വെയര്‍ ആക്രമണങ്ങള്‍ ഈ വര്‍ഷം കണ്ടെത്തി

2. ഇതില്‍ 70 ശതമാനം സൈബര്‍ ആക്രമണങ്ങള്‍ക്കും കാരണമായത് ട്രോജനുകളും ഫയല്‍ ഇന്‍ഫെക്‌ടറുകളും

3. മഹാരാഷ്‌ട്ര, ഗുജറാത്ത്, ദില്ലി മേഖലകളിലാണ് ഏറ്റവുമധികം സൈബര്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

4. ഏറ്റവും കൂടുതല്‍ സൈബര്‍ വെല്ലുവിളി നേരിട്ട നഗരങ്ങള്‍ മുംബൈ, കൊല്‍ക്കത്ത, ദില്ലി.

5. ആകെ സൈബര്‍ അറ്റാക്കുകളില്‍ 47 ശതമാനവും വിദ്യാഭ്യാസം, ആരോഗ്യം, നിര്‍മ്മാണം എന്നീ മേഖലകളിലായിരുന്നു.

രണ്ട് പുതിയ സേവനങ്ങള്‍ പ്രഖ്യാപിച്ച് സെക്രൈറ്റ്

സൈബർ ആക്രമണങ്ങളെ ചെറുക്കുന്ന രണ്ട് എന്‍റർപ്രൈസ് ഗ്രേഡ് സേവനങ്ങളും സെക്രൈറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. സെക്രൈറ്റ് ഡിജിറ്റൽ റിസ്‌ക് പ്രൊട്ടക്ഷൻ സർവീസസ് (സെക്രൈറ്റ് ഡിആർപിഎസ്), സെക്രൈറ്റ് റാൻസംവെയർ വീണ്ടെടുക്കൽ (സെക്രൈറ്റ് RRaaS) സേവനങ്ങളാണിത്. സൈബര്‍ ഭീഷണികൾ കണ്ടെത്തുന്നതിനായി എല്ലാ വെബ് ലെയറുകളിലും തുടർച്ചയായതും സമഗ്രവുമായ സ്‌കാനിംഗ്. ആൾമാറാട്ടം, വഞ്ചനാപരമായ പ്രവർത്തനങ്ങൾ എന്നിവ കണ്ടെത്താന്‍ സോഷ്യൽ പ്ലാറ്റ്‌ഫോമുകളുടെ ML-നിരീക്ഷണം. പുറത്തായ ക്രെഡൻഷ്യലുകളുടെയും സെൻസിറ്റീവ് ഡാറ്റയുടെയും തത്സമയ നിരീക്ഷണം, വേഗത്തിലുള്ള നീക്കം ചെയ്യലുകൾ, ക്രൈസിസ് മാനേജ്മെന്‍റ് എന്നിവ ഉറപ്പാക്കുന്ന സമർപ്പിത DRPS വാർ റൂം, സാമ്പത്തിക നഷ്‌ടമില്ലാതെ ബിസിനസ് ഡാറ്റകള്‍ വീണ്ടെടുക്കല്‍, ഭാവിയിലേക്കുള്ള സൈബര്‍ സുരക്ഷ മെച്ചപ്പെടുത്തല്‍ എന്നിവയെല്ലാം ഈ സേവനങ്ങളില്‍ ഉള്‍പ്പെടുന്നു. 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ
ഐപിഎല്‍ തന്നെ തലപ്പത്ത്, തൊട്ടുപിന്നില്‍ ജെമിനി; ഗൂഗിളില്‍ 2025ല്‍ ഇന്ത്യക്കാര്‍ ഏറ്റവുമധികം തിരഞ്ഞത് ഇവ