അങ്ങനെ എല്ലാ കമന്‍റിനും ലൈക്ക് വാരിവിതറേണ്ട; ഇന്‍സ്റ്റഗ്രാം 'ഡിസ്‌ലൈക്ക്' ബട്ടണ്‍ അവതരിപ്പിക്കുന്നു

Published : Feb 16, 2025, 12:18 PM ISTUpdated : Feb 16, 2025, 03:52 PM IST
അങ്ങനെ എല്ലാ കമന്‍റിനും ലൈക്ക് വാരിവിതറേണ്ട; ഇന്‍സ്റ്റഗ്രാം 'ഡിസ്‌ലൈക്ക്' ബട്ടണ്‍ അവതരിപ്പിക്കുന്നു

Synopsis

നിങ്ങള്‍ക്കൊരു കമന്‍റ് ഇഷ്ടമായില്ലെങ്കിലോ അത്ര പ്രാധാന്യമുള്ളതായി തോന്നിയില്ലെങ്കിലോ നിങ്ങള്‍ക്ക് ഇത്തരത്തില്‍ ഡിസ്‌ലൈക്ക് രേഖപ്പെടുത്താം

കാലിഫോര്‍ണിയ: ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഇന്‍സ്റ്റഗ്രാമിലെ കമന്‍റ് സെഷനില്‍ ചില യൂസര്‍മാര്‍ പുതിയ 'ഡിസ്‌ലൈക്ക്' ബട്ടണ്‍ കണ്ടിരുന്നു. എന്നാല്‍ ഇതെന്താണ് സംഭവം എന്ന് പലര്‍ക്കും പിടികിട്ടിയില്ല. ഇന്‍സ്റ്റഗ്രാമില്‍ 'ഡിസ്‌ലൈക്ക്' ബട്ടണ്‍ വരുന്നതായി സ്ഥിരീകരിച്ചിരിക്കുകയാണ് ഇന്‍സ്റ്റ തലവന്‍ ആദം മോസ്സെരി. ത്രഡ്സ് പോസ്റ്റിലൂടെയാണ് മോസ്സെരിയുടെ സ്ഥിരീകരണം. 

ഇന്‍സ്റ്റഗ്രാമില്‍ ആരുടെയെങ്കിലും പോസ്റ്റിലെ കമന്‍റിന് ഡിസ്‌ലൈക്ക് രേഖപ്പെടുത്തണം എന്ന് തോന്നിയാല്‍ ഇനിയാ ഓപ്ഷനും ലഭ്യമാകും. ഫീഡ് പോസ്റ്റിലും റീല്‍സിലും ഡ‍ിസ്‌ലൈറ്റ് ബട്ടണ്‍ ഉടന്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകും. എന്നാല്‍ കമന്‍റിന് എത്ര ഡിസ്‌ലൈക്ക് കിട്ടിയെന്നോ ആരൊക്കെയാണ് ഡിസ്‌ലൈക്ക് ചെയ്തതെന്നോ ആരും അറിയില്ല. അതേസമയം കമന്‍റുകള്‍ റാങ്കിംഗ് ചെയ്യാന്‍ ഡിസ്‌ലൈക്ക് കൗണ്ടുകള്‍ ഭാവിയില്‍ ഇന്‍സ്റ്റഗ്രാം പരിഗണിക്കും. ഇതിനകം ഇന്‍സ്റ്റ ഡിസ്‌ലൈക്ക് ഫീച്ചറിന്‍റെ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. പല ഇന്‍സ്റ്റ ഉപയോക്താക്കള്‍ക്കും ഡിസ്‌ലൈക്ക് ബട്ടണ്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നതായി കാണാം. 

നിങ്ങള്‍ക്കൊരു കമന്‍റ് ഇഷ്ടമായില്ലെങ്കിലോ അത്ര പ്രാധാന്യമുള്ളതായി തോന്നിയില്ലെങ്കിലോ നിങ്ങള്‍ക്ക് ഇത്തരത്തില്‍ ഡിസ്‌ലൈക്ക് രേഖപ്പെടുത്താം. കമന്‍റുകളിലെ പുതിയ ഡിസ്‌ലൈക്ക് ബട്ടണ്‍ ഇന്‍സ്റ്റഗ്രാമിലെ കമന്‍റ് സെഷന്‍ കൂടുതല്‍ സൗഹാദര്‍മാക്കുമെന്നാണ് ആദം മോസ്സെരിയുടെ പ്രതീക്ഷ. 

എഡിറ്റ്സ് എന്ന ഇന്‍സ്റ്റയുടെ പുതിയ ആപ്പ് അടുത്തിടെ ആദം മോസ്സേരി പ്രഖ്യാപിച്ചിരുന്നു. ക്രിയേറ്റീവ് ടൂളുകള്‍ ലഭ്യമാവുന്ന സമ്പൂര്‍ണ സ്യൂട്ട് എന്നാണ് എഡിറ്റ്‌സ് ആപ്പിന് ഇന്‍സ്റ്റഗ്രാം തലവന്‍ ആദം മോസ്സെരി നല്‍കുന്ന വിശേഷണം. വീഡിയോ ക്രിയേറ്റര്‍മാര്‍ക്ക് ഫോണില്‍ ഏറ്റവും മികച്ച എഡിറ്റിംഗ് അനുഭവം നല്‍കാന്‍ ലക്ഷ്യമിട്ടുള്ളതാണ് എഡിറ്റ്‌സ് എന്ന ആപ്പ്. വീഡിയോ പ്രൊഡക്ഷന് വേണ്ടിയുള്ള എല്ലാ ടൂളുകളും ഈ ആപ്ലിക്കേഷനിലുണ്ടാകും. ആപ്പ് സ്റ്റോറില്‍ പ്രത്യക്ഷപ്പെട്ട വിവരണം അനുസരിച്ച്, എഡിറ്റ്സ് ഒരു സൗജന്യ ആപ്പായിരിക്കും. 

Read more: പേര് 'എഡിറ്റ്‌സ്'; പുത്തന്‍ ആപ്പ് പ്രഖ്യാപിച്ച് ഇന്‍സ്റ്റഗ്രാം, പ്രത്യേകതകള്‍ ഇവ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

നിശബ്‌ദമായി രണ്ട് റീചാര്‍ജ് പ്ലാനുകള്‍ പിന്‍വലിച്ച് എയര്‍ടെല്‍; വരിക്കാര്‍ക്ക് തിരിച്ചടി
ജാഗ്രതൈ! ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ ശക്തം; ഞെട്ടിച്ച് കണക്കുകള്‍