ഐപാഡ് പ്രോ, മാക് മിനി ഇന്ത്യയിലേക്ക്; വിലയും പ്രത്യേകതകളും

By Web TeamFirst Published Nov 2, 2018, 9:24 PM IST
Highlights

കഴിഞ്ഞമാസം 29ന് ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലീന്‍ മ്യൂസിക് അക്കാദമിയില്‍ നടന്ന പരിപാടിയിലാണ് ആപ്പിള്‍ പുതിയ പ്രോഡക്ടുകള്‍ അവതരിപ്പിച്ചത്.

പുതിയ ഐപാഡ് പ്രോ മോഡലുകളും പുതിയ മാക് മിനി, പുതിയ മാക്ബുക് എയര്‍ ലാപ്‌ടോപ്പുകള്‍ എന്നിവ ഇന്ത്യയില്‍ എത്തുന്നു. കഴിഞ്ഞമാസം 29ന് ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലീന്‍ മ്യൂസിക് അക്കാദമിയില്‍ നടന്ന പരിപാടിയിലാണ് ആപ്പിള്‍ പുതിയ പ്രോഡക്ടുകള്‍ അവതരിപ്പിച്ചത്. മാക്ബുക്ക് എയര്‍ (2018)ഒഴികെയുള്ള രണ്ട് ആപ്പിള്‍ ഡിവൈസുകളും വ്യത്യസ്ത നിറത്തിലും ആകൃതിയിലും ഉടന്‍ തന്നെ ഇന്ത്യയിലെത്തും. 

വൈ -ഫൈ, വൈ-ഫൈ സെല്ലുലാര്‍ മോഡലുകള്‍ വരുന്ന 11 ഇഞ്ച് ഐപാഡ് പ്രോ  ശേഖരണശേഷി അനുസരിച്ച് നാല് പതിപ്പുകളില്‍ എത്തുന്നു. വൈ-ഫൈ ഒണ്‍ലി മോഡലിന് 71,900 രൂപയിലും വൈ-ഫൈ സെല്ലൂലാര്‍ വേരിയെന്റുകള്‍ക്ക് 85,900 ലും തുടങ്ങുന്നതാണ് ഇന്ത്യയിലെ വില. 2388 - 1668 പിക്‌സല്‍ വരുന്ന 11 ഇഞ്ച് റെറ്റീന സ്‌ക്രീന്‍ വരുന്ന ഐപാഡ് പ്രൊയുടെ സവിശേഷത പ്രോമോഷന്‍ ടെക്ക് ട്രൂ ട്യൂണ്‍ ഡിസ്പ്ലേ എന്നിവയാണ്. എം12 കോര്‍ പ്രൊസസറോട് കൂടിയ അടുത്ത തലമുറയിലെ ന്യൂറല്‍ എഞ്ചിന്‍ ഉള്‍പ്പെടെയുള്ള എ12 എക്സ് ബയോണിക് പ്രൊസസറാണ് എറ്റവും പ്രത്യേകത. ഇതിനൊപ്പം 12 എംപി വരുന്ന പിന്‍ ക്യാമറയും ട്രൂ ഡെപ്ത് ഫ്രണ്ട് ഫേസിംഗ് സെന്‍സറോട് കൂടിയ 7 എംപി മുന്‍ ക്യാമറയുമുണ്ട്. 

അതേസമയം ടച്ച് ഐഡി വിരലടയാള സെന്‍സര്‍ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഫേസ് ഐഡി ടെക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് സൗകര്യവും ഇതാദ്യമായി നല്‍കിയിട്ടുണ്ട്. 10 മണിക്കൂര്‍ വെബ് സര്‍ഫിംഗ് അനുവദിക്കുന്ന വമ്പന്‍ ബാറ്ററിയാണ് മറ്റൊരു സവിശേഷത. 10,900 കൂടി നല്‍കിയാല്‍ പുതിയ ഐപാഡ് പ്രൊയ്‌ക്കൊപ്പം ഒരു ആപ്പിള്‍ പെന്‍സില്‍ അക്‌സസറിയും കിട്ടും. 

ഇതേ സവിശേഷതകളെല്ലാം ഉള്‍പ്പെടുത്തിയുള്ള 12 ഇഞ്ച് ഐപാഡ് പ്രോ വൈ ഫൈ മോഡലിന് 89,900 ലാണ് വില തുടങ്ങുന്നത്. വൈ ഫൈ സെല്ലുലാര്‍ ബേസ് മോഡലിലേക്ക് എത്തുമ്പോള്‍ 1,03,900 രൂപയായി ഉയരും. നവംബര്‍ 7 ന് പ്രീ ഓര്‍ഡറുകള്‍ തുടങ്ങുന്ന ആപ്പിള്‍ മാക്ബുക്ക് എയര്‍ 2018 ന് 1,14,900 രൂപയിലാണ് വില തുടങ്ങുന്നത്. അടുത്തയാഴ്ച മുതല്‍ വിപണിയില്‍ എത്തും. ടച്ച് ഐഡി, ഇന്റല്‍ 8 ജെന്‍ പ്രോസസര്‍, 13.3 ഇഞ്ച് എല്‍ഇഡി ബാക്ക്‌ലൈറ്റ് ഐപിഎസ് ടെക്‌നോളജിയോട് കൂടിയ 2560 - 1200 പിക്‌സല്‍ റെസൊല്യൂഷനോട് കൂടിയ റെറ്റീന ഡിസ്പ്ലേ 12 മണിക്കൂര്‍ വെബ് സര്‍ഫിംഗിന് അനുവദിക്കുന്ന ബാറ്ററി ക്ഷമത, 2 തണ്ടര്‍ബോള്‍ട്ട് 2 പോര്‍ട്ടുകള്‍ വരുന്ന യുഎസ് ബി ടൈപ്പ് സി എന്നിവയാണ് മറ്റുള്ള സവിശേഷതകള്‍. 

ഫോഴ്‌സ് ടച്ച് ട്രാക്ക്പാഡാണ് മാക്ക് ബുക്ക് എയറിന്‍റെ മറ്റൊരു ഗുണം. അതേസമയം എസ്ഡി എക്‌സറി കാര്‍ഡ് സ്‌ളോട്ട് ഇതിലില്ല. സ്വര്‍ണ്ണം, വെള്ളി സ്‌പേസ് ഗ്രേ കളറിലുള്ള മോഡലുകളില്‍ ലഭ്യമാകും. ഇതേ സവിശേഷതകള്‍ വരുന്ന ആപ്പിള്‍ മാക് മിനി 2018 നവംബര്‍ 7 മുതല്‍ കിട്ടിത്തുടങ്ങുക.

click me!