ദക്ഷിണ കൊറിയയുമായി വമ്പൻ ഡീൽ, സാംസങ്ങിനും ഹ്യുണ്ടായിക്കും നേട്ടം, എൻവിഡിയ നൽകുക 2.6 ലക്ഷത്തിലധികം ബ്ലാക്ക്‌വെൽ എഐ ചിപ്പുകൾ

Published : Nov 03, 2025, 04:40 AM IST
Laser-Powered AI Chip

Synopsis

അമേരിക്കൻ ചിപ്പ് ഭീമനായ എൻവിഡിയ, ദക്ഷിണ കൊറിയൻ സർക്കാരിനും സാംസങ്, ഹ്യുണ്ടായ് തുടങ്ങിയ പ്രമുഖ കമ്പനികൾക്കുമായി 2.6 ലക്ഷത്തിലധികം ബ്ലാക്ക്‌വെൽ എഐ ചിപ്പുകൾ വിതരണം ചെയ്യും. 

സോൾ: ദക്ഷിണ കൊറിയൻ സർക്കാരിനും കമ്പനികൾക്കും 260,000-ത്തിലധികം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചിപ്പുകൾ വിതരണം ചെയ്യുന്നതിനുള്ള കരാർ പ്രഖ്യാപിച്ച് അമേരിക്കൻ ചിപ്പ് കമ്പനിയായ എൻവിഡിയ. ദക്ഷിണ കൊറിയൻ സർക്കാരിനും സാംസങ് ഇലക്ട്രോണിക്സ്, എസ്‌കെ ഗ്രൂപ്പ്, ഹ്യുണ്ടായ് മോട്ടോർ ഗ്രൂപ്പ് തുടങ്ങിയ രാജ്യത്തെ പ്രമുഖ കമ്പനികൾക്കും വിതരണം ചെയ്യുമെന്ന് എൻവിഡിയ അറിയിച്ചു. ലോകമെമ്പാടുമുള്ള ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സംയോജിപ്പിക്കുന്നതിനുള്ള കമ്പനിയുടെ നയത്തിന്റെ ഭാ​ഗമായാണ് ചിപ്പ് വിതരണം. ഈ ആഴ്ച എൻവിഡിയ അഞ്ച് ട്രില്യൺ ഡോളർ മൂല്യമുള്ള ലോകത്തിലെ ആദ്യത്തെ കമ്പനിയായി മാറിയിരുന്നു.

ഏഷ്യയിലെ ഒരു എഐ ഹബ്ബായി ദക്ഷിണ കൊറിയയെ വികസിപ്പിക്കാൻ കരാർ സഹായിക്കുമെന്നാണ് നി​ഗമനം. ജൂണിൽ പ്രസിഡന്‍റായി അധികാരമേറ്റ ലീ ജെയ്-മ്യുങ്, രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് എഐ നിക്ഷേപത്തിന് മുൻ‌ഗണന നൽകുമെന്ന് പറഞ്ഞിരുന്നു. ഏഷ്യാ പസഫിക് സാമ്പത്തിക സഹകരണ (APEC) ഉച്ചകോടിക്കിടെ പ്രസിഡന്റ് ലീ ജെയ്-മ്യുങ്, എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്, കൊറിയയിലെ പ്രമുഖ കമ്പനികളായ സാംസങ്, എസ്‌കെ, ഹ്യുണ്ടായ് എന്നിവയുടെ തലവന്മാർ പങ്കെടുത്ത യോഗത്തിന് ശേഷമാണ് പുതിയ പ്രഖ്യാപനം.

യുഎസ്-ചൈന വ്യാപാര യുദ്ധത്തിന്റെ ആഘാതത്തിൽ കമ്പനി പിടിമുറുക്കുന്ന സമയത്താണ് എൻവിഡിയയും കൊറിയയുമായുള്ള സഹകരണമെന്നതും ശ്രദ്ധേയം. ചൈനയിൽ നൂതന എഐ ചിപ്പുകൾക്കുള്ള എൻവിഡിയയുടെ വിപണി വിഹിതത്തിൽ ഇടിവുണ്ടാക്കിയതായി ഹുവാങ് അടുത്തിടെ വെളിപ്പെടുത്തി. ദേശീയ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി യുഎസ് സർക്കാർ ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

അറിയോ? ഇന്‍റർനെറ്റ് ഇല്ലാതെയും യുപിഐ പേയ്‌മെന്‍റുകൾ നടത്താം, പണം അയക്കേണ്ടത് എങ്ങനെയെന്ന് വിശദമായി
നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ? അറിയാനുള്ള സൂചനകള്‍ ഇതാ, എങ്ങനെ അക്കൗണ്ട് വീണ്ടെടുക്കാമെന്നും