
ന്യൂയോർക്ക്: സൗരയൂഥത്തിന് സമാനമായി സൂര്യനും എട്ടു ഗ്രഹങ്ങളും അടങ്ങിയ സമൂഹത്തെ അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസ കണ്ടെത്തി. ഗ്രഹാന്വേഷണ കെപ്ളര്‍ ദൂരദര്‍ശിനി നല്കിയ വിവരങ്ങള്‍ വിശകലനം ചെയ്താണു നാസ ഗ്രഹങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.
കെപ്ളര്‍ 90 എന്ന നക്ഷത്രത്തെ ചുറ്റുന്ന എട്ടു ഗ്രഹങ്ങളുടെ കൂട്ടത്തെയാണ് കണ്ടെത്തിയത്. ഏകദേശം 2,545 പ്രകാശ വർഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. എന്നാൽ പുതിയ ഗ്രഹങ്ങളിലൊന്നും ജീവന്റെ സാധ്യതയില്ലെന്ന് നാസ പറഞ്ഞു.
പുതുതായി കണ്ടെത്തിയ കെപ്ളര്‍ 90ഐ ഭൂമിക്ക് സമാനമായി പാറക്കൂട്ടങ്ങൾ നിറഞ്ഞ ഗ്രഹമാണ്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്ഡേറ്റുകളും അറിയാൻ Asianet News Malayalam