ഇനി ഫോട്ടോകളും വീഡിയോകളും മാത്രമല്ല; സ്‌പോട്ടിഫൈ പാട്ടുകളും ആൽബങ്ങളും വാട്‍സ്ആപ്പ് സ്റ്റാറ്റസാക്കാം

Published : Nov 13, 2025, 10:03 AM IST
whatsapp logo

Synopsis

നിങ്ങൾക്ക് ഇനിമുതൽ ഫോട്ടോകളോ വീഡിയോകളോ മാത്രമല്ല, സ്‌പോട്ടിഫൈയില്‍ നിന്നുള്ള ഉള്ളടക്കങ്ങളും നിങ്ങളുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസിൽ നേരിട്ട് പങ്കിടാൻ കഴിയും. ആന്‍ഡ്രോയ്‌ഡിലാണ് ഈ ഫീച്ചര്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്.

കാലിഫോര്‍ണിയ: പാട്ടുകൾ, ആൽബങ്ങൾ, പോഡ്‌കാസ്റ്റുകൾ എന്നിവ നിങ്ങളുടെ വാട്‍സ്ആപ്പ് സ്റ്റാറ്റസിലേക്ക് നേരിട്ട് ഷെയര്‍ ചെയ്യാന്‍ അനുവദിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കുന്നതിനായി പ്രഖ്യാപിച്ച് സ്‌പോട്ടിഫൈ. നിങ്ങൾക്ക് ഇനിമുതൽ ഫോട്ടോകളോ വീഡിയോകളോ മാത്രമല്ല, സ്‌പോട്ടിഫൈയില്‍ നിന്നുള്ള ഉള്ളടക്കങ്ങളും നിങ്ങളുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസിൽ നേരിട്ട് പങ്കിടാൻ കഴിയും. ആൻഡ്രോയ്‌ഡ് ഉപയോക്താക്കൾക്ക് വാട്‍സ്ആപ്പ് സ്റ്റാറ്റസിൽ സംഗീതവും മീഡിയയും പങ്കിടാൻ അനുവദിക്കുന്ന ഈ പുതിയ ഫീച്ചര്‍ സ്‌പോട്ടിഫൈ പ്രഖ്യാപിച്ചു. സ്‌പോട്ടിഫൈയില്‍ നിന്ന് നേരിട്ട് ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിലേക്ക് സംഗീതം ഇതിനകം ഷെയര്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചറിന് സമാനമാണ് വാട്‌സ്ആപ്പിലെ പുത്തന്‍ സ്‌പോട്ടിഫൈ സവിശേഷതയും.

എന്താണ് പുതിയ വാട്‌സ്ആപ്പ് ഫീച്ചർ?

എല്ലാ പാട്ടുകളിലും, ആൽബങ്ങളിലും, പോഡ്‌കാസ്റ്റുകളിലും ഇനി പുതിയ വാട്‌സ്ആപ്പ് ഷെയർ ബട്ടൺ ഉണ്ടായിരിക്കുമെന്ന് സ്‌പോട്ടിഫൈ പ്രഖ്യാപിച്ചു. ഈ ബട്ടൺ ടാപ്പ് ചെയ്യുന്നത് വാട്‌സ്ആപ്പ് ഉൾപ്പെടെ ഒന്നിലധികം ഷെയറിംഗ് ഓപ്ഷനുകൾ നൽകും. ഒരുതവണ ടാപ്പ് ചെയ്‌താൽ നിങ്ങളുടെ പ്രിയപ്പെട്ട ട്രാക്ക് നേരിട്ട് നിങ്ങളുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസിലേക്ക് ചേർക്കാൻ കഴിയും. സംഗീതം, പ്ലേലിസ്റ്റുകൾ, പോഡ്‌കാസ്റ്റുകൾ, ആൽബങ്ങൾ, ആർട്ടിസ്റ്റ് ക്ലിപ്പുകൾ, ഓഡിയോബുക്കുകൾ എന്നിവ ഇത്തരത്തില്‍ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിൽ 24 മണിക്കൂർ നേരത്തേക്ക് പങ്കിടാൻ കഴിയുമെന്ന് സ്‍പോട്ടിഫൈ ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു.

പാട്ടുകൾ മാത്രമല്ല, പോഡ്‌കാസ്റ്റുകളും ഓഡിയോബുക്കുകളും പങ്കിടാം

ഈ ഫീച്ചറിന്‍റെ ഏറ്റവും വലിയ പ്രത്യേകത ഇത് സംഗീതത്തിൽ മാത്രം ഒതുങ്ങുന്നില്ല എന്നതാണ്. നിങ്ങളുടെ പ്രിയപ്പെട്ട പോഡ്‌കാസ്റ്റ്, ഓഡിയോബുക്ക് അല്ലെങ്കിൽ സ്‌പോട്ടിഫൈ ഷോ എന്നിവ നിങ്ങളുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസിൽ പങ്കിടാനും കഴിയും.

സ്‌പോട്ടിഫൈ ഗാനങ്ങള്‍ എങ്ങനെ വാട്‌സ്ആപ്പില്‍ ഷെയർ ചെയ്യാം?

ആദ്യം, നിങ്ങളുടെ ഫോണിൽ സ്‍പോട്ടിഫൈ ആപ്പ് തുറക്കുക. ഒരു ഗാനം, ആൽബം അല്ലെങ്കിൽ ഒരു പോഡ്‌കാസ്റ്റ് ഓപ്പണ്‍ ചെയ്യുക. നിങ്ങൾ പങ്കിടാൻ ആഗ്രഹിക്കുന്ന ട്രാക്ക് തിരഞ്ഞെടുക്കുക. ഷെയർ ബട്ടൺ അമർത്തി താഴെയോ വലതുവശത്തോ ഉള്ള ഷെയറിംഗ് ഐക്കണിൽ ടാപ്പ് ചെയ്യുക. ഇവിടെ ദൃശ്യമാകുന്ന ഷെയർ ഓപ്ഷനുകളിൽ നിന്ന് വാട്‍സ്ആപ്പ് തിരഞ്ഞെടുക്കുക. വാട്‌സ്ആപ്പ് തുറന്ന് കഴിഞ്ഞാൽ, 'ആഡ് സ്റ്റാറ്റസ്' വഴി പോസ്റ്റ് ചെയ്യാം.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ അശ്ലീല സന്ദേശങ്ങൾ പോസ്റ്റ് ചെയ്‌താൽ ക്രിമിനൽ കുറ്റം ചുമത്താം: ഹൈക്കോടതി
ഐക്യു 15ആര്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍, വരുന്നത് 200എംപി ക്യാമറ സഹിതം?