ആപ്പിളിന്‍റെ പുതിയ ഐഫോണുകളുടെ വില

Published : Sep 13, 2018, 11:24 AM ISTUpdated : Sep 19, 2018, 09:24 AM IST
ആപ്പിളിന്‍റെ പുതിയ ഐഫോണുകളുടെ വില

Synopsis

ആപ്പിള്‍ ആസ്ഥാനത്തെ സ്റ്റീവ് ജോബ്സ് തീയറ്ററില്‍ നടന്ന ചടങ്ങളിലാണ് ഐഫോണ്‍ XS, XS മാക്സ്, XR ഫോണുകള്‍ പുറത്തിറക്കിയത്. 

സന്‍ഫ്രാന്‍സിസ്കോ: ആപ്പിളിന്‍റെ ഐഫോണ്‍ ശ്രേണിയിലെ ഏറ്റവും പുതിയ ഫോണുകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ആപ്പിള്‍ ആസ്ഥാനത്തെ സ്റ്റീവ് ജോബ്സ് തീയറ്ററില്‍ നടന്ന ചടങ്ങളിലാണ് ഐഫോണ്‍ XS, XS മാക്സ്, XR ഫോണുകള്‍ പുറത്തിറക്കിയത്. ഫോണിന്‍റെ വിലയാണ് പലര്‍ക്കും അറിയേണ്ടത്. അമേരിക്കയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ പുതിയ ഐഫോണുകളുടെ പ്രീബുക്കിംഗ് ആരംഭിക്കും. എന്നാല്‍ കഴിഞ്ഞ തവണ ഉണ്ടായപോലെ ലോകമെങ്ങും ഒരേ സമയം വിപണിയില്‍ എത്തില്ല എന്നാണ് സൂചന.

പുതിയ ഐഫോണിന്‍റെ വിലകള്‍ ഇങ്ങനെയാണ്, ഐഫോണ്‍ XS  64GB വേരിയന്റിന്  999 ഡോളര്‍ (ഏകദേശം 71,800 രൂപ). 256GB വേരിയന്റിന് 1,149 ഡോളര്‍ (ഏകദേശം 82,600 രൂപ)  512GB വേരിയന്റിന് 1,349 ഡോളര്‍ (ഏകദേശം 97,000 രൂപ) ആയിരിക്കും വില. ഐഫോണ്‍ XS മാക്സ് 64GB വേരിയന്റിന്  1,099 ഡോളര്‍ (ഏകദേശം ‌79,000 രൂപ) ആയിരിക്കും.  256GB വേരിയന്റിന് 1,249 ഡോളര്‍ (ഏകദേശം 89,800 രൂപ)  512GB വേരിയന്റിന് 1,449 ഡോളറും (ഏകദേശം 1,04,200 രൂപ) ആയിരിക്കും.  ഐഫോണ്‍ XSനു 99,900 രൂപയായിരിക്കും ഇന്ത്യയില്‍ പ്രാരംഭ വില. ഐഫോണ്‍ XS മാക്സിന്  1,09,900 രൂപയുമായിരിക്കും ഇന്ത്യയില്‍ പ്രാരംഭ വില.

ഇന്ത്യയില്‍ അടുത്തമാസത്തോടെ ഈ ഫോണുകള്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇരട്ട സിം ഫോണുകളാണ് ഐഫോണ്‍ xs, xs മാക്സ് എന്നതിനാല്‍ ജിയോ ആയിരിക്കും ഇതില്‍ ആപ്പിളിന്‍റെ ഇന്ത്യയിലെ പങ്കാളികള്‍ എന്നാണ് റിപ്പോര്‍ട്ട്.

PREV
click me!

Recommended Stories

ടാബ്‌ലെറ്റ് പോലൊരു ഫോണ്‍; 'വൈഡ് ഫോള്‍ഡ്' മൊബൈല്‍ പുറത്തിറക്കാന്‍ സാംസങ്
ക്രിസ്‌മസ്, ന്യൂഇയര്‍ സമ്മാനമായി ഐഫോണ്‍ 17 പ്രോ വാങ്ങാം; വമ്പിച്ച ഓഫറുകള്‍